STORY - Kaippada https://kaippada.in kaippada.com Tue, 23 Apr 2024 11:06:06 +0000 en-US hourly 1 https://wordpress.org/?v=6.5.5 https://i0.wp.com/kaippada.in/wp-content/uploads/2020/10/theme-logo.png?fit=32%2C32&ssl=1 STORY - Kaippada https://kaippada.in 32 32 230789735 ലിവിംഗ് ടുഗെതര്‍ / സുഭാഷ് പയ്യാവൂര്‍ https://kaippada.in/2024/04/19/living-story/?utm_source=rss&utm_medium=rss&utm_campaign=living-story https://kaippada.in/2024/04/19/living-story/#respond Fri, 19 Apr 2024 12:38:25 +0000 https://kaippada.in/?p=9201 ‘പ്രണയം തെറ്റാണോ’ ചോദ്യത്തിനൊപ്പം പെണ്‍കുട്ടിയുടെ നെറ്റിയിലെ കറുപ്പിച്ച പുരികക്കൊടി വില്ല് പോലെ വളഞ്ഞു. ചോദ്യമുന്നയിച്ച പെണ്‍കുട്ടിയുടെ മുഖത്തേക്ക് പോലീസുകാരന്‍ രൂക്ഷമായി നോക്കി. ‘പ്രണയം തെറ്റല്ല പക്ഷേ ഇതിന്…’ അയാള്‍ മുഴുമിക്കാതെ മാറി നില്‍ക്കുന്ന യുവാവിനെ നോക്കി. അപഹാസ്യനായ ധീരനെ പോലെ അയാളുടെ മുഖവും ശരീരവും വിറക്കൊള്ളുന്നുണ്ടായിരുന്നു. ‘അപ്പോള്‍ ഇയാളോ’ നിരാശനായി നില്‍ക്കുന്ന യുവാവിനെ നോക്കിയ ശേഷം എസ്.ഐ പെണ്‍കുട്ടിയോട് ചോദ്യമുയര്‍ത്തി. ‘ഒണ്‍ലി ഫ്രണ്ട്ഷിപ്പ്, അതിനെ അയാള്‍ തെറ്റായി കണ്ടതിനു, ഞാനെന്തു ചെയ്യാന്‍’ പെണ്‍കുട്ടി ചിറി കോട്ടി നിശബ്ദ്ധനായി […]

The post ലിവിംഗ് ടുഗെതര്‍ / സുഭാഷ് പയ്യാവൂര്‍ first appeared on Kaippada.

]]>
‘പ്രണയം തെറ്റാണോ’

ചോദ്യത്തിനൊപ്പം പെണ്‍കുട്ടിയുടെ നെറ്റിയിലെ കറുപ്പിച്ച പുരികക്കൊടി വില്ല് പോലെ വളഞ്ഞു. ചോദ്യമുന്നയിച്ച പെണ്‍കുട്ടിയുടെ മുഖത്തേക്ക് പോലീസുകാരന്‍ രൂക്ഷമായി നോക്കി.

‘പ്രണയം തെറ്റല്ല പക്ഷേ ഇതിന്…’

അയാള്‍ മുഴുമിക്കാതെ മാറി നില്‍ക്കുന്ന യുവാവിനെ നോക്കി. അപഹാസ്യനായ ധീരനെ പോലെ അയാളുടെ മുഖവും
ശരീരവും വിറക്കൊള്ളുന്നുണ്ടായിരുന്നു.
‘അപ്പോള്‍ ഇയാളോ’
നിരാശനായി നില്‍ക്കുന്ന യുവാവിനെ നോക്കിയ ശേഷം എസ്.ഐ പെണ്‍കുട്ടിയോട് ചോദ്യമുയര്‍ത്തി.

‘ഒണ്‍ലി ഫ്രണ്ട്ഷിപ്പ്, അതിനെ അയാള്‍ തെറ്റായി കണ്ടതിനു, ഞാനെന്തു ചെയ്യാന്‍’

പെണ്‍കുട്ടി ചിറി കോട്ടി നിശബ്ദ്ധനായി നില്‍ക്കുന്ന യുവാവിനെ നോക്കി, തല വെട്ടിച്ചു. അതിനു പിന്തുണ പോലെ പുതുകാമുകന്‍ ഹിപ്പിതലമുടിക്കെട്ട് കുലുക്കി സഗൗരവത്തോടെ, തന്റെ പ്രിയതമയ്ക്ക് പിന്തുണ നല്‍കി.

തന്നില്‍നിന്നുമപഹരിച്ച, സമയത്തെയും അധ്വാനത്തിന്റെ ശേഷിപ്പുകളെയും കലര്‍പ്പിലാതെ താന്‍ നല്‍കിയ പ്രണയത്തെയും അയാള്‍ അക്കമിട്ടു നിരത്തിയെങ്കിലും ശക്തമായ നിഷേധത്തിന്റ ഒരുനിമിഷത്തില്‍ എല്ലാം വെള്ളത്തിലെ വര പോലെ മാഞ്ഞു പോയിരുന്നു.

നിയമം, നിസ്സഹായനായി നില്‍ക്കുന്ന പഴയ കാമുകനെ നോക്കി കണ്ണീര്‍ പൊഴിക്കുന്നതായി പോലീസുകാരനു തോന്നി.

ക്ഷണികമായ കൊതിയുടെയും കെട്ടുറപ്പിലാത്ത ജീവിത ബന്ധങ്ങളുടെ കറുത്തിരുണ്ട പാതയിലൂടെ പൃഷ്ടമുയര്‍ന്ന ബൈക്കില്‍ അവളും പുതുകാമുകനും പഴയ കാമുകന്റെ കിതച്ചു നീങ്ങുന്ന ബൈക്കിനെ മറികടന്നു ആവേശത്തിന്റെ പുതുമയോടെ ശരവേഗത്തില്‍ കടന്നുപോയി.

 


 

The post ലിവിംഗ് ടുഗെതര്‍ / സുഭാഷ് പയ്യാവൂര്‍ first appeared on Kaippada.

]]>
https://kaippada.in/2024/04/19/living-story/feed/ 0 9201
മുഖംമൂടികള്‍ക്ക് പിന്നില്‍ https://kaippada.in/2023/09/04/surag-story/?utm_source=rss&utm_medium=rss&utm_campaign=surag-story https://kaippada.in/2023/09/04/surag-story/#respond Mon, 04 Sep 2023 08:49:51 +0000 http://kaippada.in/?p=9135 സുരാഗ് രാമചന്ദ്രന്‍ ‘നാളെ, ഉച്ചയ്ക്ക് ഊണിന് പായസമുണ്ടാകും. വീട്ടില്‍ നിന്ന് ഉണ്ടാല്‍ മതി.’ അരുന്ധതി ഈ കാര്യം വീട്ടിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആ വീട്ടിലെ ഗൃഹനാഥന്‍ സ്വന്തം കുടുംബത്തില്‍ പോലും ഇപ്പോള്‍ വരാറില്ല. മറ്റൊരു ബന്ധത്തില്‍പ്പെട്ട അരുദ്ധതിയുടെ ഭര്‍ത്താവ് അന്നേരം അവര്‍ക്ക് വിവാഹമോചനത്തിന്റെ നോട്ടീസ് അയക്കാന്‍ തന്റെ വക്കീലിനോട് സംവാദിക്കുകയായിരുന്നു. അരുദ്ധതിയുടെ മകനും മകളും അന്നേരം വീട്ടിലുണ്ടായിരുന്നു. മകന്‍ ധ്രുവ്, അമ്മ കൂടുതല്‍ കാര്യങ്ങള്‍ തന്നെ ഏല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി തിരക്ക് അഭിനയിച്ച് പുറത്തേക്കിറങ്ങി. അയാള്‍ അത് […]

The post മുഖംമൂടികള്‍ക്ക് പിന്നില്‍ first appeared on Kaippada.

]]>
  • സുരാഗ് രാമചന്ദ്രന്‍
  • ‘നാളെ, ഉച്ചയ്ക്ക് ഊണിന് പായസമുണ്ടാകും. വീട്ടില്‍ നിന്ന് ഉണ്ടാല്‍ മതി.’
    അരുന്ധതി ഈ കാര്യം വീട്ടിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആ വീട്ടിലെ ഗൃഹനാഥന്‍ സ്വന്തം കുടുംബത്തില്‍ പോലും ഇപ്പോള്‍ വരാറില്ല. മറ്റൊരു ബന്ധത്തില്‍പ്പെട്ട അരുദ്ധതിയുടെ ഭര്‍ത്താവ് അന്നേരം അവര്‍ക്ക് വിവാഹമോചനത്തിന്റെ നോട്ടീസ് അയക്കാന്‍ തന്റെ വക്കീലിനോട് സംവാദിക്കുകയായിരുന്നു. അരുദ്ധതിയുടെ മകനും മകളും അന്നേരം വീട്ടിലുണ്ടായിരുന്നു. മകന്‍ ധ്രുവ്, അമ്മ കൂടുതല്‍ കാര്യങ്ങള്‍ തന്നെ ഏല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി തിരക്ക് അഭിനയിച്ച് പുറത്തേക്കിറങ്ങി. അയാള്‍ അത് മുമ്പും ചെയ്യാറുള്ള പ്രവര്‍ത്തിയായിരുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ അടുത്തുള്ള തീവണ്ടിയാപ്പീസില്‍ പോയി പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു സ്റ്റേഷനിലേക്ക് ഒരു ടിക്കറ്റെടുക്കും. അവിടെ ഇറങ്ങിയതിന് ശേഷം അടുത്ത തീവണ്ടിയില്‍ തിരിച്ചും യാത്രചെയ്യും. അന്നും അയാള്‍ അങ്ങനെ ചെയ്തു. സമയം, വൈകുന്നേരം ഏതാണ്ട് നാല്മണി ആയികാണും. തീവണ്ടി അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനോടടുക്കുന്നു.

    വാതിലിനടുത്ത് നിന്ന ധ്രുവ് ഒരു ചെറിയ കടയില്‍ കുറേ മുഖംമൂടികള്‍ വില്‍ക്കാന്‍ വെച്ചത് കണ്ടു. വെറും മുഖംമൂടികളായിരുന്നില്ല അവ. കെട്ടിടങ്ങള്‍ക്ക് ‘ദൃഷ്ടിദോഷം’ ഏല്‍ക്കാതിരിക്കാന്‍ ഉണ്ടാക്കുന്ന മുഖംമൂടികള്‍.
    കടയുടെ പേര് എഴുതിയ ബോര്‍ഡിന്റെ നടുക്ക് തന്നെ ഒരുമുഖംമൂടി ഉണ്ടായിരുന്നു. വലിയ രണ്ട് കണ്ണുകള്‍ മിഴിച്ചുനോക്കുന്നു. കണ്ണുകള്‍ക്ക്ചുറ്റുംചുവന്നനിറത്തില്‍ ഉള്ളതടം. നെറ്റിക്ക് നടുവിലും ഒരു ചുവന്ന വലിയപൊട്ട്. മഞ്ഞനിറത്തിലുള്ള മൂക്ക്. വലിയ കപ്പട മീശ. വലിയ പല്ലുകള്‍ക്കിടയില്‍ നിന്നും പുറത്തേക്ക് നീട്ടിവെച്ചിരിക്കുന്ന നാക്ക്! ഇങ്ങനെയുള്ള ഒരു രൂപവും, ‘കരിങ്കണ്ണാ നോക്ക് ‘ എന്നൊരു എഴുത്തും. തന്റെ കണ്ണിലേക്ക് ആ രൂപത്തില്‍ നിന്നും കറുത്ത നിറത്തിലുള്ള കിരണങ്ങള്‍ പ്രവഹിക്കുന്നതായി ധ്രുവിന് തോന്നി.

