COVER STORY - Kaippada https://kaippada.in kaippada.com Mon, 04 Sep 2023 07:25:13 +0000 en-US hourly 1 https://wordpress.org/?v=6.6 https://i0.wp.com/kaippada.in/wp-content/uploads/2020/10/theme-logo.png?fit=32%2C32&ssl=1 COVER STORY - Kaippada https://kaippada.in 32 32 230789735 അനുഭവങ്ങള്‍ പകര്‍ത്തുമ്പോഴാണ് എഴുത്ത് ശക്തമാകുന്നത്: എന്‍.എം. പിയേഴ്സണ്‍ https://kaippada.in/2023/02/08/nm-pearson/?utm_source=rss&utm_medium=rss&utm_campaign=nm-pearson https://kaippada.in/2023/02/08/nm-pearson/#respond Wed, 08 Feb 2023 07:03:51 +0000 http://kaippada.com/?p=9059 തൃപ്പൂണിത്തുറ: ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചനകള്‍ നടത്താനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കേണ്ടതെന്ന് ചിന്തകനും അദ്ധ്യാപകനുമായ എന്‍.എം. പിയേഴ്സണ്‍. അത്തരത്തില്‍ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സൃഷ്ടികളാണ് പിന്നീട് ക്ലാസിക്ക് പുസ്തകങ്ങളായി മാറിയത്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ കൊച്ചി റീജണല്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അത് വായനയിലും എഴുത്തിലും സംഭവിച്ചിട്ടുണ്ട്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. വായനയുടെ തലങ്ങളും മാധ്യമവും മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്, പക്ഷേ വായന […]

The post അനുഭവങ്ങള്‍ പകര്‍ത്തുമ്പോഴാണ് എഴുത്ത് ശക്തമാകുന്നത്: എന്‍.എം. പിയേഴ്സണ്‍ first appeared on Kaippada.

]]>
തൃപ്പൂണിത്തുറ: ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചനകള്‍ നടത്താനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കേണ്ടതെന്ന് ചിന്തകനും അദ്ധ്യാപകനുമായ എന്‍.എം. പിയേഴ്സണ്‍. അത്തരത്തില്‍ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സൃഷ്ടികളാണ് പിന്നീട് ക്ലാസിക്ക് പുസ്തകങ്ങളായി മാറിയത്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ കൊച്ചി റീജണല്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അത് വായനയിലും എഴുത്തിലും സംഭവിച്ചിട്ടുണ്ട്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. വായനയുടെ തലങ്ങളും മാധ്യമവും മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്, പക്ഷേ വായന മരിക്കുകയാണെന്ന പ്രചാരണം അസത്യവുമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എം ഫുഡ് കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമാ തോമസ് എംഎല്‍എ, സിസ്റ്റര്‍ ലൂസി കളപ്പുര എന്നിവര്‍ സംസാരിച്ചു. സര്‍ഗോത്സവം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച 13 പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. തൃപ്പൂണിത്തുറ ചൂരക്കാട് ആരംഭിച്ച കൈപ്പട ഓഫീസിന്റെ ഉദ്ഘാടനം കെ. ബാബു എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നു.

 

The post അനുഭവങ്ങള്‍ പകര്‍ത്തുമ്പോഴാണ് എഴുത്ത് ശക്തമാകുന്നത്: എന്‍.എം. പിയേഴ്സണ്‍ first appeared on Kaippada.

]]>
https://kaippada.in/2023/02/08/nm-pearson/feed/ 0 9059
കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ https://kaippada.in/2023/01/14/kaippada-kochi-office-inaguration/?utm_source=rss&utm_medium=rss&utm_campaign=kaippada-kochi-office-inaguration https://kaippada.in/2023/01/14/kaippada-kochi-office-inaguration/#respond Sat, 14 Jan 2023 09:45:51 +0000 http://kaippada.com/?p=9049 കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ റീജണല്‍ ഓഫീസ്  രാജനഗരിയായ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നവാഗതരായ എഴുത്തുകാരുടെ 16 പുസ്തകങ്ങളും വായനാലോകത്തിന് സമര്‍പ്പിച്ചു.  എന്‍.എം ഫുഡ് വേള്‍ഡ് ഓഡിറ്റോറിയത്തില്‍ സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണനടക്കം നിരവിധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

The post കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ first appeared on Kaippada.

]]>
കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ റീജണല്‍ ഓഫീസ്  രാജനഗരിയായ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നവാഗതരായ എഴുത്തുകാരുടെ 16 പുസ്തകങ്ങളും വായനാലോകത്തിന് സമര്‍പ്പിച്ചു.  എന്‍.എം ഫുഡ് വേള്‍ഡ് ഓഡിറ്റോറിയത്തില്‍ സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണനടക്കം നിരവിധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

The post കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ first appeared on Kaippada.

