Article - Kaippada https://kaippada.in kaippada.com Mon, 04 Sep 2023 07:03:46 +0000 en-US hourly 1 https://wordpress.org/?v=6.6 https://i0.wp.com/kaippada.in/wp-content/uploads/2020/10/theme-logo.png?fit=32%2C32&ssl=1 Article - Kaippada https://kaippada.in 32 32 230789735 എഴുതി നടത്തിയ കവി https://kaippada.in/2022/10/27/vayalar-27/?utm_source=rss&utm_medium=rss&utm_campaign=vayalar-27 https://kaippada.in/2022/10/27/vayalar-27/#respond Thu, 27 Oct 2022 06:15:51 +0000 https://kaippada.com/?p=9016 ‘കുറിക്ക് കൊള്ളുന്ന വാക്കുകള്‍’, മനുഷ്യനെ ചിന്തിപ്പിക്കുന്ന രീതിയില്‍ ആരെങ്കിലും സംസാരിച്ചാല്‍ അതിനെ വിശേഷിപ്പിക്കാന്‍ കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നൊരു പ്രയോഗം. മലയാളിയുടെ മനസ്സിലേക്ക് കുറിക്ക് കൊള്ളുന്ന വാക്കുകള്‍ തൊടുത്ത് വിട്ട് അവന്റെ ചിന്തകളെ ഉദ്ബോധിപ്പിച്ച മഹാകവിയുടെ ഓര്‍മ്മ ദിവസമാണ് ഇന്ന്. പ്രണയം, വിരഹം, വിപ്ലവം, ഭക്തി തുടങ്ങിയ എല്ലാ മേഖലകളിലും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മലയാളിയെ ശീലിപ്പിച്ച വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 47 വയസ്സ്. കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്. […]

The post എഴുതി നടത്തിയ കവി first appeared on Kaippada.

]]>
‘കുറിക്ക് കൊള്ളുന്ന വാക്കുകള്‍’, മനുഷ്യനെ ചിന്തിപ്പിക്കുന്ന രീതിയില്‍ ആരെങ്കിലും സംസാരിച്ചാല്‍ അതിനെ വിശേഷിപ്പിക്കാന്‍ കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നൊരു പ്രയോഗം. മലയാളിയുടെ മനസ്സിലേക്ക് കുറിക്ക് കൊള്ളുന്ന വാക്കുകള്‍ തൊടുത്ത് വിട്ട് അവന്റെ ചിന്തകളെ ഉദ്ബോധിപ്പിച്ച മഹാകവിയുടെ ഓര്‍മ്മ ദിവസമാണ് ഇന്ന്. പ്രണയം, വിരഹം, വിപ്ലവം, ഭക്തി തുടങ്ങിയ എല്ലാ മേഖലകളിലും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മലയാളിയെ ശീലിപ്പിച്ച വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 47 വയസ്സ്.

കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്. സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകള്‍ വയലാര്‍ തന്റെ തൂലികയിലൂടെ പകര്‍ത്തിയപ്പോള്‍ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി. കാലമെത്ര കഴിഞ്ഞാലും വയലാര്‍ കുറിച്ചിട്ട വരികളില്‍ ആസ്വാദകന്‍ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും ഒരുപോലെ ഒഴുകി. മലയാള ചലച്ചിത്ര ഗാനശാഖക്ക് വയലാര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകള്‍ വയലാര്‍ തന്റെ തൂലികയിലൂടെ പകര്‍ത്തിയപ്പോള്‍ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി.

ഇതിഹാസങ്ങളും പുരാണങ്ങളും വയലാറിന്റെ രചനകളിലൂടെ പുനര്‍ജനിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് അഴകും മിഴിവും ഏറി. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകളില്‍ ഏറെയും വയലാറിന്റെ തൂലികയില്‍ പിറന്നതാണ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകള്‍. അക്ഷരങ്ങളിലൂടെ മനസ്സുകളെ നടത്തിയ കവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കൈപ്പടയുടെ പ്രണാമം.

The post എഴുതി നടത്തിയ കവി first appeared on Kaippada.