     


    തീവണ്ടിയില്‍ നിന്നും ഇറങ്ങിയ ഉടന്‍ അയാള്‍ ആ കടയിലേക്ക് നടന്നു. കടയിലുള്ള വില്‍പനക്കാരന് അയാളെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പുറമെനിന്നും കണ്ടപ്പോള്‍ ആ മുഖംമൂടികള്‍ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയതാണെന്നാണ് അയാള്‍ കരുതിയത്. കൈയ്യിലെടുത്തപ്പോള്‍ പ്ലാസ്റ്റിക് ആണെന്ന് മനസ്സിലായി.
    ‘സാറ് പുതിയവീട് എടുക്കുകയാണോ?’
    ‘അല്ല, ഇപ്പോള്‍ താമസിക്കുന്ന വീട്തന്നെയാണ്. കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങള്‍. ‘ദൃഷ്ടിദോഷം’ തട്ടാതിരിക്കാനാണ്.’
    ‘സാറ് ധൈര്യമായി വാങ്ങിയിട്ട വീട്ടില്‍ വെക്ക്. മൂന്ന്മാസംകൊണ്ട് കാര്യങ്ങള്‍ക്ക് നല്ല പുരോഗതിയുണ്ടാകും.’
    വില്‍പ്പനക്കാരന്‍ പറഞ്ഞപോലെ മുഖംമൂടിവാങ്ങി വീട്ടില്‍വെച്ച ധ്രുവ്, മൂന്ന്മാസം കഴിഞ്ഞപ്പോള്‍ കണ്ട പുരോഗതി, തന്റെ അമ്മയും അച്ഛനും വിവാഹ മോചനം നേടുകയും, അമ്മവേറെ ഒരു വീട്ടിലേക്ക് ഒറ്റയ്ക്ക് താമസം മാറ്റുകയും ചെയ്തതാണ്.
    മാതാപിതാക്കള്‍ തമ്മിലുള്ള മുറിവുകള്‍ ഉണങ്ങാന്‍ കഴിയാത്തത്ര ആഴത്തിലുള്ളതായതിനാല്‍, അനുരഞ്ജനത്തിനുള്ള ധ്രുവിന്റെ ശ്രമങ്ങള്‍ വ്യര്‍ഥമാണെന്ന് തെളിഞ്ഞു. നിരാശനായ അയാള്‍ ഉത്തരങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയിലേക്ക് തിരിഞ്ഞു.
    ഒരു സായാഹ്നത്തില്‍, ധ്രുവ്തന്റെ ഫേസ്ബുക്ക് ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍, അവന്റെ ഹൃദയം തകരുന്ന ഒരു ഫോട്ടോ കണ്ടു! പുഞ്ചിരിക്കുന്ന മുഖങ്ങളുടെ കടലിനുനടുവില്‍, അവന്‍ തന്റെ അമ്മയുടെ ഒരു ചിത്രത്തില്‍ ഇടറിവീണു. അരുന്ധതിയുടെ കൈകള്‍ അപരിചിതനായ ഒരാളുടെ തോളില്‍ ചുറ്റിപ്പിടിച്ചിരുന്നു. അയാളെ അവന്‍ ഇതുവരെ കണ്ടിട്ടില്ല. ആ ചിത്രം അവനെ ഉലച്ചു. ഒരു കൊടുങ്കാറ്റ് പോലെ ചോദ്യങ്ങള്‍ അവന്റെ മനസ്സില്‍ അലയടിച്ചു.

     

    തന്റെ ജിജ്ഞാസ അടക്കാനാകാതെ, അമ്മയെ നേരിടാന്‍ ധ്രുവ് ധൈര്യം സംഭരിച്ചു. തന്റെ അമ്മ താമസിക്കുന്നയിടത്ത് എത്തിയ ധ്രുവ് ഭയവും സങ്കടവും ഇടകലര്‍ന്ന വിറയ്ക്കുന്ന സ്വരത്തോടെചോദിച്ചു,

    ‘അമ്മേ, നിങ്ങളുടെ പുതിയ കൂട്ടുകാരനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ അറിയുന്നത് ശരിയാണോ?’

    മകന്റെ കണ്ടുപിടിത്തത്തില്‍ ആദ്യം അമ്പരന്ന അരുന്ധതി, പെട്ടെന്ന് സമചിത്തത വീണ്ടെടുക്കുകയും ആ ഫോട്ടോ പോസ്റ്റ് ചെയ്ത വ്യക്തിയുടെമേല്‍ കുറ്റംചുമത്തുകയും ചെയ്തു.

    ‘മോനേ, ആളുകള്‍ ഇങ്ങനെ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് ശരിയല്ല. അവര്‍ നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടരുത്.’
    അമ്മയുടെ നിരാശയെ അംഗീകരിച്ചുകൊണ്ട് ധ്രുവ് തലയാട്ടി, പക്ഷേ അയാള്‍ക്ക് അറിയേണ്ട കാര്യം അതായിരുന്നില്ല. ഒരിക്കല്‍ക്കൂടി ധൈര്യം സംഭരിച്ചുകൊണ്ട് അയാള്‍ ആരാഞ്ഞു,
    ‘എത്രനാളായി അമ്മേ ഇയാളുമായുള്ള സഹവാസം തുടങ്ങിയിട്ട്?’

    അരുന്ധതിയുടെ മുഖഭാവം അമ്പരപ്പില്‍ നിന്ന് ദേഷ്യത്തിലേക്ക് മാറി. നീരസം കലര്‍ന്ന അവരുടെ ശബ്ദംമുറിയില്‍ നിറഞ്ഞു.

    ‘ധ്രുവ്, നിനക്കെങ്ങനെ ധൈര്യംവന്നു ഇത്തരം കാര്യങ്ങള്‍ പറയാന്‍! ഞാന്‍ നിന്റെ അച്ഛന്റെ കൂടെയായിരിക്കുമ്പോള്‍ ഈ മനുഷ്യനെ കാണുകയായിരുന്നുവെന്നാണോ നീ സൂചിപ്പിക്കുന്നത്? നീ ഇത്രയും തരംതാഴുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല!’
    തന്റെ ചോദ്യം അമ്മയ്ക്ക് ഉളവാക്കിയ വേദന മനസ്സിലാക്കിയ ധ്രുവിന്റെ ഹൃദയം കൂടുതല്‍ തളര്‍ന്നു.
    ‘അല്ല, അമ്മേ! നിങ്ങളുടെ വേര്‍പിരിയലിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്.’

    ദേഷ്യം അല്പം ശമിച്ച അരുന്ധതി, അവരുടെ സ്വരം മയപ്പെടുത്തി.
    ‘മോനേ, ഞാന്‍ ഈ മനുഷ്യനെ കാണുന്നതിന് വളരെമുമ്പുതന്നെ എന്റെ ദാമ്പത്യബന്ധം വഷളായിരുന്നു. ഞാനും നിന്റെ അച്ഛനും ഒത്തിരി അകന്നുപോയി, ഒരിക്കല്‍ ഞങ്ങളെ ബന്ധിപ്പിച്ചിരുന്ന സ്‌നേഹം മങ്ങി. അത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. അങ്ങനെയുള്ള അവസരത്തില്‍ ചിലപ്പോള്‍ സന്തോഷം മറ്റെവിടെയെങ്കിലും തേടേണ്ടിവരും.’

    അന്ന് അരുന്ധതിയുടെ അടുത്ത്‌നിന്നും മടങ്ങിയ, ധ്രുവിന്റെ മനസ്സ് പരസ്പര വിരുദ്ധമായ വികാരങ്ങളാല്‍ അലയടിച്ചുകൊണ്ടിരുന്നു. തന്റെ കണ്ടെത്തലുകളുടെ ഭാരവും അമ്മയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധവും പങ്കുവെച്ചുകൊണ്ട് അയാള്‍ തന്റെ ഭാര്യ സുചേതയില്‍ ആശ്വാസംതേടി. അത്സുചേതയെ, ഒരു പ്രയാസകരമായ ധര്‍മ്മസങ്കടത്തിലായി. കാരണം, അവള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത അവളില്‍ സന്തോഷം നിറച്ചിരുന്നു. പക്ഷെ, ഭര്‍തൃകുടുംബം ശിഥിലമായിതീര്‍ന്ന അവസരത്തില്‍ അത് പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു. ധ്രുവിന്റെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയില്‍, മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചുകൊണ്ടവള്‍ ധ്രുവിനോട് പറഞ്ഞു,

    ‘ധ്രുവ് എപ്പോഴെങ്കിലും അച്ഛനും അമ്മയുമായി വീണ്ടും ബന്ധപ്പെടാന്‍ തയ്യാറാണെന്ന് തോന്നിയാല്‍ മുന്‍കൈയെടുക്കാന്‍ എന്നെ അനുവദിക്കണം.’
    ‘എന്തിനാണ് അച്ഛനും അമ്മയുമായി വീണ്ടും ബന്ധപ്പെടുന്നത്? അവരായി, അവരുടെ പാടായി. നമ്മളായി, നമ്മളുടെ പാടായി. ഇനി നമ്മുടെ കുഞ്ഞിനുവേണ്ടി ജീവിച്ചാല്‍ മതി.’
    ‘പക്ഷേ, ആ കുഞ്ഞിന് മുത്തച്ഛനേയും മുത്തശ്ശിയേയും അറിയാനുള്ള അവസരം നിഷേധിക്കാന്‍ പാടില്ലല്ലോ?’

    The post മുഖംമൂടികള്‍ക്ക് പിന്നില്‍ first appeared on Kaippada.

    ]]>
    https://kaippada.in/2023/09/04/surag-story/feed/ 0 9135
    നുണ https://kaippada.in/2022/06/28/nuna-story-nizar-pillat/?utm_source=rss&utm_medium=rss&utm_campaign=nuna-story-nizar-pillat https://kaippada.in/2022/06/28/nuna-story-nizar-pillat/#respond Tue, 28 Jun 2022 16:03:20 +0000 https://kaippada.com/?p=8935   നിസാര്‍ പിള്ളാട്ട് കാര്യമിവര്‍ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇടക്കിടക്കിടക്കുള്ളതാണ് ഈ തല്ലുപിടി. സുരേഷന്‍,രാജന്റെ വയറ്റത്തു കയറിയിരുന്ന് പെടലിയില്‍ ശക്തമായി അമര്‍ത്തി. സുരേഷന്റെ നഖപ്പാടുകള്‍ പതിഞ്ഞു ചോര പൊടിഞ്ഞു വന്നപ്പോള്‍, ഊക്കിലൊരു തള്ള് വെച്ചു കൊടുത്തു രാജന്‍.ദാ കെടക്ക്ണ് തിരിഞ്ഞുമറിഞ്ഞു രാജന്‍ സുരേഷന്റെ മുകളില്‍. ഇയ്യെന്തിനാണ്ടാ… ഇന്നേ.. ഒരു കാര്യോല്ലാതെ വേദനാക്ക്ണ്? ദേഷ്യത്തിലല്പം സഹതാപം കലര്‍ത്തി രാജന്‍ ചോദിച്ചു. അതണക്കറിയണോ.., പുറത്തു തറച്ചു കയറുന്ന ചരലിന്റെ ഊക്കൂടെ സുരേഷന്‍ രാജനെ നോക്കി. സുരേഷന്റെ മേലുള്ള പിടി രാജനൊന്ന് അയച്ചപ്പോള്‍ […]

    The post നുണ first appeared on Kaippada.

    ]]>
     

    • നിസാര്‍ പിള്ളാട്ട്

    കാര്യമിവര്‍ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇടക്കിടക്കിടക്കുള്ളതാണ് ഈ തല്ലുപിടി. സുരേഷന്‍,രാജന്റെ വയറ്റത്തു കയറിയിരുന്ന് പെടലിയില്‍ ശക്തമായി അമര്‍ത്തി. സുരേഷന്റെ നഖപ്പാടുകള്‍ പതിഞ്ഞു ചോര പൊടിഞ്ഞു വന്നപ്പോള്‍, ഊക്കിലൊരു തള്ള് വെച്ചു കൊടുത്തു രാജന്‍.ദാ കെടക്ക്ണ് തിരിഞ്ഞുമറിഞ്ഞു രാജന്‍ സുരേഷന്റെ മുകളില്‍.

