READERS REVIEW - Kaippada https://kaippada.in kaippada.com Tue, 12 Sep 2023 04:10:04 +0000 en-US hourly 1 https://wordpress.org/?v=6.6.1 https://i0.wp.com/kaippada.in/wp-content/uploads/2020/10/theme-logo.png?fit=32%2C32&ssl=1 READERS REVIEW - Kaippada https://kaippada.in 32 32 230789735 ഓരോ പേജിലും ആകാംക്ഷ… https://kaippada.in/2022/05/29/readers-review/?utm_source=rss&utm_medium=rss&utm_campaign=readers-review https://kaippada.in/2022/05/29/readers-review/#respond Sun, 29 May 2022 16:52:04 +0000 https://kaippada.com/?p=8883 ജസീം ജാസി   അലക്‌സി എന്ന കഥാപാത്രത്തിന്റെ അന്വേഷണവും അയാളുടെ രീതികളുമെല്ലാം നല്ല രീതിയില്‍ താല്പര്യമുണര്‍ത്തിക്കൊണ്ട്, ഇടയില്‍ ഒരിടത്ത് പോലും ഡൗണ്‍ ആവാതെ ഒരേ വേഗതയില്‍.. ഓരോ പേജിലും ആകാംക്ഷ ജനിപ്പിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്. ഒരു ഗ്ലാസ്സില്‍ മുറിച്ചു വച്ച രണ്ട് വിരലുകള്‍.! തറയില്‍ തളം കെട്ടിക്കിടക്കുന്ന രക്തം.! ആന്റിക് സാധനങ്ങള്‍ ഓണ്‍ലൈന്‍ കച്ചവടം നടത്തുന്ന ‘ആന്റിക്‌സ് ഡീല്‍’ എന്ന സ്ഥാപനത്തിന്റെ, പട്ടണത്തിന് നടുവിലെ ഒരു ഓഫിസിലാണ് വിചിത്രമായ ഈ കുറ്റകൃത്യം നടന്നിരിക്കുന്നത്. കട തുറക്കാനായി […]

The post ഓരോ പേജിലും ആകാംക്ഷ… first appeared on Kaippada.

]]>
  • ജസീം ജാസി

  •  

    അലക്‌സി എന്ന കഥാപാത്രത്തിന്റെ അന്വേഷണവും അയാളുടെ രീതികളുമെല്ലാം നല്ല രീതിയില്‍ താല്പര്യമുണര്‍ത്തിക്കൊണ്ട്, ഇടയില്‍ ഒരിടത്ത് പോലും ഡൗണ്‍ ആവാതെ ഒരേ വേഗതയില്‍.. ഓരോ പേജിലും ആകാംക്ഷ ജനിപ്പിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്.

    ഒരു ഗ്ലാസ്സില്‍ മുറിച്ചു വച്ച രണ്ട് വിരലുകള്‍.!
    തറയില്‍ തളം കെട്ടിക്കിടക്കുന്ന രക്തം.!

    ആന്റിക് സാധനങ്ങള്‍ ഓണ്‍ലൈന്‍ കച്ചവടം നടത്തുന്ന ‘ആന്റിക്‌സ് ഡീല്‍’ എന്ന സ്ഥാപനത്തിന്റെ, പട്ടണത്തിന് നടുവിലെ ഒരു ഓഫിസിലാണ് വിചിത്രമായ ഈ കുറ്റകൃത്യം നടന്നിരിക്കുന്നത്. കട തുറക്കാനായി പതിവ് പോലെ രാവിലെയെത്തിയ കടയുടമ കാണുന്നത് തന്റെ ഓഫിസ് മുറിയിലിരിക്കുന്ന രണ്ട് മുറിഞ്ഞ വിരലുകളും രക്തവുമാണ്.!

     

    ആരുടേതാണാ വിരലുകള്‍? അതിന്റെ ഉടമസ്ഥന്‍ ജീവനോടെയുണ്ടോ അതോ കൊല്ലപ്പെട്ടോ.. എന്ന ചോദ്യങ്ങളെക്കാള്‍ പോലീസിനെ കുഴച്ചത്.. നാല് മൂലയിലും ഓരോ സെക്കന്റിലും ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരുന്ന സിസിടിവി ക്യാമറകളില്‍ പതിയാതെ എങ്ങനെയാണാ വിരലുകള്‍ ആ മുറിയിലെത്തിയത് എന്ന ചോദ്യമായിരുന്നു.!

    പോലിസ് നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി അന്വേഷണങ്ങളുമായി അലക്‌സി എന്ന പ്രൈവറ്റ് ഡീറ്റെക്റ്റിവും അയാളുടെ സഹയാത്രികനായ ജോണും എത്തുന്നു. മുറിഞ്ഞ വിരലുകള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ തേടുന്ന അലക്‌സിക്കും ജോണിനും, പല ഘട്ടത്തിലും അതി സങ്കീര്‍ണവും ഞെട്ടിക്കുന്നതുമായ സംഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.! അത്യന്തം നിഗൂഢത നിറഞ്ഞ ഈ കേസിന് പിന്നിലെ രഹസ്യങ്ങള്‍ ഓരോന്നായി.. തന്റെ അപാരമായ നിരീക്ഷണ പാടവവും കൂര്‍മ്മ ബുദ്ധിയും ഉപയോഗിച്ച് കൊണ്ട് ആ ഡീറ്റെക്റ്റീവ് മറ നീക്കി പുറത്തു കൊണ്ട് വരുമ്പോള്‍, കഥ കൂടുതല്‍ ഉദ്വേഗഭരിതമായ നിമിഷങ്ങളിലേക്ക് ചുവട് വയ്ക്കുകയാണ്.!

    രഞ്ജു കിളിമാനൂര്‍ എഴുതിയ ‘ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും’ എന്ന കുറ്റാന്വേഷണ നോവല്‍ കയ്യില്‍ക്കിട്ടിയ ദിവസം തന്നെ വായിച്ചു തീര്‍ത്തു. വളരെ എന്‍ഗേജിങ് ആയൊരു വായനാനുഭവം നല്‍കിയ പുസ്തകമാണിത്. അധികം വലിച്ചു നീട്ടലുകളില്ലാതെ, എന്നാല്‍ ചടുലമായി വളരെ ത്രില്ലിംഗ് ആയി എഴുതിയിരിക്കുന്ന നോവല്‍ ഒറ്റയിരിപ്പിന് വായിക്കാം.

    അലക്‌സി എന്ന കഥാപാത്രത്തിന്റെ അന്വേഷണവും അയാളുടെ രീതികളുമെല്ലാം നല്ല രീതിയില്‍ താല്പര്യമുണര്‍ത്തിക്കൊണ്ട്, ഇടയില്‍ ഒരിടത്ത് പോലും ഡൗണ്‍ ആവാതെ ഒരേ വേഗതയില്‍.. ഓരോ പേജിലും ആകാംക്ഷ ജനിപ്പിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്.

    വായനക്കാരന്റെ ഊഹങ്ങളെ മറികടന്ന് ഓരോ നിമിഷവും അവന് സര്‍പ്രൈസ് നല്‍കുന്ന രീതിയില്‍ പഴുതുകളടച്ച് എഴുത്ത് മുന്നോട്ട് കൊണ്ട് പോവുക എന്നത് ഒരു സസ്‌പെന്‍സ് ത്രില്ലെര്‍ എഴുത്തിലെ വലിയ വെല്ലുവിളിയാണ്. നന്നായി ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകള്‍ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്ത് കലങ്ങിത്തെളിഞ്ഞ ഒരുത്തന് മുന്‍പില്‍, എത്ര ബ്രില്ലിയന്റ് ആയി എഴുതിയ കഥ കൊണ്ട് ഇട്ട് കൊടുത്താലും, കഥയിലെ അന്വേഷകന്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ വില്ലനെ അവന്‍ കണ്ടെത്തുകയോ.. പ്രധാന സസ്‌പെന്‍സ് മനസ്സിലാക്കുകയോ ചെയ്യാന്‍ സാധ്യത ഏറെയാണ്.