]]>
https://kaippada.in/2022/10/27/vayalar-27/feed/ 0 9016
തുടരുന്ന ചിന്തകള്‍ https://kaippada.in/2022/08/02/thudarunn-achinthakal-aneesh-aashaamam/?utm_source=rss&utm_medium=rss&utm_campaign=thudarunn-achinthakal-aneesh-aashaamam https://kaippada.in/2022/08/02/thudarunn-achinthakal-aneesh-aashaamam/#respond Tue, 02 Aug 2022 17:25:06 +0000 https://kaippada.com/?p=8927 ശാസ്ത്രീയമായ വേര്‍തിരിവ് ചിന്തകളില്‍ രേഖപ്പെടുത്താന്‍, നിയന്ത്രണവിധേയമാക്കാന്‍ മനസ്സിന് എങ്ങനെ സാധിക്കുമെന്നത് വലിയൊരു ചോദ്യമാണ്. കടന്നല്‍ കൂട് പോലെ കൂടുകൂട്ടി പാളികളായി രൂപപ്പെട്ട് വേദനിപ്പിക്കാന്‍ പാകത്തിന് രൂപപ്പെടുന്ന ചിന്തകള്‍. ശാരീരികമായ എല്ലാ തുലനതയേയും അസാധാരണമായ രീതിയില്‍ വ്യത്യാസപ്പെടുത്താന്‍ പാകപ്പെട്ട ചിന്തകള്‍. ഇവയെ എങ്ങനാണ് മനസ്സിന് ആട്ടിപ്പായിക്കാന്‍ സാധിക്കുക? അനീഷ് ആശ്രാമം മനുഷ്യന്റെ മാതൃകാപരമായ ചിന്തകളെ നല്ലതെന്നോ, ചീത്തയെന്നോ വേര്‍തിരിക്കാനാകുമോ?. ഓരോ നിമിഷവും എത്രയോ ചിന്തകളാണ് ഓരോ വ്യക്തിയുടെയും ഉള്ളില്‍ രൂപപ്പെടുന്നത്. നിയന്ത്രണമില്ലാതെ കുന്നുകൂടി കടന്നുവരുന്നവ. ജീര്‍ണ്ണിക്കുന്നവയും, സുഗന്ധമുള്ളവയും എന്ന് […]

The post തുടരുന്ന ചിന്തകള്‍ first appeared on Kaippada.

]]>

ശാസ്ത്രീയമായ വേര്‍തിരിവ് ചിന്തകളില്‍ രേഖപ്പെടുത്താന്‍, നിയന്ത്രണവിധേയമാക്കാന്‍ മനസ്സിന് എങ്ങനെ സാധിക്കുമെന്നത് വലിയൊരു ചോദ്യമാണ്. കടന്നല്‍ കൂട് പോലെ കൂടുകൂട്ടി പാളികളായി രൂപപ്പെട്ട് വേദനിപ്പിക്കാന്‍ പാകത്തിന് രൂപപ്പെടുന്ന ചിന്തകള്‍. ശാരീരികമായ എല്ലാ തുലനതയേയും അസാധാരണമായ രീതിയില്‍ വ്യത്യാസപ്പെടുത്താന്‍ പാകപ്പെട്ട ചിന്തകള്‍. ഇവയെ എങ്ങനാണ് മനസ്സിന് ആട്ടിപ്പായിക്കാന്‍ സാധിക്കുക?

  • അനീഷ് ആശ്രാമം

മനുഷ്യന്റെ മാതൃകാപരമായ ചിന്തകളെ നല്ലതെന്നോ, ചീത്തയെന്നോ വേര്‍തിരിക്കാനാകുമോ?. ഓരോ നിമിഷവും എത്രയോ ചിന്തകളാണ് ഓരോ വ്യക്തിയുടെയും ഉള്ളില്‍ രൂപപ്പെടുന്നത്. നിയന്ത്രണമില്ലാതെ കുന്നുകൂടി കടന്നുവരുന്നവ. ജീര്‍ണ്ണിക്കുന്നവയും, സുഗന്ധമുള്ളവയും എന്ന് അവനവന് വേര്‍തിരിക്കാന്‍ പാകത്തിന് നിരവധിയായ ചിന്തകള്‍. മനുഷ്യന് അവന്റെ ചിന്തകളെ എങ്ങനെയാണ് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുക?, അല്ലെങ്കില്‍ അവയെ എങ്ങനെയാണ് ലോകത്തിന് നന്മ പകരുന്ന രീതിയില്‍ പാകപ്പെടുത്താന്‍ സാധിക്കുക?.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തേണ്ട വലിയൊരു വിഷയം തന്നെയാണ് ഇത്. മാനസികതലങ്ങളെയും പഠനങ്ങളെയും പഠനവിഷയമാക്കേണ്ട കാലം അതിക്രമിച്ചുയെന്നതില്‍ തര്‍ക്കമില്ല. മാനസിക പിരിമുറക്കത്തിലൂടെ വലിയ വെല്ലുവിളികളിലൂടെ കുട്ടികള്‍ കടന്നുപോകുന്ന സാഹചര്യം പരിഗണിച്ച് കുറഞ്ഞത് ഹൈസ്‌ക്കൂള്‍തലത്തിലെങ്കിലും ഇത്തരം പഠനം ആരംഭിക്കേണ്ടതുണ്ട്.