    ഇയ്യെന്തിനാണ്ടാ… ഇന്നേ.. ഒരു കാര്യോല്ലാതെ വേദനാക്ക്ണ്?

    ദേഷ്യത്തിലല്പം സഹതാപം കലര്‍ത്തി രാജന്‍ ചോദിച്ചു.

    അതണക്കറിയണോ..,

    പുറത്തു തറച്ചു കയറുന്ന ചരലിന്റെ ഊക്കൂടെ സുരേഷന്‍ രാജനെ നോക്കി.

    സുരേഷന്റെ മേലുള്ള പിടി രാജനൊന്ന് അയച്ചപ്പോള്‍ ത്രാസിന്റെ കണക്ക് പോലെ സുരേഷന്‍ പൊങ്ങിനിന്നു.

    ഇയ്യ് സാവിത്രിന്റെ പെരേല് പോകല്ണ്ട് ലേ… ഡാ ഇന്നോട് ഈ ചതി വേണ്ടായിരുന്നു,
    അതാണോ കാര്യം.!

    രാജനും സുരേഷനും സാവിത്രിയെ മത്സരിച്ചു പ്രണയിച്ചു. തിരിച്ചവള്‍ പ്രണയവും നടിച്ചു. ചോക്ലേറ്റ് മധുരവും, കുപ്പിവളക്കിലുക്കവും മാറ്റിയിടുന്ന ഉടയാടകളും രണ്ടു പേരില്‍ നിന്നും നിര്‍ലോഭം സാവിത്രി സ്വീകരിച്ചു.
    ഒടുവിലത്തെ കുപ്പിവളക്കിലുക്കം അവളുടെ അച്ഛന്‍ പിടിക്കപ്പെട്ടപ്പോള്‍, അന്യനാട്ടില്‍ നിന്നും യോഗ്യനായ ഒരുവന്‍ വരനായി വന്നു സാവിത്രിയുടെ കഴുത്തില്‍ മിന്നിട്ടു പൂട്ടി.

    അതോടെ സുരേഷനും, രാജനും തങ്ങളുടെ ജോലിയില്‍ ആത്മാര്‍ത്ഥ കാട്ടിത്തുടങ്ങി. തെങ്ങിന്റെ മണ്ടയില്‍ നിന്നും തേങ്ങയും ഓലയും മടലും വെട്ടിമാറ്റുമ്പോള്‍ ഇരുവരുടെ മനസ്സിലേക്കും സാവിത്രിയുടെ കണ്ണും മൂക്കും,മൊലയും അരയും പാഞ്ഞു വരും.അപ്പോഴെക്കെ താഴോട്ട് ഊര്‍ന്ന് വീഴുന്ന നാളികേരത്തിന് കയ്യും കണക്കും ഇല്ലാതായി. വെട്ട് തന്നെ വെട്ട്.

    കൂട്ടത്തില്‍ രാജനൊരു ദുശീലവും പഠിച്ചു. ബീഡിവലി. ഇടക്ക് കഞ്ചാവും കുത്തിക്കേറ്റും അതില്‍.

    തെങ്ങിന്റെ മണ്ടയില്‍ പിടിച്ചു കയറിയതില്‍ പിന്നെ രണ്ടുപേരുടെയും ആ പഴയ പുളുന്താന്‍ തടിയൊക്കെ ഒതുങ്ങി ദൃഡമായിട്ടുണ്ട്.

    ഒരൂസം സിനിമ കാണാന്‍ വേണ്ടി ഇരുവരും ഒരുമിച്ച് നാട്ടിലെ ഓലമേഞ്ഞ തിയേറ്ററില്‍ കയറി. കൊട്ടകയുടെ മേല്‍വശത്തെ ഓലമേഞ്ഞ ഓട്ടകളിലൂടെ നിലാവിന്റെ പൊട്ടുകള്‍ തിയേറ്ററിനകത്ത് അവിടെയവിടെയായി വീണുകിടക്കുന്നുണ്ട് .തിരശീലയില്‍ രംഗങ്ങള്‍ ഇരുട്ട് വെളിച്ചമായി മാറിമറയമ്പോഴാണ് ചിലരെങ്കിലും പരസ്പരം മുഖമറിയുന്നത്.അപരിചിതര്‍.
    ചലിക്കുന്ന ചിത്രത്തിലെ നാട്യക്കാരുടെ മാനസീകവിക്ഷോഭങ്ങള്‍ തങ്ങളുടേത് കൂടിയാക്കി പ്രേക്ഷകര്‍ ഒന്നടങ്കം അതില്‍ ലയിച്ചിരിക്കുകയാണ്. കണ്ണ് നനയുന്നവരും കണ്ണില്‍ ചിരിയെ കൊല്ലുന്നവരും, പൊട്ടിച്ചിരിക്കുന്നവരും, രണ്ടു കയ്യുംകൂട്ടി ആഞടിക്കുന്നവര്‍ പോലും ഉണ്ടതില്‍. ജീവിതം തന്നെയൊരു തമാശയാണല്ലോ. കരച്ചിലും ചിരിയും കയ്യടിയും പോലെ!

    തിയേറ്റര്‍ ഇരുട്ടില്‍ സ്വയം മറന്നു സിനിമയില്‍ മുഴുകിയിരിക്കുകയാണ് സുരേഷന്‍. ഇടക്കൊന്നു തലവെട്ടിച്ചപ്പോള്‍ രാജന്‍, ഇരുന്നിരുന്ന തൊട്ടടുത്ത സീറ്റ് കാലിയായി കിടക്കുന്നു. നിസ്സാരമായ ഒരു ചിരി ഉള്ളിലൊതുക്കി സുരേഷന്‍ സിനിമയില്‍ തന്നെ ശ്രദ്ധയൂന്നി.

    സിനിമയുടെ അവസാനത്തെ ബെല്‍ മുഴങ്ങിയപ്പോഴും തിരിച്ചു തിയേറ്ററില്‍ കയറാത്ത രാജനെ, തിരഞ്ഞു നേരം കളയാന്‍ തയ്യാറല്ലാത്തത് കൊണ്ട് സുരേഷന്‍ തിയേറ്ററിന്റെ വെളിയിലറങ്ങി.

    ഡാ… സുരേഷാ…,

    പുറത്തെ നിലാവില്‍ നിന്നൊരു വിളി കേട്ടു.

    നിലാവ് കണ്ടാല്‍ പിന്നെ… അന്റെ സൂക്കേട്‌ന് ഒരു മാറ്റോം ഇല്യാ.. ലേ..ഇനി വേറെ.. വല്ലോം ഒപ്പിച്ചോ..മേത്തു മൊത്തം പൊടിയാണല്ലോ..?

    അത് കേട്ട് രാജന്‍ തലതാഴ്ത്തി ചിരിച്ചു.

    ബാ… പോകാം.

    സുരേഷനും രാജനും തോളില്‍ കയ്യ് ചേര്‍ത്ത് മുന്നോട്ട് വെച്ച് പിടിച്ചു.

    കവലയിലെ, ലീന തിയേറ്ററിന്റെ പരിസരത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും ചെറുപ്പക്കാരന്റെ മൃതദേഹം കണ്ടെത്തി.,

    കവുങ് കൊണ്ട് നാലുഭാഗവും നിലയുറപ്പിച്ച്, അതിനിടയിലും മേല്‍ഭാഗത്തും ഓല കൊണ്ട് മറച്ച ചായക്കടയില്‍ നിന്നും ഒരാള്‍ വാര്‍ത്ത വായിച്ചു.

    അത് രണ്ടൂസം മുന്‍പ്ള്ള പത്രമാണ്,

    നരച്ച മുടിയും ചുളുങ്ങിയ തൊലിയുമായുള്ള കൂട്ടത്തിലെ മറ്റൊരാള്‍ അഭിപ്രായം പറഞ്ഞു.

    ഇന്ന് പുത്യേ..വാര്‍ത്ത കിട്ടീട്ട്ണ്ട് ആരോ..കൊന്നതാണ്ന്ന്.

    ആരാ… എന്തിനാ..,?

    ആളെ പിടിച്ചു,

    ആരാണ് പ്രതി?

    ഇന്നത്തെ പത്രത്തില്‍ വാര്‍ത്തണ്ട് നോക്ക്,

    അത് ചത്തോന്റെ കൂട്ടാരന്‍ തന്നെ ചെയ്തതാണ്,

    ങേ!

    അതെ..,

    എന്താ… കാരണം?

    അത് പുറത്തായിട്ടില്ല,
    പ്രദേശത്തെ ചായക്കടയില്‍ നിന്നും നരച്ച കൂട്ടങ്ങള്‍ തമ്മില്‍ ചോദ്യോത്തരങ്ങള്‍ പരസ്പരം പങ്കിട്ടു.

    അപ്പോള്‍.. പത്രവായനയില്‍ കിട്ടിയതല്ലാതെ ഇതിനെക്കുറിച്ച് ഇവര്‍ക്കൊരു ധാരണയുമില്ല. അതിവരുടെ സംഭാഷണങ്ങളില്‍ നിന്നും നിങ്ങള്‍ക്കും എനിക്കും ഏകദേശം പിടികിട്ടിയല്ലോ.

    വായനക്കാരെ ഇനി ഞാന്‍ പറയട്ടെ.

    സിനിമ കാണുന്നതിനടക്ക്, രാജന്‍, തിയേറ്ററിന്റെ വെളിയില്‍ ഇറങ്ങി. ഗേറ്റും മറികടന്ന് പുറത്തെ അരണ്ട വെളിച്ചത്തിലൂടെ കുറച്ചധികം മുന്നോട്ടു നടന്നു.തിങ്ങിനിറഞ്ഞ മരങ്ങളുടെ കൂട്ടായ്മ രാജന്റെ മുകളിലൂടെ നിഴലൊപ്പിച്ചു മുഖാമുഖം പിന്നോട്ട് ചലിക്കുന്നുണ്ട്.
    ഇലത്തലപ്പുകളില്‍ തട്ടി മുറിഞ നിലാവ് കഷ്ണങ്ങള്‍ ഭയത്തോടെയാണ് താഴേക്ക് നോക്കിക്കാണുന്നത്.മുഴുവനായും ഒലിച്ചിറങ്ങാന്‍ വെമ്പല്‍ കൊണ്ട അവയുടെ മോഹത്തെ മരങ്ങള്‍ ഒന്നടങ്കം തടഞ്ഞു നിര്‍ത്തിയിരിക്കുന്നു.
    തടഞ്ഞിടത്തു നിന്നും കുറച്ചകലേക്ക് നിലാവിന്റെ ഒളിച്ചു മാറല്‍, തന്നോടൊപ്പമുള്ളതായി രാജന് തോന്നി. പൂര്‍ണമായി ഒഴിഞ്ഞ പറമ്പില്‍ വെച്ച് രാജന്‍ നിലാവിനെ കെട്ടിപ്പുണര്‍ന്നു.

    നിലാവിനെ തൊട്ടറിഞാല്‍ മുഴുവനായി അതവന് ആസ്വദിക്കണം. ആസ്വാദനത്തിന് കൂട്ടിരിക്കാനാണ് അവന്‍ കഞ്ചാവ് ബീഡി ഉപയോഗിച്ചിരുന്നത്. ഒരു തരത്തില്‍ ചിന്തയെ ഏകീകരിച്ചു മേലോട്ട് തന്നെ നോക്കി പുക വിടാം. പലതും മറക്കാം.നിലാവുള്ള രാത്രികളില്‍ പുകച്ചുരുളുകള്‍ക്ക് ശക്തിക്ഷയം സംഭവിക്കുമത്രെ. അത് കൊണ്ടുമാവാം അകം കരിയിച്ചു പുറത്തേക്ക് ചാടുന്ന പുകയടിക്കാന്‍ നിലാവിനെയവന്‍ കൂട്ട് പിടിച്ചത്.