    രഞ്ജു കിളിമാനൂര്‍

    അവിടെയാണ് രഞ്ജു എന്ന എഴുത്തുകാരന്റെ മികവ് പ്രകടമാവുന്നത്. എത്ര സമര്‍ത്ഥമായാണയാള്‍ യഥാര്‍ത്ഥ വില്ലനെ മറച്ചു പിടിച്ചിരിക്കുന്നതെന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. അത്രയും കൂര്‍മ്മതയോടെയാണ് ഇതിന്റെ ക്ലൈമാക്‌സ് അടക്കം എഴുതി തയ്യാറാക്കിയിരിക്കുന്നത്. എഴുത്തുകാരന്‍ പറയുന്നതിന് മുന്നേ നിങ്ങളാ സസ്‌പെന്‍സ് ബ്രെക്ക് ചെയ്യാന്‍ സാധ്യതയില്ല. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളെത്ര സാധ്യതകള്‍ മുന്നില്‍ക്കണ്ടാലും.. ആ ഊഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തുന്നൊരു, ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് നോവലിന് എഴുത്തുകാരന്‍ സെറ്റ് ചെയ്തിട്ടുണ്ട്.!

    ശ്രീജയുടെ തിരോധനം ‘ എന്ന കഥ പ്രതിലിപിയില്‍ വായിച്ച ദിവസമാണ്, അലക്‌സി എന്ന കഥാപാത്രത്തെയും സൃഷ്ട്ടാവായ രഞ്ജുവിനെയും ആദ്യമായി പരിചയപ്പെടുന്നത്. അലക്‌സിയെയും ആ കഥയും നന്നായി ബോധിച്ചത് കൊണ്ട് തന്നെ, പുള്ളി എഴുതിയ ‘അലക്‌സി കഥകള്‍’ എന്ന പുസ്തകം വാങ്ങി വായിക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടിയിരുന്നില്ല. അലക്‌സിയും ജോണും അന്വേഷണം നടത്തിയ അതി നിഗൂഢമായ അഞ്ചു കേസുകളുടെ കഥകള്‍ പറയുന്ന ആ പുസ്തകം, ഉഗ്രന്‍ എക്‌സ്പീരിയന്‍സാണെനിക്ക് നല്‍കിയത്. അന്ന് മുതലുള്ള രഞ്ജുവിന്റെ പുതിയ പുസ്തകത്തിനായുള്ള.. അലക്‌സിയുടെ അടുത്ത വരവിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല. വായിച്ചു ഇഷ്ട്ടപ്പെട്ട ക്രൈം ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് ‘മുറിഞ്ഞ വിരലുകളും’ ചേര്‍ത്ത് വയ്ക്കുന്നു ?

    ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും
    രഞ്ജു കിളിമാനൂര്‍


     

     

     

    The post ഓരോ പേജിലും ആകാംക്ഷ… first appeared on Kaippada.

    ]]>
    https://kaippada.in/2022/05/29/readers-review/feed/ 0 8883
    അഖിലേഷ് പരമേശ്വര്‍ എന്ന മാന്ത്രികന്‍ https://kaippada.in/2022/05/21/ezhap-paurnami/?utm_source=rss&utm_medium=rss&utm_campaign=ezhap-paurnami https://kaippada.in/2022/05/21/ezhap-paurnami/#respond Fri, 20 May 2022 18:45:14 +0000 https://kaippada.com/?p=8762 അര്‍ച്ചന എന്‍ ഇളയത്   മാന്ത്രിക നോവല്‍ സാഹിത്യ രചനയില്‍ തന്റെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിക്കുകയാണ് അഖിലേഷ് പരമേശ്വര്‍ തന്റെ രണ്ടാമത്തെ മാന്ത്രിക നോവല്‍ ഏഴാം പൗര്‍ണമിയിലൂടെ. കാന്തല്ലൂര്‍ സ്വാമിയെന്ന സുനില്‍ പരമേശ്വരന്റെ അവതാരികയോട് കൂടി പുറത്തിറക്കിയ ഈ പുസ്തകം തന്റെ ആധികാരികത വിളിച്ചോതുന്നു. കണിയാര്‍ ദേശവും മാമ്പുള്ളി തറവാടും പേടിയോടെ മാത്രം ഓര്‍ക്കുന്ന കല്ലടിക്കോട് കാളിയനും അയാളുടെ ഗുരു ബ്രഹ്മഗിരി ഭൈരവനും അടക്കി വാഴുന്ന ദേശത്തേക് റിസീവര്‍ ആയി എത്തുന്ന പൂര്‍ണിമയെന്ന അഡ്വക്കേറ്റ്….മാമ്പുള്ളി തറവാടിന്റെ കാവല്‍ക്കരനായ […]

    The post അഖിലേഷ് പരമേശ്വര്‍ എന്ന മാന്ത്രികന്‍ first appeared on Kaippada.

    ]]>
  • അര്‍ച്ചന എന്‍ ഇളയത്

  •  

    മാന്ത്രിക നോവല്‍ സാഹിത്യ രചനയില്‍ തന്റെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിക്കുകയാണ് അഖിലേഷ് പരമേശ്വര്‍ തന്റെ രണ്ടാമത്തെ മാന്ത്രിക നോവല്‍ ഏഴാം പൗര്‍ണമിയിലൂടെ. കാന്തല്ലൂര്‍ സ്വാമിയെന്ന സുനില്‍ പരമേശ്വരന്റെ അവതാരികയോട് കൂടി പുറത്തിറക്കിയ ഈ പുസ്തകം തന്റെ ആധികാരികത വിളിച്ചോതുന്നു.

    കണിയാര്‍ ദേശവും മാമ്പുള്ളി തറവാടും പേടിയോടെ മാത്രം ഓര്‍ക്കുന്ന കല്ലടിക്കോട് കാളിയനും അയാളുടെ ഗുരു ബ്രഹ്മഗിരി ഭൈരവനും അടക്കി വാഴുന്ന ദേശത്തേക് റിസീവര്‍ ആയി എത്തുന്ന പൂര്‍ണിമയെന്ന അഡ്വക്കേറ്റ്….മാമ്പുള്ളി തറവാടിന്റെ കാവല്‍ക്കരനായ വാസുദേവന്‍… ഇവരിലൂടെ മുന്നേറുന്ന കഥയില്‍ മാന്ത്രിക നോവലിന്റെ കാതലായ മന്ത്രവാദവും ആഭിചാരവും ചേരുന്നപ്ലോട്ട് ഉദ്വേഗ പരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു…

    പൗര്‍ണമിയെന്ന പെണ്‍കുട്ടിയുടെ തടവിലാക്കപ്പെട്ട ആത്മാവ് സ്വന്തന്ത്രയായി പൂര്‍ണിമയില്‍ ചേരുന്നു… റിസീവര്‍ ഭരണം ഏറ്റെടുത്തു മാമ്പുള്ളി തറവാട്ടില്‍ എത്തുമ്പോള്‍ തന്നെ കാര്യസ്ഥനെ തറവാട്ടിലെ മുക്കും മൂലയും ചിരപരിചിതയെ പോലെ പെരുമാറുന്ന പൂര്‍ണിമ അത്ഭുതപെടുത്തുന്നു.. എന്നാല്‍ ആ നിമിഷം മുതല്‍ വാസുദേവന്‍ ഭയാശങ്കയില്‍ ആണ്. കാളിയന്‍ എന്ന ക്രൂരനായ ശക്തിയെ നാട്ടുകാര്‍ക്കെന്ന പോലെ അയാള്‍ക്കും ഭയമാണ്.ആ ഭയം അസ്ഥാനത് അല്ലെന്ന് പിറ്റേന്ന് പ്രഭാതം തെളിയിക്കുന്നു.

    അങ്ങനെ ഒന്നിനു പിറകെ ഒന്നായി കാളിയന്റെ എതിര്‍പ്പിന് പൂര്‍ണിമയും കണിയാര്‍ ദേശവും സാക്ഷ്യം വഹിക്കുന്നു. ഇതിനെ ഒക്കെ നേരിടാന്‍ പൂര്‍ണിമയ്ക്കാവുമോ? അവള്‍ക് സഹായത്തിനു എത്തുന്നതാര്? അവരുടെ നീക്കങ്ങള്‍ കാളിയന്‍ തിരിച്ചറിയുമോ? പൗര്‍ണ്ണമിയെന്ന ദേവയക്ഷിയെ തളയ്ക്കാന്‍ കാളിയന് കഴിയുമോ? അതോ ഇതിനെല്ലാം പുറമെ മറ്റൊരു കഥാപാത്രം അവര്‍ക്കിടയില്‍ ഉണ്ടാകുമോ?

    ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഏഴാം പൗര്‍ണ്ണമി… ആദ്യ നോവലിനെക്കാള്‍ മികച്ചൊരു അവതരണം ആണ് അഖിലേഷിന്റെ ഈ രണ്ടാം ഉദ്യമം…. മാന്ത്രിക നോവല്‍ ഇഷ്ടപെടുന്നവര്‍ക്ക് ഒരു മികച്ച അനുഭവം തരാന്‍ ഈ നോവലിനു കഴിയും. അഖിലേഷിനു ആശംസകള്‍.. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ.

    ഏഴാം പൗര്‍ണമി
    അഖിലേഷ് പരമേശ്വര്‍
    പ്രസാദനം: ബുക്കര്‍
    വില: 180/

     

    The post അഖിലേഷ് പരമേശ്വര്‍ എന്ന മാന്ത്രികന്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/21/ezhap-paurnami/feed/ 0 8762
    പൊയ്മുഖത്തോടെ ജീവിക്കേണ്ടിവരുന്നവരുടെ നെഞ്ചുരുക്കങ്ങള്‍ https://kaippada.in/2022/05/21/readers-nejurukkangal/?utm_source=rss&utm_medium=rss&utm_campaign=readers-nejurukkangal https://kaippada.in/2022/05/21/readers-nejurukkangal/#respond Fri, 20 May 2022 18:44:43 +0000 https://kaippada.com/?p=8760 കെ.ജയചന്ദ്രന്‍ ഭരതന്‍.എസ്.പുത്തന്റെ നോവല്‍ ‘നെഞ്ചുരുക്കങ്ങള്‍ ‘ വായിച്ചു. ഭരതന്‍ എഴുത്തില്‍ ഏറെ മുന്നേറിയിരിക്കുന്നു. ഗൗരവമുള്ളതും വ്യത്യസ്തവുമായ ഒരു വിഷയം ഒരു കൊച്ചു നോവലിന്റെ ചട്ടക്കൂട്ടില്‍ നന്നായി ഒതുക്കിയിരിക്കുന്നു. കഥ പറച്ചിലിന്റെ ഒഴുക്കിനെ സഹായിക്കുന്ന ഭാഷ. അനാവശ്യമായ വിവരണങ്ങളിലേക്ക് വഴിമാറാതെ ചെറിയ അധ്യായങ്ങളാക്കിയുള്ള അവതരണം ഹൃദ്യമാണ്. ഒരാളായിരിക്കെ തന്നെ മറ്റൊരാളായി ജീവിക്കുന്നവരെ ധാരാളമായി നമുക്ക് ചുറ്റും കാണാം. അറിഞ്ഞു കൊണ്ട് തന്നെ പൊയ്മുഖമണിഞ്ഞ് സ്വയം നിശ്ചയിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവര്‍. എന്നാല്‍, ഒരാളുടെ പിറവിയില്‍ ജീവ ശാസ്ത്രപരമായ കാരണങ്ങളാല്‍ അയാളറിയാതെ […]

    The post പൊയ്മുഖത്തോടെ ജീവിക്കേണ്ടിവരുന്നവരുടെ നെഞ്ചുരുക്കങ്ങള്‍ first appeared on Kaippada.

    ]]>
  • കെ.ജയചന്ദ്രന്‍

  • ഭരതന്‍.എസ്.പുത്തന്റെ നോവല്‍ ‘നെഞ്ചുരുക്കങ്ങള്‍ ‘ വായിച്ചു. ഭരതന്‍ എഴുത്തില്‍ ഏറെ മുന്നേറിയിരിക്കുന്നു. ഗൗരവമുള്ളതും വ്യത്യസ്തവുമായ ഒരു വിഷയം ഒരു കൊച്ചു നോവലിന്റെ ചട്ടക്കൂട്ടില്‍ നന്നായി ഒതുക്കിയിരിക്കുന്നു. കഥ പറച്ചിലിന്റെ ഒഴുക്കിനെ സഹായിക്കുന്ന ഭാഷ. അനാവശ്യമായ വിവരണങ്ങളിലേക്ക് വഴിമാറാതെ ചെറിയ അധ്യായങ്ങളാക്കിയുള്ള അവതരണം ഹൃദ്യമാണ്.

    ഒരാളായിരിക്കെ തന്നെ മറ്റൊരാളായി ജീവിക്കുന്നവരെ ധാരാളമായി നമുക്ക് ചുറ്റും കാണാം. അറിഞ്ഞു കൊണ്ട് തന്നെ പൊയ്മുഖമണിഞ്ഞ് സ്വയം നിശ്ചയിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവര്‍. എന്നാല്‍, ഒരാളുടെ പിറവിയില്‍ ജീവ ശാസ്ത്രപരമായ കാരണങ്ങളാല്‍ അയാളറിയാതെ മറ്റൊരാള്‍ കൂടി ഒളിച്ചിരിക്കുകയും അത് തിരിച്ചറിയപ്പെടാതെ സമൂഹം വരച്ചുറപ്പിച്ച കളങ്ങളില്‍ നിലകൊള്ളേണ്ടിവരികയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന ഘോരമായ നിസ്സഹായതയുണ്ട്! ബിയാട്രീസ് എന്ന കോളേജ് അധ്യാപിക തന്നിലെ അപരയെ (ഒരു പക്ഷെ ശരിയായ തന്നെ) തിരിച്ചറിയാനാകാതെ അനുഭവിക്കുന്ന നെഞ്ചുരുക്കങ്ങളാണ് നോവലിന്റെ ഉള്ളടക്കമെന്ന് പൊതുവെ പറയാം. പിന്നീടത് അവര്‍ക്കു ചുറ്റുമുള്ള പലരുടേയും ജീവിത സങ്കീര്‍ണ്ണതകളായി മാറുന്നുണ്ട്.

    ഒരിക്കലും ഒരു പുരുഷനെ തന്റെ ലൈംഗിക പങ്കാളിയായി കാണുവാന്‍ കഴിയാത്ത ബിയാട്രീസ് എന്ന സ്വവര്‍ഗ്ഗാനുരാഗി അനുഭവിക്കുന്ന വരണ്ട ലൈംഗികത, ഭാര്യ, തന്നെ താനാഗ്രഹിക്കും വിധം ഇഷ്ടപ്പെടുന്നില്ലെന്ന ബോധ്യപ്പെടുന്ന ഭര്‍ത്താവ്, അവരുടെ മകളുടെ അവസ്ഥ, അങ്ങനെ പലതും നമ്മെ അസ്വസ്ഥരാക്കും.

    ബ്രിയാട്രീസിന്റെ ഒരു വിദ്യാര്‍ത്ഥിനി (അമല) ‘യൂ ആര്‍ എ ലെസ്ബിയന്‍. മിസ്സ് മാത്രമല്ല ഞാനും’ എന്ന് സധൈര്യം പ്രഖ്യാപിക്കുന്നതോടെ നോവലിന്റെ സഞ്ചാരം മറ്റൊരു വഴിക്ക് തിരിയുന്നു.

    സ്വത്വം തിരിച്ചറിഞ്ഞ ബിയാട്രീസിന്റെ ജീവിതത്തിലുണ്ടാകുന്ന പരിണാമം ചുറ്റുമുള്ള എല്ലാവരേയും ബാധിക്കുന്നുണ്ട്. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ വ്യാപകമായി അവതരിപ്പിക്കപ്പെടാത്ത ഒരു വിഷയമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ‘…പഴയ കുറേ ധാരണകള്‍ നിങ്ങള്‍ക്ക് നഷ്ടമാകും. പക്ഷെ ,ആ നഷ്ടപ്പെടലിലും ഈ ലോകം ഇങ്ങനെയൊക്കെ കൂടെയാണെന്നും, ഇവരുടെയൊക്കെ കൂടെയാണെന്നുമുള്ള തിരിച്ചറിവിലേക്ക് നിങ്ങളെത്തും ‘ എന്ന് അവതാരികയില്‍ അജയ് വേണു പെരിങ്ങാശ്ശേരി ശരിയായി നിരീക്ഷിച്ചിട്ടുണ്ട്.

    കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുടെ ഒരു നാല്‍ക്കവലയിലാണ് നോവല്‍ അവസാനിക്കുന്നത്. ഏതു വഴിയിലൂടെയും മുന്നോട്ടു പോകാവുന്ന ഒരിടത്താണ് നോവലിന് ഒരു ക്ലൈമാക്‌സ് ഉണ്ടാകുന്നത്. നോവല്‍സാഹിത്യം ഒട്ടേറെ നവീകരണത്തിനും പരീക്ഷണങ്ങള്‍ക്കും വിധേയമാകുന്ന കാലത്താണ് ഭരതന്റെ ആദ്യ നോവല്‍ വായനക്കാരിലെത്തുന്നത്. നോവലിന് വളരെ സ്‌പെസിഫിക്കായ ഒരു ക്ലൈമാക്‌സ് അവശ്യമുണ്ടോ എന്ന ചോദ്യം കൂടുതല്‍ ചര്‍ച്ചയും വിശകലനവും അര്‍ഹിക്കുന്നുണ്ട്. കഥയിലെന്നപോലെ നോവലിലും ഭരതന് ഇനിയും മുന്നേറാന്‍ കഴിയുമെന്നത് തീര്‍ച്ച.

    The post പൊയ്മുഖത്തോടെ ജീവിക്കേണ്ടിവരുന്നവരുടെ നെഞ്ചുരുക്കങ്ങള്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/21/readers-nejurukkangal/feed/ 0 8760
    അകക്കണ്ണുള്ളവള്‍ ‘വേണി’ https://kaippada.in/2022/05/16/veni-poetry-review-by-sarun-pulppally/?utm_source=rss&utm_medium=rss&utm_campaign=veni-poetry-review-by-sarun-pulppally https://kaippada.in/2022/05/16/veni-poetry-review-by-sarun-pulppally/#respond Mon, 16 May 2022 10:40:11 +0000 https://kaippada.com/?p=8848 മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള ചില കാലൊടിഞ്ഞ നിയമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ കട്ടുറുമ്പുകളെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച കവയത്രി ഇതിലൊക്കെ അസ്വസ്ഥയാണെന്ന് ഉറപ്പ്. ഓരോ കവിതയും വീണ്ടും വീണ്ടും വായിച്ചു, നന്നായി ആസ്വദിക്കുകയും ചിരിക്കുകയും ചിന്തിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. ഓരോന്നിലും ഞാന്‍ കണ്ടത് വ്യത്യസ്ത നിറമുള്ള കാഴ്ചകളാണ്.   സരുണ്‍ പുല്‍പ്പള്ളി ”നല്ല നടനാകണമെങ്കില്‍ ജീവിതാനുഭവങ്ങള്‍ വേണം, നല്ല നിരീക്ഷണബോധം വേണം, നമുക്കുചുറ്റുമുള്ള ആളുകളെ കഥാപാത്രമാക്കി പഠിക്കാനുള്ള മനസുണ്ടാകണം…മോഹന്‍ നിങ്ങള്‍ നടനാകണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ആയിരിക്കും.” ബെസ്റ്റ് ആക്ടര്‍ എന്ന […]

    The post അകക്കണ്ണുള്ളവള്‍ ‘വേണി’ first appeared on Kaippada.

    ]]>

    മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള ചില കാലൊടിഞ്ഞ നിയമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ കട്ടുറുമ്പുകളെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച കവയത്രി ഇതിലൊക്കെ അസ്വസ്ഥയാണെന്ന് ഉറപ്പ്. ഓരോ കവിതയും വീണ്ടും വീണ്ടും വായിച്ചു, നന്നായി ആസ്വദിക്കുകയും ചിരിക്കുകയും ചിന്തിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. ഓരോന്നിലും ഞാന്‍ കണ്ടത്
    വ്യത്യസ്ത നിറമുള്ള കാഴ്ചകളാണ്.

     

    • സരുണ്‍ പുല്‍പ്പള്ളി

    ”നല്ല നടനാകണമെങ്കില്‍ ജീവിതാനുഭവങ്ങള്‍ വേണം, നല്ല നിരീക്ഷണബോധം വേണം, നമുക്കുചുറ്റുമുള്ള ആളുകളെ കഥാപാത്രമാക്കി പഠിക്കാനുള്ള മനസുണ്ടാകണം…മോഹന്‍ നിങ്ങള്‍ നടനാകണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ആയിരിക്കും.”
    ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് രഞ്ജിത്ത് എന്ന സംവിധായകന്‍ പറയുന്ന ഈ ഡയലോഗ് അഭിനയമോഹികള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. മനുഷ്യന് മാര്‍ഗദീപമാകുന്ന വാക്കുകള്‍ക്കോ വാചകങ്ങള്‍ക്കോ മലയാള ഭാഷയില്‍ ഒരു പഞ്ഞവുമില്ല. അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ ജീവിതയാത്രയിലേക്ക് ആവശ്യമായ ഇന്ധനം സംഭരിക്കുന്നത് ഇതുപോലെ എഴുതപ്പെട്ട വരികളില്‍ നിന്നാണ്.
    വായന ശരിക്കും ഒരു മഹാത്ഭുതമാണ്. അക്ഷരം കൊണ്ടുള്ള ചിത്രരചന, ഒരോ വരികളിലെയും അക്ഷരങ്ങളെ കണ്ണുകള്‍ ആവാഹിച്ച് മനസ്സിന് നല്‍കുന്നു. മനസ്സ് ഒരു മായാജാലക്കാരനെ പോലെ ഞൊടിയിടയില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു. വായിക്കുന്നത് കറുത്തനിറമുള്ള അക്ഷരമാണെങ്കിലും മനസ്സില്‍ വിരിയുന്നത് ബഹുവര്‍ണങ്ങളായിരിക്കും.

    തിരുവനന്തപുരം തിരുമല സ്വദേശിനി ജെ.എസ്. ഐശ്വര്യയുടെ ‘വേണി’ എന്ന കവിതാസമാഹാരവും നല്‍കുന്നത് അത്തരത്തിലുള്ളൊരു വായാനാനുഭവമാണ്. ഒറ്റവാക്കില്‍ വേണിയെ ‘അകക്കണ്ണുള്ളവള്‍’ എന്ന് വിശേഷിപ്പിക്കാം. ചിരിയും ചിന്തയും പ്രതിഷേധവും സഹതാപവും നിറഞ്ഞുനില്‍ക്കുന്ന 30 കവിതകള്‍. തിരച്ചിലിലില്‍ തുടങ്ങി ശത്രുവില്‍ അവസാനിക്കുന്ന സമാഹാരം കുട്ടിച്ചിന്തകള്‍ മുതല്‍ സമകാലിക പ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നുണ്ട് വേണി. ആദ്യകവിതയായ ‘തിരച്ചില്‍’ മലയാളത്തെ കരയിച്ച ഒരു സംഭവുമായി ബന്ധപ്പെട്ടതാണ്. കവളപ്പാറ ദുരന്തഭൂമിയില്‍ യജമാനനെ തേടി അലയുന്ന നായയെ കുറിച്ചുള്ള പത്രവാര്‍ത്തയിലൂടെയാണ് ഈ കവിത ജനിക്കുന്നത്. ഇത് എഴുതപ്പെട്ട് ദിവസങ്ങള്‍ക്കകം ഞാന്‍ വായിച്ചിരുന്നു. അന്ന് കവിതയില്‍ ചില ഇംഗ്ലീഷ് വാക്കുകള്‍ കവിതയില്‍ ഉള്‍പ്പെടുത്തിയെന്ന നീരസവും ഞാന്‍ എഴുത്തുകാരിയുമായി പങ്കുവെയ്ക്കുകയുണ്ടായി. എന്നാല്‍ പിന്നീട് സൗഹാര്‍ദം സൃഷ്ടിക്കാനുള്ള എന്തോ ഒരു കഴിവ് ആ ഇംഗ്ലീഷ് വാക്കുകള്‍ക്കുണ്ടെന്ന് ഞാനും തിരിച്ചറിയുകയായിരുന്നു.

    സ്വപ്നങ്ങള്‍ക്ക് പോലും അതിര്‍വരമ്പിടുന്ന കെട്ടകാലത്തോട് എനിക്കും നിങ്ങള്‍ക്കും സ്വപ്നമുണ്ടെന്ന് വിളിച്ചുപറയാന്‍ കൊതിക്കുന്ന എഴുത്തുകാരിക്ക് എന്തെന്നില്ലാത്തൊരു നക്ഷത്രത്തിളക്കം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നവരോട് അക്ഷരം കൊണ്ടുള്ള യുദ്ധം, തീര്‍ച്ചയായും വിജയം എഴുത്തുകാരിക്ക് തന്നെ.