]]>
https://kaippada.in/2023/01/14/kaippada-kochi-office-inaguration/feed/ 0 9049
രാഷ്ട്രീയം, അധികാരം, ജനാധിപത്യം https://kaippada.in/2022/05/21/cover-story-by-nm-person-thrikkakkara-election/?utm_source=rss&utm_medium=rss&utm_campaign=cover-story-by-nm-person-thrikkakkara-election https://kaippada.in/2022/05/21/cover-story-by-nm-person-thrikkakkara-election/#respond Fri, 20 May 2022 18:53:56 +0000 https://kaippada.com/?p=8852 തൃക്കാക്കര ഉപതെരഞ്ഞെടുപ്പടുപ്പിനെ മുന്‍നിര്‍ത്തി എന്‍.എം പിയേഴ്‌സണ്‍ രാഷ്ട്രീയം പറയുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യശോഷണം സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ ഇന്നുകാണുംവിധം മൂല്യശോഷണത്തിന് വിധേയമായതിന് പിന്നില്‍ ചരിത്രപരവും രാഷ്ട്ട്രീയപരമായുമുള്ള നിരവധി വിഷയങ്ങളുണ്ടെന്ന സത്യം നമുക്ക് തള്ളിക്കളയാനാകില്ല. സ്വാതന്ത്ര്യലബ്ദിക്കായി ആദര്‍ശാത്മകവും ധാര്‍മികവുമായിരുന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് സ്വജനപക്ഷപാതപരവും അധാര്‍മികവുമായ രാഷ്ട്രീയ ജീവിതത്തിലേക്ക് പരിണമിക്കുന്നതായി വ്യക്തമാകുന്നു. സ്വാതന്ത്യസമരത്തിനായി പ്രവര്‍ത്തിച്ചിരുന്നവര്‍ വിവിധ രാഷ്ട്രീയആശയങ്ങള്‍ പിന്തുടരുന്നവരായിരുന്നുവെങ്കിലും അവയെല്ലാം ബ്രിട്ടീഷ് അധിനിവേശത്തെ തുടച്ചുനീക്കാനായി അവര്‍ മാറ്റിവെക്കാന്‍ തയ്യാറായി. സ്വാതന്ത്ര്യമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ഇന്ത്യന്‍ ജനത ത്യാഗസമ്പന്നവും ആദര്‍ശാത്മകവുമായ […]

The post രാഷ്ട്രീയം, അധികാരം, ജനാധിപത്യം first appeared on Kaippada.

]]>

തൃക്കാക്കര ഉപതെരഞ്ഞെടുപ്പടുപ്പിനെ മുന്‍നിര്‍ത്തി
എന്‍.എം പിയേഴ്‌സണ്‍ രാഷ്ട്രീയം പറയുന്നു

  • ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യശോഷണം

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ ഇന്നുകാണുംവിധം മൂല്യശോഷണത്തിന് വിധേയമായതിന് പിന്നില്‍ ചരിത്രപരവും രാഷ്ട്ട്രീയപരമായുമുള്ള നിരവധി വിഷയങ്ങളുണ്ടെന്ന സത്യം നമുക്ക് തള്ളിക്കളയാനാകില്ല. സ്വാതന്ത്ര്യലബ്ദിക്കായി ആദര്‍ശാത്മകവും ധാര്‍മികവുമായിരുന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് സ്വജനപക്ഷപാതപരവും അധാര്‍മികവുമായ രാഷ്ട്രീയ ജീവിതത്തിലേക്ക് പരിണമിക്കുന്നതായി വ്യക്തമാകുന്നു. സ്വാതന്ത്യസമരത്തിനായി പ്രവര്‍ത്തിച്ചിരുന്നവര്‍ വിവിധ രാഷ്ട്രീയആശയങ്ങള്‍ പിന്തുടരുന്നവരായിരുന്നുവെങ്കിലും അവയെല്ലാം ബ്രിട്ടീഷ് അധിനിവേശത്തെ തുടച്ചുനീക്കാനായി അവര്‍ മാറ്റിവെക്കാന്‍ തയ്യാറായി. സ്വാതന്ത്ര്യമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ഇന്ത്യന്‍ ജനത ത്യാഗസമ്പന്നവും ആദര്‍ശാത്മകവുമായ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ടുവച്ചു. അതിന്റെ അടിത്തറ സത്യസന്ധതയും ധാര്‍മ്മികതയുമായിരുന്നു. പിന്നീട് നമുക്ക് അധികാരവും, നാം ഭരണാധികാരികളുമായതോടെയാണ് ഇന്നത്തെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തിലേക്കുള്ള നമ്മുടെ യാത്ര ആരംഭിച്ചത്. അധികാരം നേതൃത്വങ്ങളെ മാത്രമല്ല അണികളേയും സമൂഹത്തേയും ദുഷിപ്പിച്ചു. അതിന്റെ ഫലമായി കളവിന്റെയും ചതിയുടേയും അധികാരമോഹത്തിന്റെ പുതിയ രാഷ്ട്രീയ ശൈലിതന്നെ രൂപപ്പെട്ടു.