    ഒന്ന് രണ്ടു തവണ പുക ഉള്ളിലോട്ട് എടുത്തുവലിച്ചാല്‍ ഒരുതരം ഉന്മാദാവസ്ഥ അവനെ പൊതിയും. പിന്നെയൊരു മായികലോകത്തകപ്പെട്ട പോലെ ചാരുതയും വൈവിദ്ധ്യവുമാര്‍ന്ന പല കാഴ്ച്ചകളും കാണുന്നു.അതിന്റെ അനുരണനത്തില്‍ അവന്‍ മുഴുകി നില്‍ക്കും.

    അങ്ങനെ നിലാവിനെയും നോക്കികിടക്കുമ്പോള്‍, പറമ്പിന്റെ ഒരു മൂലയില്‍ സ്ഥിതി ചെയ്യുന്ന ഉപയോഗശൂന്യമായ കിണറിനരികില്‍ നിന്നും ആരുടെയൊ ക്കെയോ സംസാരം അവന്‍ കേട്ടു.ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
    അവ്യക്തമായ കാഴ്ചയില്‍, അവന്‍ അവരെ കണ്ടു. രണ്ടുപേരുണ്ട്. അവരുടെ നിഴലുകള്‍ തമ്മിലുള്ള വലിപ്പവ്യത്യാസത്തില്‍ ഒരാള്‍ കുറിയവനും മറ്റൊരാള്‍ ആജാനുബാഹുവുമാണെന്ന് അവനൂഹിച്ചു.
    അവരുടെ കയ്യില്‍ ഭക്ഷണമെന്ന് തോന്നിക്കുന്ന ഒരു പൊതിക്കെട്ടും, ഒന്നു രണ്ടു കുപ്പികളും കാണാം. എന്താണവര്‍ പരസ്പരം പറയുന്നതെന്ന് വ്യക്തമാവുന്നില്ല. കുറച്ചുനേരം രാജന്‍ അവരെത്തന്നെ സൂക്ഷമമായി വീക്ഷിക്കുന്നുണ്ടായിരുന്നു. ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിന്റെ ശബ്ദം കേട്ടപ്പോള്‍ മദ്യപന്‍മാര്‍ തമ്മിലുള്ള രസതന്ത്രമെന്ന് രാജന്‍ ഉറപ്പിച്ചു.

    അവരുടെ ഒഴിയും കുടിയും അല്പനേരം നീണ്ടപ്പോള്‍ അത് തന്നെ, നോക്കികാണുന്ന രാജനും, പിന്നെയവര്‍ക്കും തലക്കനം വന്നു കാണും.
    പൊടുന്നനെ അതിലൊരുവന്‍ രണ്ടാമനെ അടിച്ചു കിണറ്റില്‍ വീഴ്ത്തുന്നതായി കാണപ്പെട്ടു. എന്തോ കനമുള്ള വസ്തു വെച്ചാണ് ഒരാള്‍ മറ്റൊരാളുടെ തലയില്‍ ആഞടിച്ചത്. രാജന് ആ നേരം അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് കാര്യമാരായാന്‍ ധൈര്യം തോന്നിയെങ്കിലും, താന്‍ കാണുന്നത് യഥാര്‍ത്ഥനിരൂപിതമായ കാഴ്ച്ചയല്ല എങ്കില്‍ വെറുതെ അവിടെ വരെ പോയി നിലാവിന്റെ മുന്നില്‍ നാണം കെടേണ്ടിവരും. മുന്‍പ് സമാനാനുഭവം ഉണ്ടായതിനാല്‍ അതിന് മുതിര്‍ന്നില്ല. വേഗം അവിടെ നിന്നും മറ്റൊരു വഴിയിലൂടെ തിയേറ്റര്‍ പരിസരത്തെത്തി. അവിടെ വെച്ച് സുഹൃത്തായ സുരേഷന്റെ കൂടെ വീട്ടിലേക്കുള്ള വഴിയില്‍ ഒത്തുചേര്‍ന്നു നടന്നു.

    ഇത് കൊണ്ടൊന്നും കൊലപാതകത്തിലേക്ക് എത്തിചേര്‍ന്ന കാരണമോ വഴിയോ കണ്ടു പിടിക്കാനായിട്ടില്ല. ആകയുള്ളൊരു സാക്ഷിയാണെങ്കില്‍ കഞ്ചാവടിച്ചു നിത്യേന ഇത്‌പോലെ ഓരോന്ന് കാണുന്നവനും.യഥാര്‍ഥ്യ ബോധതലത്തിലുള്ള ഒരുത്തനെ സാക്ഷിയായിട്ട് കിട്ടിയാല്‍ മതിയായിരുന്നു. വേണ്ട. പണത്തിന്റെ ഹുങ്കില്‍ സാക്ഷി പറയുന്നവന്റെ ബോധം പോയില്ലെങ്കില്‍ മഹാഭാഗ്യം!

    കൃത്യം നടന്ന സ്ഥലത്തെ പോലീസ് പരിശോധനയില്‍ കിണറിന്റെ നൂറുമീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്നും തലക്കടിക്കാന്‍ ഉപയോഗിച്ച മരത്തടിയും, കൃത്യം നടക്കുന്നതിന് അല്പം സമയം മുന്‍പ് നിഷാന്തും, പ്രദീപും കൂടി മദ്യപിച്ചിരുന്ന കുപ്പി.അവര്‍ കഴിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ പൊതി. പൊതിയിലെ എല്ലിന്‍കഷ്ണങ്ങള്‍. എന്നിവ ഡോഗ് സ്‌ക്വാഡിന്റെ സഹായത്താല്‍ കണ്ടെത്തി.

    ടൗച്ചിങ്‌സായി അവന്‍മാര്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ കോഴിക്കാലുകള്‍ മുഴുവനായി തിന്നാത്തത് കാരണം, പോലീസ് നായ ആദ്യം തന്നെ അതിലേക്ക് മണം പിടിച്ചെത്തിയിരുന്നു. അത് അന്വേഷണത്തിന് സഹായകമായി.

    നുണപരിശോധനക്ക് വിധേയമാക്കാന്‍ പ്രതിയായ നിഷാന്ത് സഹകരിച്ചില്ല. തനിക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് പ്രതി പറഞ്ഞപ്പോള്‍, വൈദ്യപരിശോധനക്ക് വിധേയമാക്കുകയും അതിലൂടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു.

    മേലുദ്യോഗസ്ഥനും ബാക്കിയുള്ള പോലീസുകാരും പ്രതിയെ ചോദ്യം ചെയ്തു തുടങ്ങി. പക്ഷെ അതിലൊന്നും ഫലം കണ്ടില്ല.

    സാറെ.. ഈ കൊലപാതകവുമായി ബന്ധപെട്ട് പുറത്തെ ആളുകളില്‍ നിന്നും കിട്ടിയ വിവരം വെച്ച് ഞാനൊരു കഥ ഒപ്പിച്ചെടുത്താലോ… ചിലപ്പോള്‍ സത്യമാണെങ്കില്‍..ഇതൊക്കെയൊരു ഊഹാപോഹത്തിന്റെ പുറത്തല്ലേ.. നിലനില്‍ക്കുന്നത്.
    അങ്ങിനെയാണേല്‍ ബാക്കി എവന്‍ തന്നെ പറഞ്ഞു തരും.,

    പൊതുവെ
    സരസനും അത്യാവശ്യം വായനാപ്രേമിയുമായ ഒരു പോലീസുകാരന്‍ പ്രതിയുടെ അസാനിദ്ധ്യത്തില്‍ സ്വകാര്യം പറഞ്ഞു.

    ഇത് കേട്ട മേലധികാരിയുടെ തല പെരുത്തു. മുഖം കറുത്തു.

    ടോ.. ഇത് തന്റെ ടൂക്കിലി വാരികയിലെ കളിയല്ല. സംഗതി പുറത്തയാല്‍ ആദ്യം തെറിക്കുന്നത് എന്റെ തൊപ്പിയായിരിക്കും.,

    സാറെ.. ഇത്ര നേരമായിട്ടും അവന്‍ വല്ലതും പറഞ്ഞോ.. ഇല്ലല്ലോ.. ഇനി ഈ വഴിയിലൂടെ ഒരു ശ്രമം നടത്തി നോക്കാം. സാറൊന്ന് നിന്ന് തന്നാല്‍ മതി..,

    ഉം… എന്നിട്ട് വൈകുന്നേരം കള്ളുംപുറത്തു നിന്ന് ത്രില്ലടിക്കുമ്പോള്‍ ഇതെല്ലാം എല്ലാരോടും വിളിച്ചു കൂവാന്‍ അല്ലെ…,

    സാറെ.. അങ്ങനെയൊന്നും ഉണ്ടാവൂല.. സത്യം,

    എന്നാല്‍ ഒണ്ടാക്ക്,

    ഇനി നമുക്ക് പോലീസുകാരന്റെ കഥ കേള്‍ക്കാം.

    ലീന തിയേറ്ററിന്റെ ഉടമയായിരുന്ന പ്രഭാകരന്‍, മരിച്ചിട്ട് ഇന്നേക്ക് പത്തു വര്‍ഷത്തിലധികമായിരിക്കുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു പുത്രി, ലീന.
    സുന്ദരി. ഇവിടെ നിന്നും ഹയര്‍ സെക്കന്ററി വിദ്യഭ്യാസം കഴിഞ്ഞ ശേഷം ബാംഗ്ലൂരിലായിരുന്നു അവളുടെ തുടര്‍പഠനം. മെഡിസിന്. അവിടെ വെച്ച് ഒന്നിലധികം കാമുകന്‍മാരുമായി കറങ്ങിനടപ്പും യാത്രയൊക്കെയായി.
    ഓരോ വരവിനു നാട്ടില്‍ വരുമ്പോഴും അച്ഛന്റെ കയ്യില്‍ നിന്നും വന്‍ തുക കൈപറ്റിയാണ് തിരിച്ചുപോക്ക്. ഇങ്ങോട്ട് വരാത്ത നാളുകളില്‍ അവളുടെ ആവശ്യപ്രകാരം അച്ഛന്‍ അവളുടെ അക്കൗണ്ടില്‍ പണമിട്ട് കൊടുക്കും.
    അത് മിക്കപ്പോഴും കോളേജില്‍ പോകാതെ കറങ്ങി നടക്കാനുള്ള ഉപാധിയായി അവളുപയോഗിച്ചു.പഠിക്കുന്ന കുട്ടിക്ക് ഇത്രയും പണമെന്തിനാണ് നല്‍കുന്നതെന്ന് അടുത്ത ബന്ധുക്കള്‍ പലപ്പോഴും അവളുടെ അച്ഛനോട് ആരാഞ്ഞിരിന്നു.അപ്പോഴൊക്കെ ഓരോയൊരു മോളല്ലേ.. അവള്‍ക്കല്ലാതെയാര്‍ക്കാണ് ഞാന്‍ ചിലവാക്കേണ്ടതെന്നും, പറഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

    ബാംഗ്ലൂരില്‍ കച്ചോടം ചെയ്യുന്ന നാട്ടുകാരന്‍ ഒരു ദിവസം, ലീന, യേയും കൂടെയൊരു പയ്യനെയും ലോഡ്ജ് റൂമിലേക്ക് കയറിപ്പോകുന്നത് കാണുകയും ആ വിവരം അവളുടെ അച്ഛനായ പ്രഭാകരനെ അറിയിക്കുകയും ചെയ്യുന്നു.