    Advert

    പരിഷ്‌കൃത സമൂഹത്തിന്റെ തേച്ചാലും മായ്ച്ചാലും തീരാത്ത നാണക്കേടാണ് വര്‍ണവെറി, അതിനെതിരെയും ചിലത് കുറിച്ചിട്ടുണ്ട് വേണി. നിറത്തില്‍ വലിയ കഴമ്പുണ്ടെന്ന മട്ടില്‍ വാദിക്കുന്ന പകല്‍മാന്യന്റെ മുഖംമൂടി അഴിച്ചെടുക്കുന്ന കവിതയാണ് ‘വര്‍ണവിവേചനം തുലയട്ടെ’ എന്നത്. നിറമില്ലാത്തവന് നിറം വെയ്പ്പിക്കാനും നിറമില്ലായ്മ നാണക്കേടാണെന്നും പറഞ്ഞുനടക്കുന്നവന്‍…

    ”വീട്ടില്‍ തിരിച്ചെത്തി സണ്‍സ്‌ക്രീം പുരട്ടിയിട്ട്
    ഫോട്ടോയെ നൂറില്‍ വെളുപ്പിച്ചെടുത്തിട്ട്
    ഫെയ്സ്ബുക്കിലിട്ടീയടിക്കുറുപ്പോടെ
    വര്‍ണവിവേചനം തുലയട്ടെ”

    ചിരിപ്പിച്ചുകൊണ്ട് ചിന്തകള്‍ക്ക് തിരികൊളുത്തുന്ന കവിതയെന്ന് ഇതിനെ വിശേഷിപ്പിക്കാം.
    ബാല്യവും കൗമാരവും യൗവനവും എഴുത്തുകാരിക്ക് ജീവിതാനുഭവമാണ്. എന്നാല്‍ വാര്‍ധക്യമാകട്ടെ ലഭ്യമായ സ്നേഹത്തിന്റെ കണക്കിലൂടെയാണ് മനസിലാക്കിയിരിക്കുന്നത്. വെള്ളരിപ്രാവിന്റെ മുഖശ്രീയുള്ള അച്ഛനും പൊന്‍വെയിലിന്റെ തിളക്കമുള്ള അമ്മയും ഇമ്മിണി ചേലുള്ള മുത്തച്ഛനും നാടും വീടും കൂട്ടുകാരും എല്ലാം ഐശ്വര്യക്ക് കാവ്യവിഷയങ്ങളാണ്. നിസാരമെന്ന് കരുതുന്ന കാഴ്ചകളെ പോലും വലിയൊരു വിഷയത്തിലേക്ക് പറിച്ചുനടാനുള്ള കഴിവിനെയാണല്ലോ സര്‍ഗാത്മകതയെന്ന് വിളിക്കേണ്ടത്. കുളിമുറിയിലേക്ക് നുഴഞ്ഞുകയറുന്ന കട്ടുറമ്പുകളെ വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുമായി ഉപമിച്ച രചനാരീതി അത്ഭുതപ്പെടുത്തുന്നതാണ്.

    ”ഭരിച്ച മണ്ണും മരവും തന്റേതല്ലെന്നറിഞ്ഞ്
    കരഞ്ഞോടിയവരാകാം
    ഇനമേതെന്ന് തിരക്കിയവരെ
    കടിച്ച് നോവിക്കാതെ
    ഒഴിഞ്ഞു മാറിയവരാവാം
    അസ്ഥിത്വലബ്ധിക്ക്
    ‘ആധാര്‍’ വേണമോയെന്ന് ചിന്തിച്ചതാകാം”

    മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള ചില കാലൊടിഞ്ഞ നിയമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ കട്ടുറുമ്പുകളെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച കവയത്രി ഇതിലൊക്കെ അസ്വസ്ഥയാണെന്ന് ഉറപ്പ്. ഓരോ കവിതയും വീണ്ടും വീണ്ടും വായിച്ചു, നന്നായി ആസ്വദിക്കുകയും ചിരിക്കുകയും ചിന്തിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. ഓരോന്നിലും ഞാന്‍ കണ്ടത് വ്യത്യസ്ത നിറമുള്ള കാഴ്ചകളാണ്. കവിതയാകട്ടെ കഥയാകട്ടെ ശബ്ദമില്ലാത്ത ആ അക്ഷരങ്ങള്‍ ഓരോരുത്തരിലും ഓരോ രീതിയിലാണ് ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കുക. മഴയുടെ സൗന്ദര്യം നനയുന്നവന്റെ മാനസീകാവസ്ഥ പോലെയാണെന്ന് പറയുന്നത് പോലെ കവിത വായിക്കുന്നവരുടെ മനസ്സിനനുസരിച്ച് അത്ഭുതങ്ങള്‍ കാട്ടികൊണ്ടിരിക്കും. ഈ സമാഹാരത്തിലെ ‘വേണി’യെന്ന കവിതയെക്കുറിച്ച് ഞാനൊന്നും കുറിക്കുന്നില്ല… കാരണം അത് എഴുതേണ്ടതല്ല വായിച്ച് അനുഭവിക്കേണ്ടത് മാത്രമാണ്. ഐശ്വര്യ മലയാളത്തെ അറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് വേണി. ഇനി മലയാളവും ഐശ്വര്യയെ അറിഞ്ഞുതുടങ്ങും. സ്വന്തം പേരോ നമുക്കുവേണ്ടി മറ്റൊരാളോ സംസാരിക്കാതെ സാഹിത്യലോകത്തേക്കുള്ള വാതില്‍ തുറക്കപ്പെടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഐശ്വര്യക്ക് ധൈര്യമായി മുന്നോട്ട് നീങ്ങാം, കാരണം അവള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ‘വേണി’യുണ്ട്. സുന്ദരിയായ വേണിക്ക് കരിങ്കണ്ണ് ഏല്‍ക്കാതിരിക്കാന്‍ അവളുടെ കവിളില്‍ ഇത്തിരി കരിമഷി തൊട്ടുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

    • രചനകള്‍, അവലോകനം, ലേഖനം അയക്കാം
      kaippadamagazine@gmail.com

    The post അകക്കണ്ണുള്ളവള്‍ ‘വേണി’ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/16/veni-poetry-review-by-sarun-pulppally/feed/ 0 8848
    പ്രണയം പൂവിടുന്ന ‘ജക്കരന്ത’ https://kaippada.in/2022/05/14/jakkarantha-book-review-benny-dominic/?utm_source=rss&utm_medium=rss&utm_campaign=jakkarantha-book-review-benny-dominic https://kaippada.in/2022/05/14/jakkarantha-book-review-benny-dominic/#respond Sat, 14 May 2022 10:02:18 +0000 https://kaippada.com/?p=8841 സഫല പ്രണയത്തിന് സാഹിത്യത്തില്‍ പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. വിഫലവും തിരസ്‌കൃതവുമായ പ്രണയമാണ് വാസ്തവത്തില്‍ എഴുത്തിനു വിഷയമാകേണ്ടത്. പ്രണയം സഫലമായി വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിന്റെയത്രയും പരിതാപകരമായ ഒരു വിഷയം സാഹിത്യത്തിനുണ്ടോ?   ബെന്നി ഡൊമിനിക് യൂറോപ്യന്‍ പശ്ചാത്തലത്തില്‍, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അത്ര സാധാരണമല്ലാത്ത കഥ പറയുകയാണ് മോബിന്‍ മോഹന്‍ തന്റെ പ്രഥമ നോവലില്‍. പ്രണയമാണ് ആത്യന്തിക സത്യമെന്നും സൗഹൃദം വിശുദ്ധമായ ഒരനുഭവമാണെന്നും ജക്കരന്ത എന്ന നോവല്‍ സൗമ്യമായും സമൃദ്ധമായും പറയുന്നു. പ്രണയവും സൗഹൃദവുമാണ് ജീവിതത്തെ വശ്യമാക്കിത്തീര്‍ക്കുന്നതെന്നും അതിന്റെ […]

    The post പ്രണയം പൂവിടുന്ന ‘ജക്കരന്ത’ first appeared on Kaippada.

    ]]>

    സഫല പ്രണയത്തിന് സാഹിത്യത്തില്‍ പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. വിഫലവും തിരസ്‌കൃതവുമായ പ്രണയമാണ് വാസ്തവത്തില്‍ എഴുത്തിനു വിഷയമാകേണ്ടത്. പ്രണയം സഫലമായി വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിന്റെയത്രയും പരിതാപകരമായ ഒരു വിഷയം സാഹിത്യത്തിനുണ്ടോ?