  • അധികാരങ്ങളില്‍ നിന്നിറങ്ങി നടന്ന ഗാന്ധിയും പിന്‍മുറക്കാരും

സ്വാതന്ത്യാനന്തരം അധികാരമോഹികളായ രാഷ്ട്രീയക്കാരുടെ കുത്തൊഴുക്കില്‍ വേറിട്ടുനിന്നത് മഹാത്മ ഗാന്ധിയായിരുന്നു. അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ അധികാരകേന്ദ്രമാകാന്‍ ശ്രമിക്കാതെ അവരില്‍ നിന്നകന്ന് അതിര്‍ത്തിയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തടയിടാനുള്ള വഴികള്‍ തേടിയിറങ്ങുകയാണ് ചെയ്തത്. എന്നാല്‍ സ്വാതന്ത്യലബ്ദിക്ക് ശേഷം അധികാരമുള്ളവരും ഇല്ലാത്തവരും എന്ന വേര്‍തിരിവിലേക്കെത്തി. പൂര്‍ണ്ണമായും കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജ്യത്ത് അടിയന്തരാവസ്ഥയോടെ ചെറു പ്രാദേശിക പാര്‍ട്ടികള്‍ അധികാരം നേടിയടുക്കാന്‍ തക്ക വളര്‍ച്ചയിലേക്കെത്തി. ഇവയുടെയെല്ലാം ആത്യന്തിക ലക്ഷം അധികാരമോഹമായിരുന്നു. 1957 ല്‍ കേരളത്തില്‍ ഭരണത്തിലെത്തിയ ഇടതുപക്ഷ പാര്‍ട്ടിയുടെ വളര്‍ച്ച പ്രാദേശികമായ സമരങ്ങളും പോരാട്ടങ്ങളും ചെറുത്തു നില്‍പ്പുകളുമായിരുന്നുവെങ്കിലും അധികാരലബ്ദിയോടെ ആദര്‍ശ രാഷ്ട്രീയം പതിയെപതിയെ ഇല്ലാണ്ടവുന്നകാഴ്ച്ചയും നാം കണ്ടു.

അന്ന് ഇഎംഎസ് പറഞ്ഞതോര്‍ക്കുന്നു… ‘ഏത് ചെകുത്താനെ കൂട്ടുപിടിച്ചും അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസിനെ നീക്കം ചെയ്യുക’ എന്നതായിരുന്നു. ആ പ്രസ്താവന തന്നെ അധികാരത്തിലെത്താനുള്ള കുറുവഴിയന്വേഷിക്കുന്ന ഒന്നായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ത്യാഗമെന്ന് കരുതിയിരുന്നിടത്തുനിന്ന് അധികാരരാഷ്ട്രീയത്തിലേക്കെത്തിയതോടെ അധികാരത്തിനായി എന്തും ചെയ്യാമെന്ന നിലയിലേക്ക് കേരള രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും മാറി.

മറ്റ് സംസ്ഥാനങ്ങളാകട്ടെ അധികാരത്തിനായി പ്രദേശിക പാര്‍ട്ടികള്‍ ഉപയോഗിച്ചത് വ്യത്യസ്ഥ ‘ഫോര്‍മുല’ കളായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം. മഹാരാഷ്ട്രയില്‍ ‘മണ്ണിന്റെ മക്കള്‍’ വാദമുയര്‍ത്തി ശിവസേന ഉയര്‍ന്നുവന്നു. ഇന്നവര്‍ മഹാരാഷ്ട്ര ഭരിക്കുന്നു. ഇത്തരത്തില്‍ അധികാരം പിടിക്കാനുള്ള ഓട്ടത്തിനിടയിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇന്നുകാണുന്ന തരത്തിലുള്ള അഴിമതിക്കറ ഒഴുകിയെത്തിയത്.

  • അഴിമതിക്കെതിരെയുള്ള പോരാട്ടവും ആം ആദ്മിയും

അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ ഇന്ത്യന്‍ ജനത എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് രാജ്യതലസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയം വഴി തെളിയിച്ചത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്ന ബോധ്യം ജനങ്ങളിലുണ്ടാക്കാനായതാണ് ആം ആദ്മിയുടെ വിജയം. അത് അവരെ അധികാരത്തില്‍ എത്തിച്ചു. അവര്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങളായും സേവനമായും പലതും നല്‍കി. പുതിയ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കുന്നു. അഴിമതിയും വര്‍ഗീയതയും പ്രധാന പാര്‍ട്ടികളെ അസ്വീകാര്യമാക്കുന്നതാണ് ആം ആദ്മിപോലുള്ള പാര്‍ട്ടികളുടെ വളര്‍ച്ചക്ക് കരുത്തുകൂട്ടുന്നത്. അണ്ണാഹസാരെ മുന്നോട്ടുവച്ച അഴിമതി വിരുദ്ധതയുടെ പാത തെളിച്ചെടുത്താണ് കേജ്‌രിവാള്‍ ആം ആദ്മിയുമായി ഡല്‍ഹി നിവാസികള്‍ക്കുമുന്നിലേക്കെത്തിയത്. അതിനായി നന്നായി ഗൃഹപാഠം ചെയ്ത് ജനത്തിന്റെ ആവശ്യം മനസിലാക്കിയെടുക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ വിജയം. പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭത്തിലൂടെ ബിജെപിക്കെതിരായി ഉയര്‍ന്നു വന്ന ജനവികാരമാണ് കോണ്‍ഗ്രസിനെ പുറത്താക്കുന്നതിലും അഴിമതി രഹിതമായ ആം ആദ്മിയെ തെരഞ്ഞെടുക്കുന്നതിലും എത്തിച്ചേര്‍ന്നത്.