    അന്നേ ദിവസം
    ഇവിടെ നിന്നും കാറെടുത്ത് പോയി മകളുടെ പഠിപ്പ് അവസാനിപ്പിച്ചു തിരിച്ചു കൊണ്ടു വരുന്നു. എന്നിട്ടും അവള്‍ ആ പയ്യനുമായുള്ള അടുപ്പത്തില്‍ പിന്‍മാറിയില്ല.

    ആ നേരം അവള്‍ മറ്റു കാമുകന്‍മാരോടുള്ള കപടസ്‌നേഹമെല്ലാം ഒതുക്കി വെച്ച് ഒന്നില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്നു.
    പയ്യന്‍ ഇവരുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും വീട്ടില്‍ ആളില്ലാത്ത സമയം ലീന, അവന്റെ കൂടെ ഇറങ്ങിപ്പോകുകയും ചെയ്തു.

    പിന്നെയെപ്പോഴാ.. ഈ പ്രഭാകരന്‍ മുതലാളി മരിക്കുന്നത്,

    താല്പര്യമുണര്‍ത്തുന്ന കഥ കേട്ട് മേലധികാരി ഇടക്ക് കയറി ചോദിച്ചു.

    അത് ഞാന്‍ പറയാം സാര്‍,

    പ്രതിയുടെ സഹകരണമനോഭാവം കണ്ടു രണ്ടു പോലീസുകാരും പരസ്പരം കണ്ണിറുക്കി.

    ഈ ലീന, മാഡത്തിന്റെ ദുര്‍വാശിയും ദുര്‍നടപ്പും കാരണം, മുതലാളി ആകെ മനോവിഷമത്തിലായിരുന്നു. ആദ്യമൊക്കെ ഞായറാഴ്ചകളില്‍ മാത്രമായൊതുങ്ങുന്ന കള്ള്കുടി പിന്നീട് സ്ഥിരമായി. സ്ഥിരമെന്ന് പറഞ്ഞാല്‍ രാവിലെ എണീറ്റു ബ്രഷ് ചെയ്യുന്നതിന് മുന്‍പ് തുടങ്ങും. അങ്ങനെ കുടിച് കുടിച് കരള്‍ ദ്രവിച്ചാണ് പോയത്.

    എന്നിട്ട്..,
    പോലീസുകാരന്‍ പ്രതിയെ പ്രോത്സാഹിപ്പിച്ചു.

    പിന്നീട് ലീന, മാഡവും അയാളും കല്യാണം കഴിക്കാതെ തന്നെ ഒരുമിച്ചു താമസമാക്കിയിരുന്നു.
    ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുറച്ചു പണവുമായി അവന്‍ കടന്നു കളഞ്ഞു.
    താന്‍ എത്ര കാലമായി ഇവരുടെ കൂടെ,

    പതിനഞ്ചു വര്‍ഷം ആകുന്നു.
    ഇവരുടെ ഒട്ടുമിക്ക കച്ചോട സ്ഥാപനങ്ങളുടെ നോട്ടക്കാരന്‍ ഞാന്‍ ആയിരുന്നു. എല്ലാ സ്ഥലങ്ങളിലും പോയി പണം കളക്ട് ചെയ്യുക. അതിവരെ ഏല്‍പ്പിക്കുക.

    ബാക്കി കൂടെ പറയെടാ….എന്തിനാണവനെ കൊന്നത്.

    ഒരു പോലിസുകാരന്‍ പ്രതിയുടെ നെഞ്ചില്‍ ഊക്കൂടെ തള്ളി.
    താഴെ വീണപ്പോള്‍ പിടിച്ചെടുഴുന്നേല്‍പ്പിച്ചു. പിന്നീട് സമീപമുള്ള
    ബെഞ്ചില്‍ കമിഴ്ത്തി കിടത്തി. ലാത്തി ഉപ്പൂറ്റിയെ ചുവപ്പിച്ചു. അവിടെ ചോര കനം വെച്ചു.
    എണീറ്റു നിര്‍ത്തി നാഭിഭാഗത്തൊരു ബെല്‍റ്റു കെട്ടി.
    ബെല്‍റ്റില്‍ പിടിമുറുക്കിയ മുഷ്ടിചുരുട്ടുകള്‍ പിറകോട്ടാഞ്ഞു മുന്നോട്ടു തള്ളി.

    പിറ്റേ ദിവസം രാവിലെ തന്നെ, ലീനാമാഡം മേലുദ്യോഗസ്ഥനെ സ്വകാര്യമായി സന്ധിച്ചു.

    മറയ്ക്കുവാനുള്ളതിനെ മരിക്കുവോളം മറച്ചുവെക്കുക
    തുറന്നുവിട്ടൊരാ
    അപ്രിയസത്യങ്ങള്‍
    ഫണം വിടര്‍ത്തി തിരിഞ്ഞു
    കൊത്തിയാകാം.

    കവിതയറിയാത്ത മേലധികാരി മറ്റുള്ള പോലീസുകാരുടെ ചെവിയില്‍ കള്ളക്കവിത മൂളി.
    അത് കേട്ട പരിവാരങ്ങള്‍ ഉപചാരം കാണിച്ചു.

    കാലചക്രം പിന്നെയും മുന്നോട്ടുരുണ്ടു.. രാജന്‍ കഞ്ചാവടിയും നിര്‍ത്തി. ദൃവിച്ച ഓലക്കെട്ടുകളില്‍ നിന്നും സിനിമാകൊട്ടകകള്‍ ശീതീകരിച്ച ഹാളിലേക്ക് പറിച്ചു നടപ്പെട്ടു.സുരേഷന്റെ സിനിമാഭ്രാന്തിന്റെ കൂടെ രാജനും കൂട്ട് നടന്നു.

    അവരും ചങ്ങായിമാരായിരുന്നു.
    നിഷാന്തും, പ്രദീപും.
    ഒരു പെണ്ണിന്റെ പേര് പറഞാണ് ഒരുത്തന്‍ മറ്റൊരുത്തനെ തലക്കടിച്ചു കിണറ്റിലിട്ടത്. പക്ഷെ.. ആ പേര് ഇപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നില്ല.,!

    നിലാവ് കണ്ണെത്തിനോക്കാത്ത ശീതീകരിച്ച സിനിമാ തിയേറ്ററിന്റെ അകത്തു നിന്നും, രാജന്‍ ആ പഴയകാലം ഓര്‍ത്തെടുത്തു.
    തൊട്ടടുത്തിരിക്കുന്ന സുരേഷന്‍ പതിവ് പോലെത്തന്നെ ചലച്ചിത്രപ്രദര്‍ശിനിയുടെ സ്പര്യയിലാണ്.

     

     

    The post നുണ first appeared on Kaippada.

    ]]>
    https://kaippada.in/2022/06/28/nuna-story-nizar-pillat/feed/ 0 8935
    ഇല ഹൃദയം https://kaippada.in/2022/05/03/ila-hrudayam/?utm_source=rss&utm_medium=rss&utm_campaign=ila-hrudayam https://kaippada.in/2022/05/03/ila-hrudayam/#respond Mon, 02 May 2022 19:10:07 +0000 https://kaippada.com/?p=8737 സി.ഹനീഫ് വയനാട് ബിലാല്‍ എന്ന ബംഗാളി താമസിച്ചിരുന്ന മുറി വൃത്തിയാക്കുന്നതിനിടയിലാണ് കട്ടിയുള്ള കടലാസില്‍ വരച്ചിട്ട ആ ചിത്രം ഹൈദറിന്റെ ശ്രദ്ധയില്‍ പെട്ടത്. അതാവട്ടെ ചാര നിറത്തിലുള്ള ഒരു കവറിലിട്ട് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു. ആ ചിത്രം സംശയത്തിന്റെ വലിയൊരു മേഘപടലം അവനില്‍ ഉണര്‍ത്തി. ക്രമേണ അതു അന്തരീക്ഷത്തില്‍ ഇരുള്‍ വീഴ്ത്തി ആര്‍ത്തലച്ചു വരുന്ന പേമാരിയായി ചുറ്റുമുള്ളവരിലേക്ക് കൂടി പടര്‍ന്നു കയറുകയും ചെയ്തു. ചിലരൊക്കെ ഹൈദരിന്റെ കയ്യില്‍ നിന്നത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. അത് […]

    The post ഇല ഹൃദയം first appeared on Kaippada.

    ]]>
  • സി.ഹനീഫ് വയനാട്

  • ബിലാല്‍ എന്ന ബംഗാളി താമസിച്ചിരുന്ന മുറി വൃത്തിയാക്കുന്നതിനിടയിലാണ് കട്ടിയുള്ള കടലാസില്‍ വരച്ചിട്ട ആ ചിത്രം ഹൈദറിന്റെ ശ്രദ്ധയില്‍ പെട്ടത്. അതാവട്ടെ ചാര നിറത്തിലുള്ള ഒരു കവറിലിട്ട് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു. ആ ചിത്രം സംശയത്തിന്റെ വലിയൊരു മേഘപടലം അവനില്‍ ഉണര്‍ത്തി. ക്രമേണ അതു അന്തരീക്ഷത്തില്‍ ഇരുള്‍ വീഴ്ത്തി ആര്‍ത്തലച്ചു വരുന്ന പേമാരിയായി ചുറ്റുമുള്ളവരിലേക്ക് കൂടി പടര്‍ന്നു കയറുകയും ചെയ്തു.

    ചിലരൊക്കെ ഹൈദരിന്റെ കയ്യില്‍ നിന്നത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. അത് ഒരു ഇലയുടെ ചിത്രമായിരുന്നു. ഹൃദയത്തിന്റെ രൂപത്തിലുള്ള ഒരില. ചിത്രകല ആസ്വദിക്കാന്‍ മാത്രം വലിയ പരിജ്ഞാനമൊന്നുമില്ലാത്ത സാധാരണ കൂലിക്കാരായിട്ടും ഹൈദരും കൂട്ടുകാരും അതില്‍ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു. അതിനു പ്രത്യേക കാരണമുïായിരുന്നു. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ വേറെയും ചിത്രങ്ങള്‍ അവര്‍ കïെത്തി. സ്വര്‍ണ്ണ മല്‍സ്യങ്ങള്‍, വീട് എന്നിവയോടൊപ്പം ഹിന്ദിയില്‍ ചില വാക്കുകളും കുറിച്ചിരുന്നു.

    സുലൈമാന്‍ തന്റെ കടയുടെ മുകള്‍ ഭാഗത്തെ മുറി പാഴ് വസ്തുക്കള്‍ കൂട്ടിയിടാനായിരുന്നു കുറെക്കാലം ഉപയോഗിച്ചിരുന്നത്. തലയില്‍ സാധനങ്ങളുമായി ഏണി വെച്ച് ഒരു സര്‍ക്കസുകാരന്റെ വൈഭവത്തോടെയായിരുന്നു സുലൈമാന്‍ അവിടേക്ക് കയറിപ്പോയിരുന്നത്. കാലപ്പഴക്കം കൊï് പഴകിദ്രവിച്ച കഴുക്കോലുകള്‍ ഓടുകളെ താങ്ങി നിര്‍ത്തുന്നതില്‍ ഏതു നിമിഷവും പരാജയപ്പെടുന്ന തരത്തിലായിരുന്നു. ബിലാല്‍ എന്ന താമസക്കാരന്‍ വന്നതോടു കൂടി അവിടെത്തെ അന്തേവാസികളായിരുന്ന എലികള്‍, പൂച്ചകള്‍, മാടപ്രാവുകള്‍, ചിതലുകള്‍ തുടങ്ങി മറ്റനേകം ജന്തുക്കള്‍ക്ക് വാസസ്ഥാനം നഷ്ടപ്പെടുകയുïായി. എന്നിട്ടും അവയില്‍ ചിലരൊക്കെ ബിലാലിനെ അഡ്ജസ്റ്റ് ചെയ്യാന്‍ തയാറാവുക തന്നെ ചെയ്തു.