     

    • ബെന്നി ഡൊമിനിക്

    യൂറോപ്യന്‍ പശ്ചാത്തലത്തില്‍, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അത്ര സാധാരണമല്ലാത്ത കഥ പറയുകയാണ് മോബിന്‍ മോഹന്‍ തന്റെ പ്രഥമ നോവലില്‍. പ്രണയമാണ് ആത്യന്തിക സത്യമെന്നും സൗഹൃദം വിശുദ്ധമായ ഒരനുഭവമാണെന്നും ജക്കരന്ത എന്ന നോവല്‍ സൗമ്യമായും സമൃദ്ധമായും പറയുന്നു. പ്രണയവും സൗഹൃദവുമാണ് ജീവിതത്തെ വശ്യമാക്കിത്തീര്‍ക്കുന്നതെന്നും അതിന്റെ തണലില്‍ മാത്രമാണ് ജീവിതം ജക്കരന്തയെപ്പോല്‍ പുഷ്പിക്കുന്നതെന്നും ഈ നോവല്‍ വ്യക്തമാക്കുന്നു.

    കര്‍ണോവിയയില്‍ ജക്കരന്ത വൃക്ഷങ്ങള്‍ ധാരാളമായി വളരുന്നു. വയലറ്റ് നിറമുള്ള പൂക്കളാല്‍ അവ പ്രണയികളുടെ ഹൃദയത്തെ എന്തെന്നില്ലാതെ വശീകരിക്കുന്നുണ്ട്. ഒക്ടേവിയസ് രാജാവ് ഹൃദയവേദനയോടെ, തന്റെ പ്രണയിനിയുടെ കബറിടത്തില്‍ കുഴിച്ചിട്ട ജക്കരന്തയായിരുന്നു കര്‍ണോവിയയിലെ ആദ്യത്തെ ജക്കരന്ത വൃക്ഷം. നഷ്ടപ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി ഒക്ടേവിയസ് രാജാവ് തന്നെ ജക്കരന്ത തൈകള്‍ കര്‍ണോവിയയിലെമ്പാടും നട്ടു പിടിപ്പിച്ചു. പ്രണയത്തിന്റെ അലൗകികമായ അനുഭൂതികള്‍ ജക്കരന്തയുടെ വയലറ്റു നിറമാര്‍ന്ന പൂക്കളായി കര്‍ണോവിയയില്‍ നിറഞ്ഞു.

    ഐതിഹ്യങ്ങളും ചരിത്രവും പുഷ്പിച്ചു നില്‍ക്കുന്ന, ജക്കരന്ത വൃക്ഷങ്ങള്‍ നിറഞ്ഞ യൂറോപ്യന്‍ ഭൂപ്രകൃതിയും ഒത്തുചേര്‍ന്ന് പ്രണയസൗഹൃദങ്ങളുടെ ഒരു സ്വപ്‌നസദൃശമായ ഒരു ലോകം സൃഷ്ടിക്കുന്നുണ്ട് ഈ യുവ സാഹിത്യകാരന്‍.സ്വച്ഛന്ദമായി പ്രവഹിക്കുന്നു ഇതിലെ ആഖ്യാനം. കാല്‍പനികത അതിതരളമായി നിലം പതിക്കാതെ, ബാലിശതകള്‍ക്കിടം കൊടുക്കാതെ ആഖ്യാനത്തില്‍ പക്വതയും സൗന്ദര്യവും നിറയ്ക്കുന്നു ഈ എഴുത്തുകാരന്‍.

    റോമാ സാമ്രാജ്യത്തിന്റെ ചരിത്രസന്ധികളില്‍ പോംപിയും സീസറും തമ്മിലുള്ള യുദ്ധം, നെപ്പോളിയന്റെ യുദ്ധവീര്യം, ജോസഫൈനോടുണ്ടായിരുന്ന തീവ്രപ്രണയം ഒടുവില്‍ നെപ്പോളിയന്റെ പതനം ഒക്കെ മിന്നല്‍ക്കാഴ്ചകളായി നോവലില്‍ ഇടം പിടിക്കുന്നുണ്ട്. റാക്കിയസിന്റെയും സിബില്ലയുടെയും പ്രണയ കഥ, ഒക്ടേവിയസ്സിന്റെയും കാതറൈന്റേയും ദുരന്ത പര്യവസായിയായ പ്രണയം, പ്രണയികളുടെ മധ്യസ്ഥയായ വിശുദ്ധ ഡൈന്‍ വെന്നിന്റെ കഥ – ഇവയിലൊക്കെ വിഫലമായ പ്രണയത്തിന്റെ വേദനകള്‍ വിഷാദം നിറയ്ക്കുന്നുണ്ട്. സാല്‍വദോര്‍ – അമേലിയ മാരുടെ സഫല പ്രണയം ഈയൊരു വൈഷാദിക പശ്ചാത്തലത്തിലാണ് ഉരുവം കൊള്ളുന്നത്. അതു നന്നായി. ഇവരുടെ സഫല പ്രണയത്തെക്കാള്‍ മനസ്സിലേക്കു എളുപ്പം പ്രവേശിക്കുന്നത് പ്രണയത്തിനായി സ്വയം സമര്‍പ്പിച്ച്, ജീവത്യാഗം ചെയ്യേണ്ടിവന്ന അഗസ്റ്റാനൊയാണ്. ചിലര്‍ക്ക് പ്രണയം ജീവന്‍ കൊടുക്കാനും മറ്റു ചിലര്‍ക്ക് ജീവനെ പൂച്ച തട്ടിക്കളിക്കുന്നതു പോലെ കളിക്കാനുമാണ്! അഗസ്റ്റാനൊയുടെ ഭഗ്‌നപ്രണയം നോവലിന് ഒരു ഗൗരവം പ്രദാനം ചെയ്യുന്നുണ്ട്.

     

    Spon. Advert.

     

    സഫല പ്രണയത്തിന് സാഹിത്യത്തില്‍ പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. വിഫലവും തിരസ്‌കൃതവുമായ പ്രണയമാണ് വാസ്തവത്തില്‍ എഴുത്തിനു വിഷയമാകേണ്ടത്. പ്രണയം സഫലമായി വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിന്റെയത്രയും പരിതാപകരമായ ഒരു വിഷയം സാഹിത്യത്തിനുണ്ടോ? ജീവിതത്തില്‍ അങ്ങനെ അല്ലായിരിക്കാം. ഒരു ചോദ്യചിഹ്നത്തോടെ മാത്രമേ മേല്പറഞ്ഞ വാക്യം അവസാനിപ്പിക്കാനാവൂ.

    പ്രണയമാണ് നോവലിന്റെ കേന്ദ്ര പ്രമേയം എങ്കിലും സൗഹൃദത്തിന്റെ വിശുദ്ധി നിറഞ്ഞ അനുഭവങ്ങളും ശക്തമായി അനുഭവപ്പെടുന്നുണ്ട്. സാല്‍വദോറിന്റെയും അഗസ്റ്റാനൊയുടെയും സൗഹൃദത്തിന് ആഴത്തിലുള്ള ആത്മസ്പര്‍ശമുണ്ട്.

    യൂറോപ്പിലെവിടെയും സഞ്ചരിക്കാതെ യൂറോപ്പ് പശ്ചാത്തലമായി എഴുതിയ ഈ നോവലില്‍ അകൃത്രിമഭാവന ഒരു പ്രസാദാത്മകതയായി നിലകൊള്ളുന്നുണ്ട്.ഇതില്‍ ഉപയോഗിച്ചിട്ടുള്ള ഭാഷയും പ്രമേയത്തെ പരിപോഷിപ്പിക്കുന്നതു തന്നെ. എങ്കിലും ഭാഷയെ കുറച്ചു കൂടിയൊക്കെ സ്വച്ഛന്ദമായി വിഹരിക്കാന്‍ അനുവദിക്കാവുന്നതാണ്. ഉദാഹരണങ്ങള്‍ മനസ്സിലുണ്ടെങ്കിലും ഇവിടെ പരാമര്‍ശിക്കുന്നില്ല.