സൂക്ഷ്മമായ ചിന്തകള്‍ നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലേക്ക് നാം ശ്രദ്ധയെ കേന്ദ്രീകരിക്കുകയും അതുവഴി ചിന്തകളെ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതുല്യമായ വ്യക്തിത്വങ്ങള്‍ അവതരിക്കുന്നത് കാണാം. അങ്ങനെ നിരവധിയായ നമ്മുടെ വൈഭവങ്ങളെ നാം തന്നെ നമ്മില്‍ ഉണര്‍ത്തുന്നു.

പിരിമുറുക്കങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നീ വികാരവിസ്ഫോടനങ്ങളില്‍ മുറുക്കെ പിടിച്ച് കടന്നുപോകുന്ന ചിന്തകള്‍. കാമം, ക്രോധം, ഭയം, വിദ്വേഷം എന്നീ മാനസിക വ്യാപാരങ്ങളില്‍ വിരാജിക്കുന്ന അവ ആത്മസംഘര്‍ഷങ്ങളുണ്ടാക്കുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിത്തുപാകി ആത്മാവില്‍ ഒരു തണുത്ത സ്പര്‍ശനം നല്‍കി കടന്നുപോകുന്ന ചിന്തകളാണ് ഏറെയും. മാനസികമായ നമ്മുടെ ചിന്തകളുടെ ആന്തരികമായ അടിത്തട്ടിലെ സ്ഥായീഭാവം സ്ഥിരവും ശാന്തവുമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം നമ്മുടെ ചിന്തകള്‍ വ്യതിചലിക്കാറുണ്ട്. അതിന് കാരണം പലപ്പോഴും ബാഹ്യമായ ഇടപെടലുകളാണ്.

ശാസ്ത്രീയമായ വേര്‍തിരിവ് ചിന്തകളില്‍ രേഖപ്പെടുത്താന്‍, നിയന്ത്രണവിധേയമാക്കാന്‍ മനസ്സിന് എങ്ങനെ സാധിക്കുമെന്നത് വലിയൊരു ചോദ്യമാണ്. കടന്നല്‍ കൂട് പോലെ കൂടുകൂട്ടി പാളികളായി രൂപപ്പെട്ട് വേദനിപ്പിക്കാന്‍ പാകത്തിന് രൂപപ്പെടുന്ന ചിന്തകള്‍. ശാരീരികമായ എല്ലാ തുലനതയേയും അസാധാരണമായ രീതിയില്‍ വ്യത്യാസപ്പെടുത്താന്‍ പാകപ്പെട്ട ചിന്തകള്‍. ഇവയെ എങ്ങനാണ് മനസ്സിന് ആട്ടിപ്പായിക്കാന്‍ സാധിക്കുക? ഏതെങ്കിലും തരത്തില്‍ ഭക്ഷണവും, ദിനചര്യയും, ആരോഗ്യവും ചിന്താശക്തിയെ സ്വാധീനിക്കുന്നുണ്ടോ? നല്ലത് മാത്രം സംഭവിക്കുന്ന ഒരു ജീവിതം ചംക്രമണം എപ്പോഴാണ് സംഭവിക്കുക?

അത്തരം അവസ്ഥയാണോ ഇത്തരം ബലഹീനമായ കാട്‌കേറുന്ന ചിന്തകളെ ആട്ടിപ്പായിക്കുക? അതോ മനസ്സികമായ ആരോഗ്യത്തിന്റെ അല്ലെങ്കില്‍ ഉള്‍ശക്തിയുടെ ബാലമനുസരിച്ച് എല്ലാ അസന്തുലിതമായ മാനസ്സിക വ്യാപാരങ്ങളിലും ചിന്തകളെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമോ?. അങ്ങനെ അങ്ങനെ പലപല ചിന്തകള്‍…നീളുന്നു…തുടരുന്നു.

The post തുടരുന്ന ചിന്തകള്‍ first appeared on Kaippada.

]]>
https://kaippada.in/2022/08/02/thudarunn-achinthakal-aneesh-aashaamam/feed/ 0 8927
മലയിറങ്ങാത്ത ആശങ്കകള്‍ https://kaippada.in/2022/08/02/main-story/?utm_source=rss&utm_medium=rss&utm_campaign=main-story https://kaippada.in/2022/08/02/main-story/#respond Tue, 02 Aug 2022 16:32:26 +0000 https://kaippada.com/?p=8912 സന്ദീപ് വെള്ളാരം മലയോര ജനതയുടെ ആശങ്കയായി മാറിയിരിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ സന്ദീപ് വെള്ളാരം കൈപ്പടയുമായി സംസാരിക്കുന്നു എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇടുക്കിയുള്‍പ്പെടെ കേരളത്തിന്റെ മലയോരത്ത് വീണ്ടും സമരത്തിന്റെ കൊടുങ്കാറ്റ് വീശുകയാണ്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരേ ആയിരുന്നു പശ്ചിമഘട്ടം മുന്‍പ് കൊടുമ്പിരിക്കൊള്ളുന്ന സമരങ്ങള്‍ക്ക് വേദിയായതെങ്കില്‍ ഇപ്പോഴത്തേത് ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയാണ്. വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമായി ഒരു കിലോമീറ്റര്‍ പരിധി ബഫര്‍സോണാക്കി പ്രഖ്യാപിച്ച പരമോന്നത കോടതിയുടെ ഉത്തരവ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കൊന്നാകെ തിരിച്ചടിയാകുമെന്നാണ് ആശങ്ക. […]

The post മലയിറങ്ങാത്ത ആശങ്കകള്‍ first appeared on Kaippada.