    ഇക്കാലത്ത് ആയിരം രൂപ വാടകക്ക് താമസിക്കാനൊരു മുറി എവിടെ കിട്ടുമെന്നായിരുന്നു സുലൈമാന്റെ വാദം. അതും വേദശിവപുരം പോലുള്ളൊരു അങ്ങാടിയില്‍. അതു കൊï് സുലൈമാന്റെ തട്ടിനുമീതെ പലപല സാധനങ്ങള്‍ക്കിടയില്‍ ഒരല്‍പം ഇടമുïാക്കി അയാളൊരു കിടപ്പറ ശരിയാക്കി. ബിലാലിനെക്കൊï് വേറെയും ചില ഗുണങ്ങള്‍ സുലൈമാനുïായിരുന്നു. ഉരുളക്കിഴങ്ങ്, ഉള്ളി, ഗോതമ്പ്‌പൊടി, മുരുകന്റെ റേഷന്‍ കടയില്‍ നിന്നും തന്ത്രത്തില്‍ ഒപ്പിച്ചെടുക്കുന്ന മണ്ണെണ്ണ എന്നിവ അല്‍പം വിലകൂട്ടി വില്‍ക്കാമെന്നുള്ളതായിരുന്നു അത്. ബിലാലി
    നും അയാള്‍ വഴി ഒഡീഷ, ജാര്‍ഖണ്ധ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന മറ്റ് സുഹൃത്തുക്കള്‍ക്കും ചെറിയ പറ്റ് പുസ്തകത്തില്‍ കുറിച്ച് വെച്ച് സുലൈമാന്‍ ഒരാഴ്ച നീളുന്ന കടം കൊടുക്കുമായിരുന്നു.

    ബലൂണ്‍ വില്‍പനയായിരുന്നു ബിലാലിന്റെ ആദ്യകാല തൊഴില്‍. അതില്‍ പിന്നീട് ഹോട്ടല്‍ തൊഴിലാളിയായും കെട്ടിട നിര്‍മ്മാണക്കാരനായും, പെയിന്റ് ജോലിക്കാരനായും അയാള്‍ ഉപജീവനം നടത്തി. പെയിന്റടിക്കുന്ന ജോലിക്കിടയിലാണ് ബിലാലിന്റെ രï് ബന്ധുക്കള്‍ കൂടി ബംഗാളില്‍ നിന്നും വന്നത്. അവരൊക്കെയും പള്ളി വകയുള്ള കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു കഴിഞ്ഞിരുന്നത്. അതും ശെരിയാക്കിക്കൊടുത്തത് സുലൈമാന്‍ തന്നെ.

    ആയിടക്കാണ് തന്റെ പരിചയത്തില്‍ പെട്ട ധീരജിന്റെ വീട്ടില്‍ പെയിന്റിംഗിനായി പണിക്കാരെ തിരയുന്നത് സുലൈമാന്‍ അറിഞ്ഞത്. അറിഞ്ഞ ഉടനെ അയാള്‍ ധീരജിനെ പോയിക്കïു.

    ”ബിലാലും സംഘവും എല്ല് മുറിയെ പണിതു കൊള്ളും. കൂലിയാണെങ്കില്‍ നമ്മുടെ പെയിന്റുകാര്‍ക്ക് കൊടുക്കേïതിന്റെ നേര്‍ പകുതി കൊടുത്താല്‍ മതി.”

    ”വീടങ്ങനെ മുഷിഞ്ഞിട്ടൊന്നുമില്ല. എന്നാലും ഒന്നു പെയിന്റു ചെയ്തു കളയാമെന്നു വെച്ചു.”

    ധീരജ് താന്‍ സൂചിപ്പിച്ചതിനല്ല മറുപടി പറഞ്ഞത് എന്നറിഞ്ഞിട്ടും സുലൈമാന്‍ തുടര്‍ന്നു.

    ”നിങ്ങളെ മനസ്സിലുള്ളത് ഓന്‍ ചെയ്തു തരും. ഒരാഴ്ചക്കാലം കൊï് നിങ്ങളെ പൊര പുതുപുത്തനാക്കി മാററും. പൊറത്ത് കൊടുക്കുന്ന പൈശ വേïി വരില്ല. പെയിന്റും സാധനങ്ങളും ഇങ്ങള് വാങ്ങിക്കൊട്ത്താ മതി. ഇങ്ങക്കാണേല്‍ ഇന്തി അറിയാവുന്നത് കൊï് പ്രശ്‌നോïാവൂല്ല.”

    സുലൈമാന്‍ വെളുക്കെച്ചിരിച്ചു.

    അയാളുടെ അമിതാവേശം കï് അതിലും വല്ല കമ്മീഷനുïോ എന്ന് ധീരജിന് സംശയമില്ലാതിരുന്നില്ല. എന്തു തന്നെയായാലും സുലൈമാന്റെ നേതൃത്വത്തില്‍ കരാര്‍ ഉറപ്പിച്ചു. പിറ്റേ ദിവസം തന്നെ ബിലാലും സംഘവും പണി തുടങ്ങി. അതിനിടയിലാണ് ബിലാലിന്റെ കുടുംബം ഉത്തരേന്ത്യയില്‍ നിന്നും വന്ന് അവനോടൊപ്പം സുലൈമാന്റെ തട്ടുംപുറത്ത് കൂടിയത്. ബിലാലിന്റെ മകള്‍ ദയ എന്ന പെണ്‍കുട്ടി വളരെ വേഗത്തില്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി. തന്റെ പറ്റുപുസ്തകത്തില്‍ തുക അല്‍പം അധികമായി വന്നതില്‍ സുലൈമാനും പെരുത്ത് സന്തോഷമായി.

    എല്ലാം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു. ധീരജിന്റെ വീട്ടില്‍ കള്ളന്‍ കയറി. പത്തു പവന്റെ ആഭരണങ്ങളും കുറെ അലങ്കാര മല്‍സ്യങ്ങളുമാണ് മോഷണം പോയത്. തൊട്ടടുത്ത ദിവസം ബിലാലിന്റെ ഭാര്യയും കുഞ്ഞും ബംഗാളിലേക്ക് തിരിച്ചു പോവുകയും ചെയ്തു. ധീരജിന് അലങ്കാര മത്സ്യ വില്‍പനയായിരുന്നു തൊഴില്‍. മാസത്തിലൊരിക്കല്‍ അയാള്‍ അതിനായി മൈസൂരിലേക്കു പോകും. ഇത്തവണ അയാള്‍ കുടുംബ സമേതം പോയത് അധികമാര്‍ക്കും അറിയില്ലായിരുന്നു. ചുറ്റും വീടുകളുള്ള ഗാന്ധിനഗര്‍ കോളനിയില്‍ ധീരജിന്റെ വീട്ടിലെ മാല തേടിയെത്തിയ കള്ളനെക്കുറിച്ചോര്‍ത്ത് എല്ലാരും മൂക്കത്ത് വിരല്‍ വെച്ചു. അതും പട്ടാപ്പകല്‍.

    കോളനിയിലുള്ള എല്ലാവരെയും പോലീസ് ചോദ്യം ചെയ്തു. അപരിചിതരാരെങ്കിലും അവിടേക്ക് വന്നു പോയതായി ആര്‍ക്കും അറിവില്ലായിരുന്നു. പതിവു ചടങ്ങുകളെല്ലാം കഴിഞ്ഞ്

     

     

     

     

     

     

     

     

    പോലീസ് പോയതിനു ശേഷമുള്ള നാട്ടുക്കൂട്ടത്തിന്റെ നിഗമനങ്ങളായിരുന്നു പിന്നീട്. ഗാന്ധിനഗര്‍ കോളനിയിലെ സിസിടിവി പിടിപ്പിച്ച കണ്ണുകളും, വാര്‍ത്താ മാധ്യമത്തമ്പുരാക്കന്‍മാരുമെല്ലാം ഒത്തു കൂടി കാക്കത്തൊള്ളായിരം അഭിപ്രായങ്ങള്‍ നിരത്തി. ധീരജിന്റെ വീടിനു മുമ്പിലെ കലുങ്കിനരികിലായിരുന്നു കോളനി മീറ്റിങ്ങ്. എല്ലാ ദിവസവും വൈകുന്നേരം പതിവുള്ള ഈ ഒത്തു ചേരലിന് കള്ളന്റെ ആഗമനത്തോടെ ഉണര്‍വും ആവേശവും വന്നു. അതിനിടയ്ക്കാണ് കൂട്ടത്തിലൊരാള്‍ ധീരജിന്റെ മുറ്റത്തെ അക്വേറിയത്തിന്റെ വശത്തായി ഇലകളുടെ നീരു കൊണ്ട് ഒരു ചിത്രം വരച്ച് വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. അതെങ്ങിനെ അവിടെ വന്നു എന്നതിന് ഒരു നിശ്ചയവും ഇല്ലായിരുന്നു.

    ”കോഴിക്കോട്ടും ബടഗരേലും ഗുണനച്ചിന്നം വരച്ച് പോയതിന് ശേഷം കളവ് നടത്തുന്ന ചില സംഘങ്ങളില്ലേ.. ഇനി അത് വല്ലതുമാണോ..?”

    സുലൈമാന്റെ ആ അഭിപ്രായം കുറിക്കു കൊണ്ടു.

    ”ഗുണനച്ചിന്നം മാത്രമല്ല, പല തരത്തിലുള്ള അടയാളങ്ങളുമുണ്ട്. ഗെയ്റ്റിലും മതിലിലും ജനലുമ്മലുമൊക്കെയായിട്ട്. പിന്നാലെ വര്‌ന്നോര്‍ക്ക് സംഗതി മനസ്സിലാക്കാന്‍..”

    വേദശിവപുരത്തെ ബെയ്ക്കറി മുതലാളി ജോണിച്ചേട്ടന്‍ അതേറ്റു
    പിടിച്ചു.

    ”ഇത് അദ് തന്നെ.. യാതൊരു സംശയവുമില്ല.”

    എല്ലാവരും അത് നാടോടികളുടെ കളവു നടത്തിപ്പിന്റെ അടയാളമായി അംഗീകരിച്ചു. കരിക്കട്ട കൊണ്ടും ചോക്കു കൊണ്ടും തങ്ങളുടെ കൂട്ടാളികള്‍ക്ക് പല തരത്തിലുള്ള ചിഹ്നങ്ങളാല്‍ അടയാളമിടുന്ന സംഘം ധീരജിന്റെ വീട് ലക്ഷ്യമിട്ടതായി ഗാന്ധിനഗര്‍ നാട്ടുക്കൂട്ടം ഐക്യകണ്‌ഠേന അംഗീകരിച്ചു.

    അതോടു കൂടി എല്ലാവരും അക്വേറിയത്തിനു ചുറ്റും വീണ്ടും നിലയുറപ്പിച്ചു. സാമാന്യം വലിയ ഒന്നായിരുന്നു അത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വലിയ അലങ്കാര മല്‍സ്യങ്ങള്‍ അതില്‍ നീന്തിത്തുടിച്ചിരുന്നു. മുമ്പ് പലരും അതാവശ്യപ്പെട്ടെങ്കിലും ധീരജ് ആര്‍ക്കും കൊടുത്തിരുന്നില്ല. പകരം തന്റെ ബിസിനസ്സിന്റെ പരസ്യമെന്നോണം അയാളത് വീടിന്റെ പുറത്തെ ജനലിനോട് ചേര്‍ന്ന് വഴിയെ പോകുന്നവര്‍ക്കെല്ലാം കാണാവുന്ന തരത്തില്‍ സ്ഥാപിച്ചു.