  • ട്വന്റി 20 യും കേരളവും

സാബു ജേക്കബിന്റെ കോര്‍പ്പറേറ്റ് രാഷ്ട്രീയം ‘ആപ്പി’നോട് ചേര്‍ത്തുവെക്കുന്നതുകൊണ്ട് മാത്രം കേരളത്തിലെ ശക്തിയായി വളരാന്‍ ഇരുവര്‍ക്കുമാകുമെന്ന് കരുതുന്നില്ല. കോര്‍പ്പറേറ്റ് ഭീമനായ കിറ്റെക്‌സ് ഗ്രൂപ്പിന്റെ കീഴില്‍ ജോലിയെടുക്കുന്നവരുടെ ബലത്തില്‍ മാത്രം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയമാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാബുജേക്കബ് എന്ന ബിസിനസുകാരനുമാകില്ല. കിറ്റെക്‌സ് തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമൊഴികെ മറ്റ് മണ്ഡലങ്ങളില്‍ സാബു ജേക്കബ് എന്ന രാഷ്ട്രീയ നേതാവിന് ഒരു പ്രസക്തിയുമില്ല. കേജരിവാളും സാബു ജേക്കബും ആദര്‍ശ രാഷ്ട്രീയത്തില്‍ ഇരുദ്രുവങ്ങളിലുള്ളവരാണെന്ന സത്യം കേരളജനതക്കും അറിവുണ്ട്. അതിനാല്‍ തന്നെ ഈ സഖ്യത്തിന് അടുത്തകാലത്തൊന്നും കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. സാബു ജേക്കബ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിലും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ് കേരളത്തിലെ വോട്ടര്‍മ്മാരെന്നതിനാല്‍ തന്നെ വലിയ സമ്മേളനങ്ങള്‍ക്കപ്പുറം രാഷ്ട്രീയ നേട്ടങ്ങളിലേക്കെത്താന്‍ സമയമെടുക്കുമെന്നുതന്നെ വിലയിരുത്താം.

 

  • ക്ഷേമരാഷ്ട്രവും സൗജന്യങ്ങളും

രാഷ്ട്രീയത്തില്‍ സൗജന്യങ്ങള്‍ക്കും പ്രാധാന്യമുണ്ട്. കേരളത്തിലെത്തിയ കേജരിവാള്‍ ജനങ്ങളോട് ചോദിച്ചത് നിങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതിവേണ്ടേ… സൗജന്യമായി വെള്ളം വേണ്ടേ… ഇതെല്ലാം സൗജന്യമായി നല്‍കുന്ന സര്‍ക്കാരാണ് ഡല്‍ഹിയിലേത് എന്നാണ്. വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാരന്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും ലഭിച്ചാല്‍ അത് നല്‍കാന്‍ തയ്യാറാവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അത്ഭുതമില്ല. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വരവിന് ഇത്തരം ചില സൗജന്യങ്ങളും കാരണമായിയെന്നുവേണം കരുതാന്‍. ‘ക്ഷേമരാജ്യ’ സങ്കല്‍പത്തിന്റെ ചെറിയ രൂപങ്ങളാണ് കിറ്റും സൗജന്യ വൈദ്യുതി ബില്ലും.
ദുരന്ത സമയത്ത് സര്‍ക്കാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സേവനങ്ങളുമായി രംഗത്തെത്തിയെങ്കിലും ഇടത് യുവജന സംഘടനകള്‍ക്ക് ഈ രംഗത്ത് നേടാനായ മേല്‍ക്കൈ ജനങ്ങളില്‍ കരുതലിന്റെ സ്പര്‍ശനമായി മാറി. തുടര്‍ഭരണത്തില്‍ ഇത് വോട്ടായി മാറിയതോടെ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തി. ഓഖി, പ്രളയം, കോവിഡ് 19 തുടങ്ങി മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തിയെന്ന ജനവികാരത്തില്‍ സ്വര്‍ണ്ണക്കടത്തും മറ്റ് ആരോപണങ്ങളും ഇല്ലാതായി.