]]>
  • സന്ദീപ് വെള്ളാരം

  • മലയോര ജനതയുടെ ആശങ്കയായി മാറിയിരിക്കുന്ന
    ബഫര്‍ സോണ്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍
    സന്ദീപ് വെള്ളാരം കൈപ്പടയുമായി സംസാരിക്കുന്നു

    എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇടുക്കിയുള്‍പ്പെടെ കേരളത്തിന്റെ മലയോരത്ത് വീണ്ടും സമരത്തിന്റെ കൊടുങ്കാറ്റ് വീശുകയാണ്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരേ ആയിരുന്നു പശ്ചിമഘട്ടം മുന്‍പ് കൊടുമ്പിരിക്കൊള്ളുന്ന സമരങ്ങള്‍ക്ക് വേദിയായതെങ്കില്‍ ഇപ്പോഴത്തേത് ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയാണ്. വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമായി ഒരു കിലോമീറ്റര്‍ പരിധി ബഫര്‍സോണാക്കി പ്രഖ്യാപിച്ച പരമോന്നത കോടതിയുടെ ഉത്തരവ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കൊന്നാകെ തിരിച്ചടിയാകുമെന്നാണ് ആശങ്ക.

    ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ കാലത്ത് സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന കത്തോലിക്കാ സഭ ഇത്തവണയും പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ട്. ഇടുക്കി ബിഷപ് ജോണ്‍ നെല്ലിക്കുന്നേലും തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും ഉത്തരവിനെതിരേ പരസ്യ പ്രഖ്യാപനം തന്നെ നടത്തി. ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ക്കെതിരേ ഇടുക്കി ജില്ലയില്‍ നടന്ന സമരങ്ങള്‍ ഇടുക്കി രൂപതയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും മുന്‍ ഇടുക്കി ബിഷപ് അന്തരിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെയും നേതൃത്വത്തിലായിരുന്നു.

    എന്നാല്‍, ഇത്തവണ ഹൈറേഞ്ച് സംരക്ഷണസമിതിയെ ഒഴിവാക്കി ഇടുക്കി രൂപത തനിച്ചാണു പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരേ അതിരൂക്ഷമായ സമരം നടന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ശുപാര്‍ശകള്‍ അതേപടി നടപ്പാക്കിയാല്‍ ഇടുക്കി ജില്ലയുടെ ഭൂരിപക്ഷം പ്രദേശങ്ങളും വനമായി മാറുമെന്നും ജനങ്ങള്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരുമെന്നും പ്രചാരണങ്ങളുണ്ടായി. രാജവെമ്പാലയെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടും, വീടിനു പച്ച പെയിന്റ് അടിക്കേണ്ടി വരും, ഇപ്പോഴത്തെ കാര്‍ഷിക വിളകളൊന്നും കൃഷി ചെയ്യാനാവില്ല എന്നൊക്കെയായിരുന്നു അന്നു കാട്ടുതീ പോലെ പ്രചരിച്ച അഭ്യൂഹങ്ങള്‍.

    ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷക വിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടെടുത്ത മുന്‍ ഇടുക്കി എംപി അന്തരിച്ച പി.ടി. തോമസ് അതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു. മുന്‍ ഇടുക്കി ബിഷപ് മാര്‍ ആനിക്കുഴിക്കാട്ടില്‍ തന്നെ തോമസിനെതിരേ രംഗത്തെത്തിയതോടെ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പി.ടി തോമസിന് സീറ്റ് നിഷേധിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേഷ്ടാവായിരുന്ന അഡ്വക്കേറ്റ് ജോയ്സ് ജോര്‍ജ് എല്‍ഡിഎഫ് പിന്തുണയോടെ ഇടുക്കിയില്‍ നിന്നു പാര്‍ലമെന്റിലുമെത്തി.

    ബഫര്‍ സോണ്‍ പ്രഖ്യാപനം വന്നതോടെ മലയോര മേഖലയില്‍ വീണ്ടും അന്നത്തെ സംഭവങ്ങളുടെ തനിയാവര്‍ത്തനത്തിനാണ് കളമൊരുങ്ങുന്നത്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായ കാലത്ത് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരായിരുന്നതിനാല്‍ ഇടതുപക്ഷത്തിന്റെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലായിരുന്നു ഇടുക്കിയില്‍ തുടര്‍ച്ചയായി ജില്ലാ ഹര്‍ത്താലുകള്‍.