    അക്വേറിയത്തിന്റെ വീതി കുറഞ്ഞ വശത്തെ ഗ്ലാസ്സിനു പുറത്താണ് ചിത്രം കോറിയിടപ്പെട്ടത്. പുറമെ നിന്ന് നോക്കിയാല്‍ ആര്‍ക്കും പെട്ടെന്നത് കണ്ടു പിടിക്കാനാവുമായിരുന്നില്ല. അതൊരിക്കലും സാധാരണ രീതിയിലുള്ള അടയാളവുമായിരുന്നില്ല. ചിലരതില്‍ ദൈവത്തിന്റെ രൂപം കാണാന്‍ ശ്രമിച്ചു. മറ്റു ചിലര്‍ക്ക് അതൊരു ഹൃദയമായി തോന്നി. ജിപ്‌സികള്‍ വരഞ്ഞിടുന്നതു പോലെ കരിക്കട്ട കൊണ്ടായിരുന്നില്ല എന്നുള്ളതു തന്നെയായിരുന്നു പ്രധാന കാര്യം. എന്തു തന്നെയായാലും സാധാരണ പറഞ്ഞുകേള്‍ക്കാറുള്ള അപകട ചിഹ്നത്തില്‍ നിന്ന് വിഭിന്നമായി നോക്കി നില്‍ക്കാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒരാകര്‍ഷണീയത ആ ചിത്രത്തെ വലയം ചെയ്തു നിന്നു.

    പോയ പോലീസ് വീണ്ടും വന്നു. ഗാന്ധിനഗര്‍ കോളനിയിലെ വാര്‍ത്തക്കമ്പനി അവരുടെ ഊഹങ്ങളും കാഴ്ചകളും സാധ്യതകളുമെല്ലാം പോലീസിനു കൈമാറി. സുലൈമാന്‍ ഇരുചെവിയറിയാതെ പോലീസിന്റെ സഹായിയായി. ധീരജിനെപ്പോലും അറിയിക്കാത്ത തനിക്കു തോന്നിയ രഹസ്യങ്ങള്‍ സുലൈമാന്‍ പോലീസിനു ചോര്‍ത്തിക്കൊടുത്തു.

    ”എന്റെ സംശയം മാത്രമല്ല സാറെ, ഈ അന്യ സംസ്ഥാനക്കാര് വന്നതു മുതല്‍ തുടങ്ങിയതാ ഇവിടെ പ്രശ്‌നങ്ങള്‍. കാര്യം അവരെക്കൊണ്ട് കൊറെ ഉപകാരമൊക്കെ ഉണ്ടായിട്ടുണ്ടാവും. പക്ഷെ.. ഇവര് നാട്ട്കാര്‍ക്ക് വല്ലാത്ത തലവേദനയായിട്ട്ണ്ട്. കുട്ട്യേളെ തട്ടിക്കൊണ്ട് പോക്ക്, മോഷണം, പിടിച്ചുപറി മുതല്‍ കോലപാതകം വരെ നടക്ക്ന്ന് ണ്ട്…”
    അത്രയും പറഞ്ഞ് സുലൈമാന്‍
    പോലീസുകാരന്റെ മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കി. താന്‍ പറയുന്നത് അയാള്‍ വിശ്വസിക്കുന്നുï് എന്ന് ഉറപ്പു വരുത്തി.

    ”സര്‍, ഇങ്ങള് ആ ബിലാലിനെ വിളിച്ചൊന്ന് കുടഞ്ഞാല്‍ വിവരം കിട്ടും..”

    ”ആരാണീ ബിലാല്‍?”

    പോലീസുകാരന്‍ സുലൈമാനെ കടുപ്പിച്ചൊന്നു നോക്കി.

    ”എന്റെ പീട്യേന്റെ മേലെ താമസിക്കുന്നോന്‍.. കാര്യം അവനെക്കൊണ്ട് ഞമ്മക്ക് ഒരുപാട് ഉപകാരമൊക്കെയുണ്ട്. പക്ഷെ ഇമ്മാതിരി തോന്ന്യാസം കാണിക്കാന്‍ പാടില്ലല്ലോ.. ഓന്റെ മോളും കെട്ട്യോളും നാട്ട്ന്ന് വന്നിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്നാ അവര് പോയത്. സാധനം അവര് കൊണ്ടുപോയെന്ന കാര്യത്തില്‍ സംശയമില്ല. ഓനാണ് ഈ വീടിന്റെ പെയിന്റിംഗ് പണിയെട്ത്തത്. കുട്ടീനേം കൂട്ടി പണിസ്ഥലത്ത് വരുമ്പഴേ എനിക്ക് സംശ്യേണ്ടായിരുന്നു. അപ്പൊത്തന്നെ എല്ലാം നോക്കി വെച്ചിട്ട്ണ്ടാവും..”

    പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സുലൈമാന്‍ ഒന്നുമറിയാത്ത കാഴ്ചക്കാരനെപ്പോലെ നിന്നു. അയാള്‍ ഒരേ സമയം ബിലാലിന്റെയും ധീരജിന്റെയും പോലീസിന്റെയും സഹായിയായി. സുലൈമാന്റെ കടയുടെ മുകളിലേക്ക് പോലീസ് കയറിപ്പോകുന്ന രംഗം പലരും മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പിലും ഫെയിസ് ബുക്കിലുമിട്ടു. കുറ്റം ഏല്‍ക്കാനോ നിഷേധിക്കാനോ അറിയാത്ത ബിലാല്‍ മലയാളവും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അതാരും ശ്രദ്ധിച്ചതേയില്ല. ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുപോയ ബിലാലിനെ രണ്ടാഴ്ച കൊണ്ട് എല്ലാരും മറന്നു. അല്ലെങ്കിലും ബിലാല്‍ അവിടെയൊക്കെ ഉണ്ടായിരുന്നപ്പോഴും ആരും അയാളെ ശ്രദ്ധിച്ചൊന്നുമില്ലായിരുന്നു.

    ആയിടക്കാണ് ധീരജിന്റെ ഭാര്യ ധീരജിനോട് ഒരു സംശയം ചോദിച്ചത്
    ”അങ്ങിനെയാണെങ്കില്‍ ചേട്ടാ എങ്ങിനെയാവും കള്ളന്‍ അകത്തു കയറിയത്?”

    തന്റെ മാറില്‍ തലചായ്ചു കിടന്ന നല്ലപാതിയെ സ്‌നേഹപൂര്‍വ്വം തള്ളി മാറ്റിയിട്ട് ധീരജ് പറഞ്ഞു.

    ”എന്തു സംശയം. പെയിന്റിംഗിനായി വന്ന സമയത്ത് അയാള്‍ വാതില്‍ തുറക്കാനുള്ള കള്ളത്താക്കോല്‍ തയാറാക്കിയിരിക്കും. നമ്മള്‍ പോകുന്ന കാര്യം എങ്ങിനെയോ മനസ്സിലാക്കി കൂട്ടുകാര്‍ക്ക് സിഗ്‌നല്‍ കൊടുത്തു അത്ര തന്നെ. ഇതിനൊക്കെയാണോ ഇത്തരക്കാര്‍ക്ക് വഴിയില്ലാത്തത്.”

    ”എന്നാലും..”

    ”ഒരെന്നാലുമില്ല. നീ കിടന്നുറങ്ങാന്‍ നോക്ക്.”

    തല്‍ക്കാലം അങ്ങിനെ പറഞ്ഞു രക്ഷപ്പെട്ടെങ്കിലും ധീരജിന്റെ മനസ്സില്‍ എന്തൊക്കെയോ ഒരു വശപ്പിശക് പുകഞ്ഞു കൊണ്ടിരുന്നു. നാളെ എന്തായാലും സുലൈമാനെ ഒന്നു കാണണം. ആയൊരു തീരുമാനം അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് അയാളന്ന് ഉറങ്ങിയത്.

    ധീരജ് എത്തുമ്പോള്‍ സുലൈമാന്‍ കടയിണ്ടായിരുന്നില്ല. മുകളിലത്തെ നിലയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടെന്നു മനസ്സിലായി. ഹൈദറിന്റെ ശബ്ദം കൂട്ടത്തില്‍ ഉയര്‍ന്നു കേട്ടു. സുലൈമാന്റെ കടയുടെ മുകളിലാണ് ബിലാല്‍ താമസിച്ചിരുന്നത് എന്ന കേട്ടുകേള്‍വി വെച്ച് അയാള്‍ കുത്തനെ ചാരി വെച്ച ഇരുമ്പു കോണിയിലൂടെ ശ്രദ്ധാപൂര്‍വ്വം മുകളിലേക്കു കയറി.

    തട്ടുംപുറം വൃത്തിയാക്കുന്ന പണി അവര്‍ തല്‍ക്കാലം നിര്‍ത്തി വെച്ചിരുന്നു. പകരം ഹൈദറിന്റെ കയ്യിലെ ചിത്രത്തില്‍ നോക്കി ബാബുരാജും രാജപ്പനും അറുമുഖനുമെല്ലാം തങ്ങളാല്‍ കഴിയുന്ന അഭിപ്രായങ്ങള്‍ പറയുന്നുശകണ്ട്. അതിനിടയിലാണ് ധീരജ് അങ്ങോട്ട് കയറിച്ചെന്നത്. അവര്‍ക്കിടയിലൂടെ അയാള്‍ അതിലേക്കു നോക്കി.

    ഹൃദയത്തിന്റെ രൂപത്തില്‍ വരക്കപ്പെട്ട ഒരില. അയാളുടെ തലക്കുള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. അത് കറുപ്പും വെള്ളയും കലര്‍ന്ന ഒരു പുരാതന നഗറ്റീവ് രൂപമായി അയാളുടെ കണ്ണില്‍ നിന്നും പ്രപഞ്ചത്തോളം വളര്‍ന്നു. പിന്നെ ഒരു പൊട്ടു പോലെ ചെറുതായി അത് അയാളുടെ വീട്ടിനു മുന്നിലെ അക്വേറിയത്തിന്റെ ഭിത്തിയില്‍ കുഞ്ഞു കൈപ്പടയായി പതിഞ്ഞു കിടന്നു.

     

    The post ഇല ഹൃദയം first appeared on Kaippada.

    ]]>
    https://kaippada.in/2022/05/03/ila-hrudayam/feed/ 0 8737
    അടയുന്ന ജാലകങ്ങള്‍ https://kaippada.in/2022/05/02/story/?utm_source=rss&utm_medium=rss&utm_campaign=story https://kaippada.in/2022/05/02/story/#respond Sun, 01 May 2022 19:49:56 +0000 https://kaippada.com/?p=8444 ബിനോയ് എം.ബി ”അമ്മ മുറിയില്‍ തനിച്ചായിരുന്നു. ജാലകത്തിനപ്പുറം കത്തുന്ന പകല്‍. അവരുടെ ഭര്‍ത്താവ് മുന്‍പെ മരിച്ചു പോയിരുന്നു. മക്കള്‍ വിവാഹിതരും, കുഞ്ഞുങ്ങള്‍ ഉള്ളവരുമായ അവരുടെ ആണ്‍മക്കള്‍. അവര്‍തന്നെയാണ് അമ്മയെ ആ ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്ഥലം കാലിയാക്കിയത്. അമ്മയ്ക്ക് ഭ്രാന്താണത്രെ!. മക്കള്‍ അമ്മയ്ക്ക് ഇപ്പോഴും ചെറിയ കുട്ടികള്‍. സ്വന്തം കരവലയത്തിനുള്ളില്‍ അവരെ സംരക്ഷിച്ചു പാലിക്കാന്‍ അവര്‍ കൊതിക്കുന്നു. അമ്മ ജാലകം തുറന്നു. പകല്‍ ഇതള്‍ കൊഴിയുന്നു. കണ്ണീരണിഞ്ഞ വാനം. സന്ധ്യ ഇരുട്ടിന്റെ പാമ്പുകള്‍ ഇഴഞ്ഞുവരുന്നു. അമ്മ ജനലഴിക്കുള്ളിലൂടെ കൈനീട്ടി. […]

    The post അടയുന്ന ജാലകങ്ങള്‍ first appeared on Kaippada.