    റക്കോണ മലയും അതോടനുബന്ധിച്ചുള്ള ഐതിഹ്യവും ചരിത്ര പരാമര്‍ശങ്ങളും ഒക്കെ നോവലിന് ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
    കേവലമൊരു പ്രണയകഥയായി മാത്രം ചുരുങ്ങിപ്പോവാതിരിക്കാന്‍ നോവലിസ്റ്റ് മനസ്സിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. വില്ലോ മരങ്ങളും മേപ്പിള്‍ മരങ്ങളും വയലറ്റു പൂക്കളുടെ കുട നിവര്‍ത്തി നില്‍ക്കുന്ന ജക്കരന്ത വൃക്ഷങ്ങളും സൈഗ നദിയുംറൈന്‍ നദിയുടെ ഓളപ്പരപ്പുകളും ഒക്കെക്കൂടി ഒരു മനോഹര ഭൂഭാഗത്തെ ഭാവനയില്‍ പുന:സൃഷ്ടിച്ച് പ്രണയവും സൗഹൃദവും തളിര്‍ക്കുന്ന ഒരു ലോകത്തെ വായനക്കാരനു സമ്മാനിക്കുന്നുണ്ട് മോബിന്‍ മോഹന്‍.ഇദ്ദേഹം മലയാള നോവലിന് ഒരു വാഗ്ദാനമായി മാറുന്നുണ്ട് എന്ന് ആദ്യ കൃതി പറയാതെ പറയുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021 ലെ യുവ പുരസ്‌കാര്‍ ലഭിച്ച ഈ നോവല്‍ വായന ആഹ്‌ളാദകരമായ ഒരനുഭവം നല്‍കുന്നു. പ്രണയമല്ലേ വിഷയം എന്നാരും വില കുറച്ചു കാണേണ്ടതില്ല.
    പ്രണയത്തിന്റെ നിറവും മുറിവും വിങ്ങലും ഒക്കെ അനുപാതത്തോടെ ആവിഷ്‌കരിക്കുന്ന എഴുത്ത് സാഹിത്യത്തിനു അന്യമാവുന്ന കാലം വന്നു ചേര്‍ന്നിട്ടില്ല.

    വന്നിട്ടുള്ള ചില്ലറ പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ചു കാണേണ്ടതില്ല എന്ന അഭിപ്രായമാണ് ഇതെഴുതുമ്പോള്‍ എനിക്കുള്ളത്.

    രചനകളും ലേഖനങ്ങളും അയക്കാം
    kaippadamagazine.com

    The post പ്രണയം പൂവിടുന്ന ‘ജക്കരന്ത’ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/14/jakkarantha-book-review-benny-dominic/feed/ 0 8841
    കോഫി ഹൗസ് മുതല്‍ ഹൈഡ്രേഞ്ചിയ വരെ, സസ്‌പെന്‍സ് ത്രില്ലര്‍… https://kaippada.in/2022/05/03/readers-review-nandini-b-nair/?utm_source=rss&utm_medium=rss&utm_campaign=readers-review-nandini-b-nair https://kaippada.in/2022/05/03/readers-review-nandini-b-nair/#respond Tue, 03 May 2022 14:38:02 +0000 https://kaippada.com/?p=8768 നന്ദിനി ബി നായര്‍ കോഫി ഹൗസ് വായനയ്ക്ക് ശേഷം വളരെ ആകാംക്ഷയോടെയാണ് രണ്ടാം ഭാഗമായ ഹൈഡ്രേഞ്ചിയയ്ക്ക് വേണ്ടി കാത്തിരുന്നത്. ബുക്ക് കയ്യില്‍ കിട്ടിയപാടെ കവര്‍ പൊട്ടിച്ചു വായന തുടങ്ങി. ആര്‍ത്തിയോടെ വായിച്ചു തുടങ്ങിയ വായന ഒറ്റ ഇരുപ്പില്‍ തന്നെ അവസാനിച്ചു. ആദ്യ നോവലിനെക്കാളും മികച്ച വായനാ അനുഭവം നല്‍കുവാന്‍ എഴുത്തുകാരന് സാധിച്ചു. കോഫീ ഹൗസില്‍ നിന്നും ഹൈഡ്രാഞ്ചിയയിലേക്ക് കടക്കുമ്പോള്‍ ഒരുപാട് പുതിയ കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കുന്നു. നോവല്‍ വായിക്കുന്തോറും കഥാപാത്രങ്ങളോട് കൂടുതല്‍ ഇഴുകിചേരുവാനും ഓരോ സന്ദര്‍ഭങ്ങളും വിഷ്വലൈസ് […]

    The post കോഫി ഹൗസ് മുതല്‍ ഹൈഡ്രേഞ്ചിയ വരെ, സസ്‌പെന്‍സ് ത്രില്ലര്‍… first appeared on Kaippada.

    ]]>
  • നന്ദിനി ബി നായര്‍

  • കോഫി ഹൗസ് വായനയ്ക്ക് ശേഷം വളരെ ആകാംക്ഷയോടെയാണ് രണ്ടാം ഭാഗമായ ഹൈഡ്രേഞ്ചിയയ്ക്ക് വേണ്ടി കാത്തിരുന്നത്.

    ബുക്ക് കയ്യില്‍ കിട്ടിയപാടെ കവര്‍ പൊട്ടിച്ചു വായന തുടങ്ങി. ആര്‍ത്തിയോടെ വായിച്ചു തുടങ്ങിയ വായന ഒറ്റ ഇരുപ്പില്‍ തന്നെ അവസാനിച്ചു.

    ആദ്യ നോവലിനെക്കാളും മികച്ച വായനാ അനുഭവം നല്‍കുവാന്‍ എഴുത്തുകാരന് സാധിച്ചു.
    കോഫീ ഹൗസില്‍ നിന്നും ഹൈഡ്രാഞ്ചിയയിലേക്ക് കടക്കുമ്പോള്‍ ഒരുപാട് പുതിയ കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കുന്നു.
    നോവല്‍ വായിക്കുന്തോറും കഥാപാത്രങ്ങളോട് കൂടുതല്‍ ഇഴുകിചേരുവാനും ഓരോ സന്ദര്‍ഭങ്ങളും വിഷ്വലൈസ് ചെയ്യുവാനും സാധിച്ചിരുന്നു.

    സ്ത്രീകളെ കൊല്ലുന്നതിന് മുന്‍പ് അവരുടെ വീഡിയോ പകര്‍ത്തി പോലീസ് മേധാവികള്‍ക്ക് അയക്കുകയും, തുടര്‍ന്ന് ഇരകളെ ക്രൂരമായി പീഡിപ്പിക്കുകയും പ്രസ്തുത മുറിയില്‍ പിങ്ക് നിറത്തിലെ ഹൈേഡ്രഞ്ചിയ പൂക്കള്‍ വിതറുകയും മെഴുകുതിരികള്‍ കത്തിച്ചുവെക്കുകയും ചെയ്യുന്ന റൊമാന്റിക് കില്ലര്‍. ആ അജ്ഞാത കൊലയാളിയെ തേടിയിറങ്ങുന്ന എസ്തര്‍ ഇമ്മാനുവലിന്റെയും ടീമിന്റെയും കഥയാണ് ഇതിവൃത്തം.

    ലാജോയുടെ ആദ്യ പുസ്തകമായ കോഫി ഹൗസ് വായിച്ചപ്പോള്‍ കൊലയാളി ആരെന്ന് അവസാനം ഒരു ഊഹം ഉണ്ടായിരുന്നു എങ്കിലും, ഹൈഡ്രാഞ്ചിയ വായിച്ചപ്പോള്‍ അവസാന നിമിഷം വരെ സീരിയല്‍ കില്ലറിനെ കുറിച്ചു യാതൊരു ഊഹവും ഇല്ലായിരുന്നു. മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നു തന്നെ പറയാം.

     

    The post കോഫി ഹൗസ് മുതല്‍ ഹൈഡ്രേഞ്ചിയ വരെ, സസ്‌പെന്‍സ് ത്രില്ലര്‍… first appeared on Kaippada.