    ഇത്തവണ കേന്ദ്രത്തില്‍ ഭരണം എന്‍ഡിഎയ്ക്കായതിനാല്‍ എല്‍ഡിഎഫും യുഡിഎഫും അതിശക്തമായി പ്രക്ഷോഭത്തിലുണ്ട്. ഇരുപക്ഷവും ഓരോ ഹര്‍ത്താലുകള്‍ നടത്തിക്കഴിഞ്ഞു. ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരെടുത്ത മന്ത്രി സഭാ തീരുമാനവും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ പുറത്തുവിടുമ്പോള്‍ കേന്ദ്രവും കേരളവും ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ജനങ്ങളെ കബളിപ്പിച്ചതെന്നാണ് എല്‍ഡിഎഫിന്റെ വാദം.

    കര്‍ഷക ജനതയെ വിവിധ കാരണങ്ങളുടെ പേരില്‍ ശ്വാസംമുട്ടിച്ചു പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകളുടെ ബാക്കിപത്രമാണ് ബഫര്‍ സോണും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പോലുള്ള നീക്കങ്ങളെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ കുറ്റപ്പെടുത്തുന്നു. തകര്‍ന്ന കാര്‍ഷിക മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന പാവപ്പെട്ട ജനങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനമെന്നും ഇതിനെയാണ് ചെറുക്കേണ്ടതെന്നും കൊച്ചുപുരയ്ക്കല്‍.

    അതേസമയം, ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ കാലത്തെ അനുസ്മരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ബഫര്‍സോണ്‍ വിഷയത്തിലും നടക്കുന്നതെന്നാണു പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന്‍ പറയുന്നത്. ഗാഡ്ഗില്‍ സമരകാലത്തെ പ്രധാന വാദങ്ങളിലൊന്ന് ജനങ്ങളെ കുടിയിറക്കുമെന്നായിരുന്നു. എന്നാല്‍ എട്ടുവര്‍ഷം പിന്നിടുമ്പോഴും ആരെയും കുടിയിറക്കിയിട്ടില്ല. ബഫര്‍സോണ്‍ ഉത്തരവിലും ആരെയും കുടിയിറക്കുമെന്നു പറയുന്നില്ല. ചില നിയന്ത്രണങ്ങളുണ്ടാവുമെന്നു മാത്രമേ ഉത്തരവ് അര്‍ഥമാക്കുന്നുള്ളൂ. കാര്യമറിയാതെയുള്ള തെറ്റിദ്ധരിപ്പിക്കലും സമരങ്ങളുമാണ് സഭയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും ജയചന്ദ്രന്‍.

    ഗാഡ്ഗില്‍ സമരകാലത്തിനു ശേഷവും ആശങ്കകള്‍ മലയിറങ്ങിയിട്ടില്ലായെന്നതാണ് ബഫര്‍സോണിനെതിരായ സമരം വെളിവാക്കുന്നത്. സമരം കത്തിപ്പടരുമോയെന്നു മാത്രമാണ് ഇനി അറിയേണ്ടത്.

    The post മലയിറങ്ങാത്ത ആശങ്കകള്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/08/02/main-story/feed/ 0 8912
    ആത്മഹത്യ! വിവാഹിതയുടെ അവകാശമോ? https://kaippada.in/2022/08/02/sucide-sreelakshmi-sudheer/?utm_source=rss&utm_medium=rss&utm_campaign=sucide-sreelakshmi-sudheer https://kaippada.in/2022/08/02/sucide-sreelakshmi-sudheer/#respond Tue, 02 Aug 2022 16:28:01 +0000 https://kaippada.com/?p=8919 വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ അവളെ സ്വയം ബഹുമാനിക്കാന്‍ പഠിപ്പിക്കുക. തന്റെ മാനാഭിമാനങ്ങളെ ഭേദ്യം ചെയ്യുന്നവനെ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക. എന്നാല്‍ തന്നെ, തനിക്ക് വിലയിടുന്നവനെ വേണ്ടെന്ന് വെക്കാനുള്ള ധൈര്യം അവര്‍ ആര്‍ജ്ജിച്ചുകൊള്ളും. ശ്രീലക്ഷ്മി സുധീര്‍ കേരളത്തിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ചിലത് ചോദ്യക്കേണ്ടതുണ്ട്. നിങ്ങളുടെ മകള്‍ വിവാഹം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മനസില്‍ എവിടെയെങ്കിലും ഒരു അഗ്‌നിസ്ഫുലിംഗം അനുഭവപ്പെട്ടിട്ടുണ്ടോ? വിദ്യാഭ്യാസം, ജോലി, സ്വന്തമായി വരുമാനം, എന്തും അഭിമുഖീകരിക്കാനുള്ള ധൈര്യം, ഇവയെല്ലാം മകള്‍ക്കുണ്ടെന്ന വിശ്വാസം നിങ്ങള്‍ക്കില്ലേ? എന്നിട്ടും അത്തരത്തില്‍ ഒരു […]

    The post ആത്മഹത്യ! വിവാഹിതയുടെ അവകാശമോ? first appeared on Kaippada.