 

  • രാഷ്ട്രീയത്തോട് മുഖംതിരിക്കുന്ന യുവത്വം

സ്വാതന്ത്യസമര കാലത്ത് യുവാക്കളെ അത് സ്വാദീനിക്കുകയും അവര്‍ കൂട്ടമായി ഒഴുകിയെത്തുകയും ചെയ്തു. എന്നാല്‍ ഇന്ന് യുവാക്കളെ രാഷ്ട്രീയത്തിലേക്കടുപ്പിക്കുന്ന ഒന്നും തന്നെയില്ലെന്നതാണ് സത്യം. ഇപ്പോള്‍ രാഷ്ട്രീയം ഒരു ‘കരിയറാ’യി മാറിയിരിക്കുന്നു. യുവാക്കള്‍ക്ക് അത് സ്വീകരിക്കാന്‍ താല്‍പര്യം കുറഞ്ഞിരിക്കുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളന മുദ്രാവാക്യം ‘തൊഴിലില്ലായ്മക്കതിരെ വര്‍ഗീയതക്കെതിരെ എന്നതായിരുന്നു. എന്നാല്‍ തൊഴില്ലായ്മക്കെതിരെയുള്ള പോരാട്ടം കേരളത്തില്‍ എന്നല്ല ഇന്ത്യയിലെങ്ങും നടക്കുന്നുമില്ല. യുവാക്കള്‍ തൊഴില്‍ തേടിയിറങ്ങിരിക്കുന്ന ഈ കാലത്ത് സര്‍ക്കാരിനോട് ‘ഗുസ്തി പിടിച്ച്’ ജോലിനേടാന്‍ യുവാക്കള്‍ സമയം പാഴാക്കുന്നില്ല. ഗ്ലോബലൈസേഷന്റെ ഭാഗമായി അവര്‍ക്ക് ഈ ലോകമാസകലം ജോലിസാധ്യതകള്‍ തുറന്നിരിക്കുന്നു. ആദര്‍ശശാലികളായ യുവാക്കള്‍ അത് തേടിപോകുന്നു. അവര്‍ രാഷ്ട്രീയക്കാരന്റെ ‘കാലുനക്കി’കളായി സ്ഥാനമാനങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാരം. ഇവരുടെ അഭാവത്തില്‍ രാഷ്ട്രീയത്തിലെക്കെത്തുന്നതാവട്ടെ ഇത്തരം കഴിവില്ലാത്തവരാകും. അങ്ങനെ കഴിവില്ലാത്തവര്‍ അടിങ്ങുകൂടുന്ന കുപ്പത്തൊട്ടിയായി ഇന്ത്യന്‍ രാഷ്ട്രീയം മാറി. ഐസിഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ സുഭാഷ് ചന്ദ്രബോസിന്റെ നാട്ടില്‍ ഇത്തരമൊരു ഗതിയുണ്ടാതോര്‍ത്ത് ലജ്ജിക്കാം.

 

ഇടതു സര്‍ക്കാരിന്റെ പൂര്‍ണ്ണശക്തിയുപയോഗിച്ച് നേരിടുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തോല്‍വിയുണ്ടായാല്‍ പോലും അത്ഭുതപ്പെടാനില്ല.

  • തൃക്കാക്കര രാഷ്ട്രീയം

തൃക്കാക്കരയില്‍ മുന്നണികള്‍ ഇത്തവണ പയറ്റുന്നത് അധികാര രാഷ്ട്രീയം മാത്രമാണ്. എങ്ങനെയും അധികാരം പിടിച്ചെടുക്കാനുള്ള നീക്കം. കോണ്‍ഗ്രസിന് ഏറ്റവും ഉചിതമായ സ്ഥാനാര്‍ത്ഥിയാണ് ഉമ. മറ്റൊരാള്‍ വന്നാല്‍ ഒരുതരത്തില്‍ പിളര്‍പ്പ് വരെയുണ്ടായേക്കാം. എല്‍ഡിഎഫിന് സ്വന്തം കൈയ്യിലില്ലാത്ത സീറ്റ് ഏതുവിധേനയും പിടിച്ചെടുക്കാനുള്ള തന്ത്രവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായ ബിജെപിക്കാവട്ടെ അഭിമാന മത്സരവും. എഎപി-ട്വന്റി 20 മത്സരത്തിനില്ലെന്നും അറിയിച്ചു. ഇവരുടെ വോട്ടുകള്‍ ആര് നേടുമെന്നതാണ് ശ്രദ്ധാകേന്ദ്രം. ഈ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകാനാണ് സാധ്യത. കെ.റെയില്‍ വിരുദ്ധതയും സാബു ജേക്കബിന്റെ ഇടത് സര്‍ക്കാരുമായുള്ള സംഘര്‍ഷങ്ങളും ഇതിന് കാരണമാകും. ഇടതു സര്‍ക്കാരിന്റെ പൂര്‍ണ്ണശക്തിയുപയോഗിച്ച് നേരിടുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തോല്‍വിയുണ്ടായാല്‍ പോലും അത്ഭുതപ്പെടാനില്ല.