    ]]>
    https://kaippada.in/2022/05/03/readers-review-nandini-b-nair/feed/ 0 8768
    വിപ്ലവത്തിന്റെ ചൂടുള്ള ആര്‍ത്തവസ്ഥന്‍ https://kaippada.in/2022/05/02/review-arthavasthan/?utm_source=rss&utm_medium=rss&utm_campaign=review-arthavasthan https://kaippada.in/2022/05/02/review-arthavasthan/#respond Sun, 01 May 2022 19:13:31 +0000 https://kaippada.com/?p=8411 പ്രഭില്‍ നാഥ് പ്രസീദ എം.എന്‍ എഴുതിയ ആര്‍ത്തവസ്ഥന്‍ എന്ന കവിതാസമാഹാരം ഗംഭീരം എന്ന് തന്നെ പറയാം. തികച്ചും കവിതകള്‍ പല ജനുസ്സില്‍ പെട്ട രചനകളാണ്. ഒരുപക്ഷേ തീക്ഷണമായ ആശയങ്ങളെ തനിക്കു പരിചിതമായ ഭാഷയില്‍ എഴുതി വെച്ചിരിക്കുന്നു. ഒരു വിപ്ലവത്തിന്റെ ചൂടും. പെണ്‍പക്ഷത്തിന്റെ അവസ്ഥാചലനങ്ങളും, ചുറ്റും കാണുന്ന സ്ഥിതി വ്യവസ്ഥിതിയോടുള്ള ചോദ്യങ്ങളും കാണാം. 114 പേജില്‍ 35 കവിതകള്‍, വളരെ സങ്കീര്‍ണമായ വിഷയങ്ങള്‍, വളരെ നന്നായി അവതരിപ്പിച്ചു. ഒരേ സമയം ഗദ്യരൂപത്തില്‍ ആണെങ്കില്‍ പോലും ഒഴുക്ക് നഷ്ടപ്പെടുത്താതെ നമ്മുക്ക് […]

    The post വിപ്ലവത്തിന്റെ ചൂടുള്ള ആര്‍ത്തവസ്ഥന്‍ first appeared on Kaippada.

    ]]>
  • പ്രഭില്‍ നാഥ്
  • പ്രസീദ എം.എന്‍ എഴുതിയ ആര്‍ത്തവസ്ഥന്‍ എന്ന കവിതാസമാഹാരം ഗംഭീരം എന്ന് തന്നെ പറയാം. തികച്ചും കവിതകള്‍ പല ജനുസ്സില്‍ പെട്ട രചനകളാണ്. ഒരുപക്ഷേ തീക്ഷണമായ ആശയങ്ങളെ തനിക്കു പരിചിതമായ ഭാഷയില്‍ എഴുതി വെച്ചിരിക്കുന്നു. ഒരു വിപ്ലവത്തിന്റെ ചൂടും. പെണ്‍പക്ഷത്തിന്റെ അവസ്ഥാചലനങ്ങളും, ചുറ്റും കാണുന്ന സ്ഥിതി വ്യവസ്ഥിതിയോടുള്ള ചോദ്യങ്ങളും കാണാം. 114 പേജില്‍ 35 കവിതകള്‍, വളരെ സങ്കീര്‍ണമായ വിഷയങ്ങള്‍, വളരെ നന്നായി അവതരിപ്പിച്ചു. ഒരേ സമയം ഗദ്യരൂപത്തില്‍ ആണെങ്കില്‍ പോലും ഒഴുക്ക് നഷ്ടപ്പെടുത്താതെ നമ്മുക്ക് ചിന്തകള്‍ സമ്മാനിക്കുന്നു. വായനക്കാരനെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കുവാന്‍ കഴിയുന്നതല്ല, അത്രയധികം സാമൂഹിക പ്രസക്തി നിറഞ്ഞ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു.

    പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ കവിതയിലൂടെ വെട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. നമ്മുടെ ചുറ്റും നടക്കുന്നു മത വിഷ ഭ്രാന്തും, ഭക്തി ചൂഷണവും വിഷയമാക്കിയിട്ടുണ്ട്, സ്ത്രീ പക്ഷത്തിനു വേണ്ടി സംസാരിക്കുമ്പോളും പുരുഷന്റെ നിസ്സഹായതയും വരച്ചു കാട്ടുന്നുണ്ട്. പ്രണയത്തെ പൈങ്കിളി ഭാവത്തില്‍ അല്ലാതെ പക്വതയുടെ അടയാളങ്ങളായി എഴുതി ചേര്‍ത്തിരിക്കുന്നു. ഓരോ കവിതകളെയും പറ്റി പറഞ്ഞാല്‍, അത്രയധികം വിശദീകരണം വേണ്ടി വരും എന്നാലും എനിക്ക് പ്രിയപ്പെട്ടത് ‘ഹൃദയം’ ആണ്. പ്രണയമില്ലാത്ത ഹൃദയം അലസ്സിപോയ കുഞ്ഞു തന്നെ.

    ‘തളര്‍ന്നെഴുന്നേറ്റപ്പോള്‍’ എന്ന കവിത.. ഒരു അടുക്കളയില്‍ ഇത്രയധികം ആള്‍ക്കാര്‍ താമസിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി തന്നു.

    ‘പ്രണയം മാത്രമേ എഴുതു’ എന്ന കവിതയില്‍. ഒരു പക്ഷേ എഴുത്തിനപ്പുറത്തുള്ള എഴുത്തുകാരിയെ കാണാം.

    ‘ആര്‍ത്തവസ്ഥന്‍’ ശീര്‍ഷകം വരുന്ന കവിതയില്‍. ഒരുപാട് ചര്‍ച്ച ചെയ്യപെടുന്ന വിഷയം.. സ്ത്രീയുടെയും പുരുഷന്റെയും ഭാഗത്തും ഉള്ള വിക്ഷണ കോണിലൂടെ ഉന്നയിച്ചിരിക്കുന്നു. വളരെ സമര്‍ത്ഥമായി വിശാലമായ ചിന്തകളിലൂടെ. നിങ്ങളും ആ അവസ്ഥ അനുഭവിച്ചു നോക്കു എന്ന പറയുന്നതോടൊപ്പം.
    പുരുഷനു, സ്ത്രീയെ അവരുടെ പ്രയാസങ്ങളെ ബഹുമാനിക്കാനും ശ്രദ്ധിക്കു എന്നും രേഖപെടുത്തുന്നുണ്ട്.

    ഒരു പക്ഷെ ഒരു സാധാരണ കവിതാസമാഹാരമല്ല.. അതിനു പിന്നില്‍ കരയുന്ന, ചിരിക്കുന്ന, ദേഷ്യപ്പെടുന്ന, പോരാടുന്ന, വെല്ലുവിളിക്കുന്ന, ഹാസ്യം തുളുമ്പുന്ന, മനുഷ്യന്റെ വികാര ഭാവങ്ങളുടെ സമ്മേളനം എന്ന് തന്നെ പറയാം. ഒരു പക്ഷെ പുസ്തകമെന്ന സ്വപ്‌നം കൊണ്ട് നടക്കുമ്പോള്‍ എന്നോട് പറഞ്ഞ കടല മിഠായി കഥയല്ല. തികച്ചും ആര്‍ത്തലച്ചു വരുന്ന തിരമാല കണക്കെയാണ് ഓരോ കവിതകളും. ജീവിതത്തിന്റെ അനുഭവ കഥകള്‍.. വരികളിലേക്ക് സന്നിവേശിക്കുമ്പോള്‍. ഒരു സാധാരണ എഴുത്തുകാരിയില്‍ നിന്നും പിറവി കൊള്ളുന്നത്. അസാമാന്യ സൃഷ്ടികള്‍ ആണ്.

    നിരവധി സാമൂഹിക കൂട്ടായ്മയില്‍ അംഗീകരിക്കപെടുമ്പോളും. പലപ്പോഴും ദേവു നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍. ഒരു കഴിവുള്ള വ്യക്തിയെ അംഗീകരിക്കാതിരിക്കാനുള്ള സ്വാര്‍ത്ഥത മാത്രമാണ്.. നിങ്ങളില്‍ കഴിവുണ്ടെങ്കില്‍ ആരാലും തകര്‍ക്കപ്പെടാതെ ഉയരത്തിലെത്തും.. കാത്തിരിപ്പിനു സുഖമുണ്ട്.. ദേവൂന്റെ കവിതകള്‍ പുറം ലോകം കാണാന്‍ ഒരുപാട് നാള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ പുറത്ത് വന്നപ്പോള്‍ അതി ഗംഭീര സൃഷ്ടിയാണ്.. അതെ ദേവൂന്റെ അക്ഷരങ്ങള്‍ ‘ദേവാക്ഷരങ്ങള്‍’
    ഒരുപാട് സന്തോഷം ആര്‍ത്തവസ്ഥന്റെ പിറവി അടുത്ത് കാണാനും, ഒപ്പം നില്‍ക്കാനും കഴിഞ്ഞതിനും. ഈ പുസ്തകത്തിലെ ഒരു കവിത, പുസ്തക പ്രകാശന വേദിയില്‍ പരിചയപെടുത്താനും കഴിഞ്ഞത്.

     

    The post വിപ്ലവത്തിന്റെ ചൂടുള്ള ആര്‍ത്തവസ്ഥന്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/02/review-arthavasthan/feed/ 0 8411