    ]]>
  • വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ അവളെ സ്വയം ബഹുമാനിക്കാന്‍ പഠിപ്പിക്കുക. തന്റെ മാനാഭിമാനങ്ങളെ ഭേദ്യം ചെയ്യുന്നവനെ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക. എന്നാല്‍ തന്നെ, തനിക്ക് വിലയിടുന്നവനെ വേണ്ടെന്ന് വെക്കാനുള്ള ധൈര്യം അവര്‍ ആര്‍ജ്ജിച്ചുകൊള്ളും.

  • ശ്രീലക്ഷ്മി സുധീര്‍

  • കേരളത്തിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ചിലത് ചോദ്യക്കേണ്ടതുണ്ട്. നിങ്ങളുടെ മകള്‍ വിവാഹം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മനസില്‍ എവിടെയെങ്കിലും ഒരു അഗ്‌നിസ്ഫുലിംഗം അനുഭവപ്പെട്ടിട്ടുണ്ടോ? വിദ്യാഭ്യാസം, ജോലി, സ്വന്തമായി വരുമാനം, എന്തും അഭിമുഖീകരിക്കാനുള്ള ധൈര്യം, ഇവയെല്ലാം മകള്‍ക്കുണ്ടെന്ന വിശ്വാസം നിങ്ങള്‍ക്കില്ലേ? എന്നിട്ടും അത്തരത്തില്‍ ഒരു തീപ്പൊരി മനസ്സില്‍ വീഴാന്‍ കാരണമെന്താണ്?. അവസാനിക്കാത്ത ആത്മഹത്യാ വാര്‍ത്തകള്‍ നിങ്ങളുടെ മനസില്‍ വാരിയെറിയുന്ന കനലുകള്‍ ആണോ അത്തരം തീപ്പൊരികള്‍ക്ക് കാരണം?. നിങ്ങളെ പോലെ തന്നെ, മകള്‍ക്ക് ഏറ്റവും ഉചിതമെന്ന് കരുതി, പല കാര്യങ്ങളും നോക്കിയും അന്വേഷിച്ചും സന്തോഷത്തോടെ വിവാഹം നടത്തി കൊടുക്കുന്നവരല്ലേ എല്ലാ മാതാപിതാക്കളും?, പിന്നെ, എവിടെയാണ് ചിലരുടെയൊക്കെ കണക്കുകൂട്ടലുകള്‍ പിഴക്കുന്നത്?

    ഏതോ ഒരുവന്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങളുടെ നിര കേട്ട്, വര്‍ഷങ്ങളായി സമ്പാദിച്ച സകലതും, ഒപ്പം സ്വന്തം കുഞ്ഞിനെയും കൊടുത്തു വിടുന്നതിന് മുമ്പ് ഒരുവട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍?. നിങ്ങളുടെ മുന്നില്‍ ഒരു യാചകനെ പോലെ പണവും, വാഹനവും ഇരന്നുവാങ്ങുന്നവന് മകളുടെ കൂടെ ജീവിക്കാന്‍ ശരിക്കും അര്‍ഹതയുണ്ടോയെന്ന്?. അവന്‍ തന്റെ ആവശ്യകത നിരത്താന്‍ തുടങ്ങുമ്പോഴേ ആട്ടി വിടണം. നോ പറയേണ്ടിടത്ത് നോ പറയാന്‍ മലയാളികള്‍ ഇനിയെങ്കിലും ശീലിക്കണം. അവന്‍ ഒരുവന്‍ മാത്രമല്ലല്ലോ നാട്ടില്‍ ഉള്ളത്. സഹജീവികളെ ആദരിക്കാനും, മറ്റുള്ളവരുടെ ചിന്തകളെ മാനിക്കാനും അറിയാവുന്ന എത്രയോ പേര്‍ വേറെയുമില്ലേ?. നല്ല അച്ഛനമ്മമാരാല്‍ വാര്‍ത്തെടുക്കപ്പെട്ട പൗരന്മാര്‍ അനേകം കാണില്ലേ ഇവിടെ?. ഒന്നും പ്രതീക്ഷിക്കാതെ, അവള്‍ക്ക് നല്ല പങ്കാളിയാവാന്‍ കഴിവുള്ള ഒരുവന്‍ ആക്കൂട്ടത്തില്‍ തീര്‍ച്ചയായും കാണില്ലേ?.

    വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ അവളെ സ്വയം ബഹുമാനിക്കാന്‍ പഠിപ്പിക്കുക. തന്റെ മാനാഭിമാനങ്ങളെ ഭേദ്യം ചെയ്യുന്നവനെ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക. എന്നാല്‍ തന്നെ, തനിക്ക് വിലയിടുന്നവനെ വേണ്ടെന്ന് വെക്കാനുള്ള ധൈര്യം അവര്‍ ആര്‍ജ്ജിച്ചുകൊള്ളും. ഒത്തുപോകാന്‍ പറ്റാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ അവളെ നിര്‍ബന്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും, ഒരു ഫോണ്‍ കോളിന്റെ മറുവശത്ത് നിങ്ങളുണ്ടെന്നുള്ള വിശ്വാസം അവള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും തന്റെ പ്രയാസങ്ങള്‍ അവള്‍ ആദ്യം പങ്കുവെക്കുക നിങ്ങളോടായിരിക്കും.

    മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് സ്വന്തം മകള്‍ കരഞ്ഞുകൊണ്ട് വിളിച്ചു പറയുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ കടന്നുവരുന്ന ചില വിചിത്രമായ വിചാരങ്ങളുണ്ട്. നാട്ടുകാര്‍ എന്തു വിചാരിക്കും? ബന്ധുക്കള്‍ എന്ത് വിചാരിക്കും? അയലത്തുള്ളവര്‍ എന്തു വിചാരിക്കും? സുഹൃത്തുക്കള്‍ എന്ത് വിചാരിക്കും? അവരൊക്കെ നന്നായി ജീവിക്കുന്നു. എന്റെ ജീവിതത്തില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ട് എന്ന് അറിഞ്ഞാല്‍ മോശമല്ലേ? ഇതൊക്കെ പുറത്തറിഞ്ഞാല്‍ മോശമല്ലേ? പോലീസില്‍ പരാതി കൊടുത്തത് പുറത്തറിഞ്ഞാല്‍ മോശമല്ലേ? അത്തരം വിചാരങ്ങള്‍ ചെന്നെത്തുന്നത് സഹനത്തിന്റെ മുന്നിലാണ്. ജീവിതം ഇങ്ങനെയാണ്. നമ്മള്‍ എല്ലാം സഹിച്ചും, ക്ഷമിച്ചും ജീവിക്കണം. അഡ്ജസ്റ്റ് ചെയ്യണം, വിട്ടു കൊടുക്കണം, സഹിച്ച് സഹിച്ച് ഒടുക്കം ചെന്നെത്തുന്നതോ? തൂക്കുകയറിന് മുന്നില്‍.

    ദീര്‍ഘനാളായി അനുഭവിക്കുന്ന ഒരു പ്രശ്‌നത്തിന് തൂക്കുകയര്‍ പരിഹാരം കാണുമ്പോള്‍, ഇത്രയൊക്കെ എന്തിനാ ആ കുഞ്ഞിനെ കഷ്ടപ്പെടാന്‍ വിട്ടതെന്ന്, നിങ്ങള്‍ ഭയന്നിരുന്ന അതേ ബന്ധുക്കളും, സുഹൃത്തുകളും, നാട്ടുകാരും നിങ്ങളോട് ചോദിക്കും. അപ്പോള്‍ ഒരു മറുപടി നല്‍കാനാകാതെ നിങ്ങള്‍ വെറും മൗനമായി മാറും. പിന്നീടുള്ള നിങ്ങളുടെ ജീവിതം തീരാവേദനയുടെ തീച്ചൂളയിലായിരിക്കും. വീട്ടില്‍ ചിരി പടര്‍ത്തി നടന്ന സ്വന്തം മകള്‍ കണ്ണുനീര്‍ മഴ തോരാത്തൊരു പെണ്ണായി, പണക്കൊതി മൂത്ത ഒരുവന്റെ കൂടെ, വികൃത മനസും കുടിലഹൃദയങ്ങളും വസിക്കുന്ന, ദുഷ്ടതയുടെ കനല്‍ ചൂടുള്ള ഭവനത്തില്‍ എരിഞ്ഞെരിഞ്ഞ് ഇല്ലാതാവേണ്ടവള്‍ ആയിരുന്നോ എന്ന ചോദ്യം നിങ്ങളെ കൊത്തിവലിച്ചുകൊണ്ടിരിക്കും. അഭിപ്രായങ്ങളും, ഹാഷ്ടാഗുകളുമായി വന്നവര്‍ അടുത്ത വിഷയം കിട്ടി അതിന് പുറകെ പോകുമ്പോഴും, നിങ്ങളുടെ മനസ്സ് മാത്രം അവളുടെ ഓര്‍മകളില്‍ വെന്തു കൊണ്ടിരിക്കും.