ഇതില്‍ സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ കെ.റെയില്‍ വിരുദ്ധവികാരം മാത്രമാണ് അനുകൂലഘടകമായി യുഡിഎഫിനുള്ളത്. മുഖ്യമന്ത്രിയടക്കം തൃക്കാക്കരയില്‍ കേന്ദ്രീകരിച്ച് ഏകോപനം നടത്തുകയാണ്. ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലില്‍ കൂടി തൃക്കാക്കരയില്‍ ഇടത് വിജയമുണ്ടായാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത പ്രത്യാഘാതമുണ്ടാക്കും. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പിന്നെ യുഡിഎഫ് ഉണ്ടാവില്ല. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ ലൈസന്‍സായി വിജയം സര്‍ക്കാര്‍ ആഘോഷിക്കും. സര്‍ക്കാരിനെതിരായ ബദല്‍ശബ്ദം ഉയര്‍ത്തണമെങ്കില്‍ യുഡിഎഫ് വിജയിക്കണം. ആരെതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുമെന്നുള്ള സ്വേഛാധിപത്യ പ്രഖ്യാപനം ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.

ഒരു പക്ഷെ അധികാരദുര്‍ വിനിയോഗത്തിലൂടെ ഇടത്പക്ഷം വിജയിച്ചാല്‍ തന്നെ അതിന്റെ പേരില്‍ കേരളം വലിയ വിലകൊടുക്കേണ്ടി വരുമെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ജനങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ അംഗീകാരമെന്ന നിലയില്‍ ആ വിജയം ദുരുപയോഗം ചെയ്‌തേക്കാം. ബദല്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തപ്പെട്ടേക്കാം. കെ.റെയില്‍ അടക്കമുള്ള വന്‍ കടബാധ്യതയുണ്ടാക്കുന്ന പദ്ധതികള്‍ നമ്മുടെ തലയില്‍ കെട്ടിവെച്ചേക്കാം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണത്തെ തുടര്‍ന്നുണ്ടായ എല്ലാ വിവാദ തീരുമാനത്തിലും മറയായിപിടിച്ചത് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന വാക്കായിരുന്നുവെന്നത് നാം മറക്കരുത്.

 

The post രാഷ്ട്രീയം, അധികാരം, ജനാധിപത്യം first appeared on Kaippada.

]]>
https://kaippada.in/2022/05/21/cover-story-by-nm-person-thrikkakkara-election/feed/ 0 8852
ചര്‍ച്ചയാകേണ്ടത് തുടകളോ ? https://kaippada.in/2022/05/02/main-story-april/?utm_source=rss&utm_medium=rss&utm_campaign=main-story-april https://kaippada.in/2022/05/02/main-story-april/#respond Sun, 01 May 2022 19:34:02 +0000 https://kaippada.com/?p=8430 നിലപാടുകള്‍ തിരസ്‌കരിക്കപ്പെടുന്ന കേരളത്തില്‍ നഗ്നമായ തുടകളിലൊതുങ്ങുന്ന ചര്‍ച്ചകളെ തുറന്നുകാട്ടുന്നു സരിത മുരളി പെണ്ണ് വിളിച്ചു പറയുന്ന സത്യങ്ങളെ, വസ്തുതകളെ മറച്ചു കെട്ടുന്നത് ആദ്യമല്ല. ഇവിടെയത് അവളുടെ തന്നെ ശരീരം കൊണ്ടായെന്നു മാത്രം. അവളുടെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അവര്‍ തുടര്‍ച്ചയായി ചിലച്ചു. അവള്‍ സ്ത്രീ സമത്വത്തേക്കുറിച്ച് പറഞ്ഞു, കേട്ടതും മറ്റുള്ളവര്‍ നമ്മെ കേള്‍പ്പിച്ചതും പൊരിച്ച മീനിന്റെ കഥ. തൊഴിലിടത്ത് സുരക്ഷിതരായിരിക്കാന്‍ വേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടി, കണ്ടതും കാണിച്ചതും രണ്ട് തുടകളും കാലുകളും. ഈ കപട സദാചാര രാഷ്ട്രീയങ്ങള്‍ കൊണ്ട് ഇല്ലാതാകുന്നതല്ല […]

The post ചര്‍ച്ചയാകേണ്ടത് തുടകളോ ? first appeared on Kaippada.