    ]]>
  • ബിനോയ് എം.ബി

  • ”അമ്മ മുറിയില്‍ തനിച്ചായിരുന്നു. ജാലകത്തിനപ്പുറം കത്തുന്ന പകല്‍. അവരുടെ ഭര്‍ത്താവ് മുന്‍പെ മരിച്ചു പോയിരുന്നു. മക്കള്‍ വിവാഹിതരും, കുഞ്ഞുങ്ങള്‍ ഉള്ളവരുമായ അവരുടെ ആണ്‍മക്കള്‍. അവര്‍തന്നെയാണ് അമ്മയെ ആ ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്ഥലം കാലിയാക്കിയത്. അമ്മയ്ക്ക് ഭ്രാന്താണത്രെ!.

    മക്കള്‍ അമ്മയ്ക്ക് ഇപ്പോഴും ചെറിയ കുട്ടികള്‍. സ്വന്തം കരവലയത്തിനുള്ളില്‍ അവരെ സംരക്ഷിച്ചു പാലിക്കാന്‍ അവര്‍ കൊതിക്കുന്നു. അമ്മ ജാലകം തുറന്നു. പകല്‍ ഇതള്‍ കൊഴിയുന്നു. കണ്ണീരണിഞ്ഞ വാനം. സന്ധ്യ ഇരുട്ടിന്റെ പാമ്പുകള്‍ ഇഴഞ്ഞുവരുന്നു. അമ്മ ജനലഴിക്കുള്ളിലൂടെ കൈനീട്ടി.

    കുഞ്ഞുങ്ങള്‍. താഴത്തും, തലയിലും വെയ്ക്കാതെ താന്‍ വളര്‍ത്തിയ തന്റെ കുട്ടികള്‍. അവര്‍ക്ക് ആ നിമിഷംതന്നെ മക്കളെ കെട്ടിപ്പിടിച്ച് നെറുകയില്‍ നുകര്‍ന്ന് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷേ, ഒരു ഭ്രാന്തി ആയി മുദ്രകുത്തപ്പെട്ട തന്നെ കാണാന്‍ ഇനി ഒരിക്കലും അവര്‍ വരില്ല എന്ന് ആ അമ്മ അറിഞ്ഞതേയില്ല.

    നിലാവില്‍ തിളങ്ങുന്ന വീഥിയിലേയ്ക്ക് അവര്‍ വഴിക്കണ്ണും നട്ടുനിന്നു. പിന്നെ ‘എന്റെ മക്കളേ’ എന്നും വിലപിച്ച് തണുനിലത്തേയ്ക്ക് ഊര്‍ന്നിരുന്നു. ജാലകത്തിനപ്പുറം പരന്നൊഴുകിയ കദനനിലാവില്‍ ആകാശം നിറഞ്ഞ് നിന്നിരുന്ന നക്ഷത്രങ്ങള്‍ നിസ്സംഗനെടുവീര്‍പ്പോടെ കണ്‍ചിമ്മാതെ നിന്നു. നിമിഷങ്ങള്‍ അടര്‍ന്നുവീഴുന്ന ഒച്ചമാത്രം അവിടെ നിറഞ്ഞുമുഴങ്ങി!”.

    The post അടയുന്ന ജാലകങ്ങള്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/02/story/feed/ 0 8444
    പോത്ത് https://kaippada.in/2022/05/02/poth-story-by-babu-george/?utm_source=rss&utm_medium=rss&utm_campaign=poth-story-by-babu-george https://kaippada.in/2022/05/02/poth-story-by-babu-george/#respond Sun, 01 May 2022 19:05:50 +0000 https://kaippada.com/?p=8408  ബാബു ജോര്‍ജ് അതിരുങ്കല്‍ ഫേസ്ബുക്കില്‍ ഒരു ദിവസം അവള്‍ക്കൊരു ഫ്രണ്ട്് റിക്വസ്റ്റ് വന്നു. അറിയാത്ത ആളുകളുടെ റിക്വസ്റ്റ് സ്വികരിക്കാന്‍ പാടില്ലെന്ന് അറിയാമായിരുന്നിട്ടും. അവള്‍ അത് സ്വീകരിച്ചു. ഫോട്ടോയില്‍ ഒരു പോത്തിന്റെ പടമായിരുന്നു…. പോത്തിനെ അവള്‍ക്ക് കണ്ണെടുത്താന്‍ കണ്ടുകൂടാത്ത മൃഗമായിരുന്നു. എങ്കിലും അങ്ങനൊക്കെ സംഭവിച്ചു. പ്രൊഫൈല്‍ ചെക്ക് ചെയ്തു നോക്കിയത് പിന്നീടാണ്. എഡ്യൂക്കേഷന്‍ സ്റ്റാറ്റസ്- പത്താം ക്ലാസ്സില്‍ തോറ്റു. സ്ഥലം – എല്ലായിടത്തും ഉണ്ട്. ജണ്ടര്‍- ആണ്. ഇവന് വട്ടനാണോ? ഞാന്‍ എന്തൊരു പൊട്ടിയാ. ഇതെല്ലാം ചിന്തിച്ചു ആധികേറിനില്‍കുമ്പോളാണ് […]

    The post പോത്ത് first appeared on Kaippada.

    ]]>
  •  ബാബു ജോര്‍ജ് അതിരുങ്കല്‍
  • ഫേസ്ബുക്കില്‍ ഒരു ദിവസം അവള്‍ക്കൊരു ഫ്രണ്ട്് റിക്വസ്റ്റ് വന്നു. അറിയാത്ത ആളുകളുടെ റിക്വസ്റ്റ് സ്വികരിക്കാന്‍ പാടില്ലെന്ന് അറിയാമായിരുന്നിട്ടും. അവള്‍ അത് സ്വീകരിച്ചു. ഫോട്ടോയില്‍ ഒരു പോത്തിന്റെ പടമായിരുന്നു…. പോത്തിനെ അവള്‍ക്ക് കണ്ണെടുത്താന്‍ കണ്ടുകൂടാത്ത മൃഗമായിരുന്നു. എങ്കിലും അങ്ങനൊക്കെ സംഭവിച്ചു. പ്രൊഫൈല്‍ ചെക്ക് ചെയ്തു നോക്കിയത് പിന്നീടാണ്. എഡ്യൂക്കേഷന്‍ സ്റ്റാറ്റസ്- പത്താം ക്ലാസ്സില്‍ തോറ്റു. സ്ഥലം – എല്ലായിടത്തും ഉണ്ട്. ജണ്ടര്‍- ആണ്. ഇവന് വട്ടനാണോ? ഞാന്‍ എന്തൊരു പൊട്ടിയാ. ഇതെല്ലാം ചിന്തിച്ചു ആധികേറിനില്‍കുമ്പോളാണ് ‘ഫോണ്‍ നമ്പര്‍ തരുമോ എന്നൊരു റിക്വസ്റ്റ്…. അവള്‍ കൊടുത്തില്ല…. പിന്നെ മെസ്സേജുകളുടെ പ്രളയം.

    അവള്‍ ഒന്നിനും മറുപടി നല്‍കിയില്ല… അവള്‍ കൂട്ടുകാരികളോട് പറഞ്ഞു. അവര്‍ മെസ്സേജ് കണ്ടിട്ട് പറഞ്ഞു. ‘ആളു പോത്താണെങ്കിലും ഡീസന്റ് ആണെന്ന്‌നു തോന്നുന്നു.’ അവളുടെ മറുപടി ഇല്ലെങ്കിലും അയാള്‍ മെസ്സേജ് അയച്ചു കൊണ്ടേയിരുന്നു. അയാളുടെ പ്രായം എന്താണെന്നോ. അയാള്‍ എവിടെ ആണെന്നോ ഒന്നും അവള്‍ അന്വേഷിക്കാന്‍ പോയില്ല.. അവളുടെ ഫ്രണ്ട്‌സിനെല്ലാം ഡെയിലി അവളുടെ മെസ്സേജ് വായിച്ചു രസിക്കുക എന്നത് ഓരോ ഹോബി ആയി. ദിവസം കഴിയുംതോറും അയാളോട് ദേഷ്യവും വെറുപ്പും അവള്‍ക്ക് തോന്നിത്തുടങ്ങി. ‘ഞാന്‍ അയാളെ റിമൂവ് ചെയ്യാന്‍ പോവ്യ.’ അവള്‍ പറഞ്ഞു. ‘എടി അയാള്‍ക്ക് നിന്നോട് ലവ് ആണെന്നോ.. മോശമായ ഒരു വാക്കോ അയാള്‍ എഴുതിയിട്ടില്ല, പിന്നെ നീ എന്തിനാ അണ്ഫ്രണ്ട് ചെയുന്നത്,’ അവളുടെ കൂട്ടുകാരികള്‍ പറഞ്ഞു. ‘അയാള്‍ക്ക് മറ്റുപണിയൊന്നുമില്ലേ.’ അവള്‍ ചൊടിച്ചു. ‘എടി അയാളുടെ വയസും ഫോട്ടോയും നീ ഒന്ന് ചോദിക്ക്,’ കൂട്ടുകാരികള്‍ അവളെ ഒന്നു പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു.

    അത് കേട്ടപ്പോള്‍ അവള്‍ക്ക് കലി കയറി… അറിയാവുന്നതും അറിയാത്തതുമായ എല്ലാ സഹായ ക്രിയകളും ഉപയോഗിച്ച് അവളുമാരെ അവള്‍ തുരത്തി. മൊബൈല്‍ എടുത്ത് ഫേസ്ബുക്കില്‍ അണ് ഫ്രണ്ട് ചെയ്യാന്‍ വിരലുകള്‍ തൊട്ടപ്പോള്‍ മൊബൈല്‍ ഓഫായിപ്പോയി. ആ ദേഷ്യത്തില്‍ മൊബൈല്‍ അവള്‍ വെളിയിലേക്ക് വലിച്ചെറിഞ്ഞു… ‘എന്താ മോളെ നിനക്കെന്തു പറ്റി.’ അമ്മ വന്ന് ചോദിച്ചു. അവള്‍ അമ്മയ്ക്ക് നേരെ ചീറി. ‘എന്റശ്വരാ ഈ കുട്ടിക്കിതെന്തു പറ്റി.’ അമ്മ പരിതപിച്ചു. കൂട്ടുകാരികള്‍ എല്ലാം മറന്നു വീണ്ടും അവളെ കാണാന്‍ വന്നു. ‘എടി മെസ്സേജ് വന്നോടി.’ ‘ഇന്നലെ രാവിലെ ഒരു മെസ്സേജ് വന്നു, പിന്നെ ഒന്നും വന്നില്ല, പോത്തിനു മനസിലായിക്കാണും അവനുദ്ദേശിക്കുന്ന പെണ്ണല്ല ഞാനെന്നു.’ അവള്‍ തെല്ലു ഉത്സാഹത്തോടെ പറഞ്ഞു. ‘അയ്യോ, കഷ്ടമായിപ്പോയല്ലോടി.’ കൂട്ടുകാരികളുടെ മുഖം മങ്ങി… ദിവസങ്ങള്‍ ഓരോന്നും കടന്നു പോയി. പോത്തിന്റെ മെസ്സേജ് ഒന്നും വരാതെയായി… അവള്‍ക്ക്ഉ റക്കം നഷ്ടപ്പെട്ടു…എന്താ തനിക്ക് സംഭവിച്ചത്…. ആകെ ഒരു നിരാശ… ഉറക്കമില്ലാത്ത രാത്രികളില്‍ അവള്‍ മൈബൈല്‍ കൈയില്‍ പിടിച്ചിരുന്നു… മെസ്സേജിനായി കാത്തിരുന്നു… ചിലപ്പോള്‍ ഉറക്കത്തില്‍ ഒരുപോത്ത് മുക്രായിട്ട് അവളുടെ നേരെ ചീറിവരുന്നത് കണ്ട് അവള്‍ ഞെട്ടിയുണരും…

    The post പോത്ത് first appeared on Kaippada.

    ]]>
    https://kaippada.in/2022/05/02/poth-story-by-babu-george/feed/ 0 8408