]]>

നിലപാടുകള്‍ തിരസ്‌കരിക്കപ്പെടുന്ന കേരളത്തില്‍ നഗ്നമായ തുടകളിലൊതുങ്ങുന്ന ചര്‍ച്ചകളെ തുറന്നുകാട്ടുന്നു

  • സരിത മുരളി

പെണ്ണ് വിളിച്ചു പറയുന്ന സത്യങ്ങളെ, വസ്തുതകളെ മറച്ചു കെട്ടുന്നത് ആദ്യമല്ല. ഇവിടെയത് അവളുടെ തന്നെ ശരീരം കൊണ്ടായെന്നു മാത്രം. അവളുടെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അവര്‍ തുടര്‍ച്ചയായി ചിലച്ചു. അവള്‍ സ്ത്രീ സമത്വത്തേക്കുറിച്ച് പറഞ്ഞു, കേട്ടതും മറ്റുള്ളവര്‍ നമ്മെ കേള്‍പ്പിച്ചതും പൊരിച്ച മീനിന്റെ കഥ. തൊഴിലിടത്ത് സുരക്ഷിതരായിരിക്കാന്‍ വേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടി, കണ്ടതും കാണിച്ചതും രണ്ട് തുടകളും കാലുകളും. ഈ കപട സദാചാര രാഷ്ട്രീയങ്ങള്‍ കൊണ്ട് ഇല്ലാതാകുന്നതല്ല പെണ്ണിന്റെ ഉള്‍കരുത്ത്. അരികുവത്കരണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ആര്‍ജ്ജിച്ച തീയാണത്.

സ്ത്രീയുടെ ശരീരം എക്കാലത്തും ചര്‍ച്ചയാകുന്നു. കാല്, മാറ്, തുട, യോനി, വയറ് തുടങ്ങി സ്ത്രീ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ദിവസവും മാറി വരുന്ന ചര്‍ച്ചകളിലെ വിഷയങ്ങള്‍.എന്തിന് പൊതുവിടങ്ങളില്‍ സ്ത്രീ ധരിക്കേണ്ട വസ്ത്ര മര്യാദകളെകുറിച്ച് സ്‌കൂളുകളിലടക്കം ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കുന്നു. സ്ത്രീ ചെയ്യരുത്, ധരിക്കരുത്, പറയരുത് എന്ന് സമൂഹം പ്രബലമായി വെച്ചു പുലര്‍ത്തുന്ന നിയന്ത്രണങ്ങളെ ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പാത്രങ്ങളായി കൊണ്ടിരിക്കും. ഇപ്പോള്‍ കേരളത്തിലെ മുഖ്യ ചര്‍ച്ച നടി റിമ കല്ലിങ്കലിന്റെ കാലുകളിലാണ്…..

സമൂഹത്തിന്റെ സര്‍ഗാത്മക,രാഷ്ട്രീയ ഇടങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളും പ്രതികരണങ്ങളും തുറന്നു പറയുന്ന മലയാളത്തിലെ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍.അതുകൊണ്ട് തന്നെ അവരുടെ പരാമര്‍ശങ്ങള്‍ വിവാദങ്ങളാവുക സ്വാഭാവികമാണെങ്കിലും, സ്ത്രീയുടെ ശരീരം മാത്രം ഇന്നും സമൂഹത്തിലെ ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്. പുരുഷന്റെ നഗ്‌നമായ കാലുകളും, തുടയും ആരെയും അസ്വസ്ഥനാക്കുന്നുമില്ല.

സ്ത്രീ ശരീരം മാത്രം ഒരു ലൈംഗീക വസ്തുവായി പരിഗണിക്കപ്പെടുന്നു എന്നു പറയേണ്ടി വരും.പുരുഷ ശരീരത്തിന് ഇല്ലാത്ത എന്ത് ലൈംഗീക ബാധ്യതയായിരിക്കാം സ്ത്രീക്ക് സമൂഹത്തോട് ഉള്ളത്.സ്ത്രീയുട ശരീര ഭാഗങ്ങള്‍ പകര്‍ത്തുന്നത് മുതല്‍ അത് പ്രചരിപ്പിക്കുന്നതും അതിന് മേല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതും വരെയുള്ള പ്രവര്‍ത്തികള്‍ക്ക് പുറകില്‍ മനുഷ്യന്‍ ശീലിച്ച വന്ന ചില പുരുഷാധിഷ്ഠിത ചിന്തകള്‍ക്ക് സ്ഥാനമുണ്ട്.

കാരണം കാലങ്ങളായി ലൈംഗീകതയുടെ ഭാരവും പേറി നടക്കുന്നത് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ മാത്രമാണ്. പുരുഷന്‍ സ്ത്രീയുടെ നഗ്‌നത കാണേണ്ടത് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണെന്ന പുരുഷ ബോധത്തില്‍ നിന്നുമാണ് ഇത്തരം ധാരണകള്‍ വ്യാപിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നതും.ഇക്കൂട്ടരുടെ വൈകൃതയമായ ചിന്തകളുടെ പ്രതിഫലനമെന്നോണം എവിടെയോ വെച്ച് സ്ത്രീയുടെ ശരീരം പൂര്‍ണമായും വസ്ത്രം കൊണ്ട് മറക്കപ്പെട്ടുവെന്ന് കരുതേണ്ടിയും വരും.

അതായത് സ്ത്രീ ശരീരത്തെ ലൈംഗീകതയുമായി മാത്രം ബന്ധപ്പെടുത്തി ചിന്തിക്കാനാണ് ഇക്കൂട്ടര്‍ താല്‍പര്യപ്പെടുന്നതും.എന്നാല്‍ മറുവശത്ത്, പല സന്ദര്‍ഭങ്ങളിലും പൂര്‍ണമായും വസ്ത്രം ധരിക്കാതെ നടന്നാലും പുരുഷ ശരീരത്തെ ലൈംഗീകതയുമായി ബന്ധപ്പെടുത്തി കാണാറില്ല,അതായത് പുരുഷന്‍ സ്ത്രീയെ ലൈംഗീക വസ്തുവോ അതുമായി ബന്ധപ്പെടുത്തിയോ കാണുമ്പോള്‍, സ്ത്രീ പുരുഷനെ അത്തരത്തില്‍ കാണുന്നില്ല എന്ന മനശാസ്ത്രമാണ് പുരുഷ നഗ്‌നത സമൂഹത്തില്‍ ചര്‍ച്ചയാകാത്തതിന്റെ പുറകില്‍.

സ്ത്രീയുടെ ശരീരം മാത്രമല്ല അവളുമായ ബന്ധപ്പെട്ട എന്തിനെയും ലൈംഗീക വസ്തുക്കളായി കാണുന്ന വിധത്തിലാണ് നമ്മുടെ സമൂഹത്തില്‍ പുരുഷന്‍ രൂപപ്പെട്ടിട്ടുള്ളത്.സ്ത്രീയുടെ ചലനങ്ങളിലും,അടിവസ്ത്രത്തിലും പോലും ചര്‍ച്ചകളുണ്ടാകുന്നത് ഇത്തരം മാനസിക ബോധമില്ലായ്മയില്‍ നിന്നുമാണ്….

സ്ത്രീയുടെ നഗ്നത എന്നാല്‍ സെക്സ് എന്ന് മാത്രം നമ്മുടെ പുരുഷന്‍മാരുടെ മനസില്‍ പതിഞ്ഞ് പോയതുകൊണ്ടാണ് പെണ്ണിന്റെ കിടപ്പിനും ഇരിപ്പിനും വരെ ഇക്കൂട്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വ്യഗ്രത കൂട്ടുന്നതും. റിമ കല്ലിങ്കലിന്റെയും അനശ്വര രാജന്റെയും സയനോരയുടെയും കാലുകള്‍ ചര്‍ച്ചയാക്കുന്നതും ഇത്തരം ഉറച്ചു പോയ പുരുഷബോധത്തില്‍ നിന്നുമാണ്.ഇത്തരം പുരുഷ ചിന്തകള്‍ ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞ,സ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു കൂട്ടം മനുഷ്യര്‍ റിമയെ അനുകൂലിക്കുന്നതും നമ്മള്‍ കണ്ടു.

റിമ കല്ലിങ്കല്‍ മാത്രമല്ല കേരളത്തിലെ ധാരാളം സ്ത്രീകള്‍ അവര്‍ക്കിഷ്ടപ്പെട്ട വസത്രങ്ങള്‍ ധരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്.നോട്ടങ്ങളെയും ലൈംഗീക അതിക്രമങ്ങളെയും ഭയന്നാണ് പലരും ഇതില്‍ നിന്ന് പിന്തിരിയുന്നതും. കേരളത്തില്‍ ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടം വരെയും സ്ത്രീകള്‍ മാറിടവും കാലുകളും പുറത്ത് കാണിച്ച് നടക്കണമെന്നായിരുന്നു അന്നത്തെ പുരുഷസദാചാരവാദികളുടെ നിയമം.അങ്ങനെയെങ്കില്‍ അത് പുറത്തു കാണിക്കില്ലാ എന്ന പ്രഖ്യാപനത്തോടെ മുലക്കച്ചക്കായി വര്‍ഷങ്ങളോളം സമരം ചെയ്ത് അത് നേടിയെടുത്ത മലയാള സത്രീകളുടെ നാടാണ് കേരളം.അത്തരം പോരാട്ട വീര്യങ്ങളുടെ പുതുതലമുറയിലെ പ്രതിനിധിയായി റിമ കല്ലിങ്കല്‍ അടങ്ങുന്ന സ്ത്രീകളെ കാണേണ്ടി വരും.

അതിനൊപ്പം സ്ത്രീയുടെ നഗ്‌നതയെ ലൈംഗീകതയുമായി ബന്ധപ്പെടുത്താതെ കാണാന്‍ പുരുഷന്‍മാര്‍ക്ക് സാധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇത്തരം ചര്‍ച്ചകള്‍ അപ്രസക്തമാകും..
$

 

The post ചര്‍ച്ചയാകേണ്ടത് തുടകളോ ? first appeared on Kaippada.

]]>
https://kaippada.in/2022/05/02/main-story-april/feed/ 0 8430