    ‘ആത്മഹത്യ’, പലതവണ ചിന്തിച്ച ശേഷമാവും അത്തരം ഒരു തീരുമാനത്തില്‍ അവള്‍ എത്തിച്ചേരുന്നത്. ഒരു ചേര്‍ത്തുനിര്‍ത്തല്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് സ്വന്തം കുഞ്ഞിനൊപ്പമുള്ള ഒരുപാട് നാളുകളാണ്. അതുകൊണ്ട്, ഞാന്‍ പറയട്ടെ, മറ്റുള്ളവരുടെ വിചാരങ്ങള്‍ക്ക് മുന്നില്‍ ജീവിതം അഭിനയമാക്കാതിരിക്കുക. നമ്മുടെ ജീവിതത്തിന്റെ ജഡ്ജിയായി മറ്റുള്ളവരെ ഒരിക്കലും കാണരുത്. അത്, അത്യന്തം അപകടകരമാണ്. അങ്ങനെ കാണുന്നിടത്തോളം പലരും നമുക്ക് നഷ്ടമാവുന്നു. നഷ്ടമാവാത്തവര്‍ എവിടെയൊക്കെയോ മരിച്ചു ജീവിക്കുകയും ചെയ്യുന്നു.


     

    The post ആത്മഹത്യ! വിവാഹിതയുടെ അവകാശമോ? first appeared on Kaippada.

    ]]>
    https://kaippada.in/2022/08/02/sucide-sreelakshmi-sudheer/feed/ 0 8919
    കരിമ്പനകളില്‍ കഥക്കാറ്റേറ്റ മൂന്നുനാള്‍ https://kaippada.in/2022/05/21/article-by-nakshathra-manoj/?utm_source=rss&utm_medium=rss&utm_campaign=article-by-nakshathra-manoj https://kaippada.in/2022/05/21/article-by-nakshathra-manoj/#respond Fri, 20 May 2022 18:41:52 +0000 https://kaippada.com/?p=8784 നക്ഷത്ര മനോജ് ആദ്യത്തെ ദിവസം രാത്രി മഴപെയ്തിരുന്നു. മഴയ്ക്ക് ശേഷമാണ് ക്യാമ്പങ്ങളുടെ കഥാവായനയുണ്ടായിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് എഴുതിയ ഒരു കുഞ്ഞു കഥ തിരുത്തലുകള്‍ക്ക് പോലും മിനക്കെടാതെ എടുത്തുവരേണ്ടിയിരുന്നില്ലെന്ന് തോന്നി. കാറ്റ് പിടിച്ചുകിടന്ന കരിമ്പനകളായിരുന്നു പാലക്കാടേക്ക് ആദ്യമെന്നെ വിളിച്ചത്.ദൂരങ്ങളൊന്നുമറിയാതെ ഒരു കുട്ടി തന്റെ എല്ലാ കംഫര്‍ട്ട് സോണുകളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഒറ്റയ്ക്ക് ആകാശം തേടി പറക്കുന്ന പോലെയാണത്. അച്ഛനെയും അമ്മയെയും ഒരു പാകത്തില്‍ പറഞ്ഞൊപ്പിച്ചു ട്രെയിന്‍ കേറി പാലക്കാടേക്ക് വരുമ്പോള്‍ എത്തുന്ന ഇടത്തെക്കുറിച്ചോ കണ്ടുമുട്ടുന്ന മനുഷ്യരെക്കുറിച്ചോ യാതൊരു മുന്‍ധാരണയുമില്ലായിരുന്നു. […]

    The post കരിമ്പനകളില്‍ കഥക്കാറ്റേറ്റ മൂന്നുനാള്‍ first appeared on Kaippada.

    ]]>
  • നക്ഷത്ര മനോജ്

  • ആദ്യത്തെ ദിവസം രാത്രി മഴപെയ്തിരുന്നു. മഴയ്ക്ക് ശേഷമാണ് ക്യാമ്പങ്ങളുടെ കഥാവായനയുണ്ടായിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് എഴുതിയ ഒരു കുഞ്ഞു കഥ തിരുത്തലുകള്‍ക്ക് പോലും മിനക്കെടാതെ എടുത്തുവരേണ്ടിയിരുന്നില്ലെന്ന് തോന്നി.

    കാറ്റ് പിടിച്ചുകിടന്ന കരിമ്പനകളായിരുന്നു പാലക്കാടേക്ക് ആദ്യമെന്നെ വിളിച്ചത്.ദൂരങ്ങളൊന്നുമറിയാതെ ഒരു കുട്ടി തന്റെ എല്ലാ കംഫര്‍ട്ട് സോണുകളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഒറ്റയ്ക്ക് ആകാശം തേടി പറക്കുന്ന പോലെയാണത്.
    അച്ഛനെയും അമ്മയെയും ഒരു പാകത്തില്‍ പറഞ്ഞൊപ്പിച്ചു ട്രെയിന്‍ കേറി പാലക്കാടേക്ക് വരുമ്പോള്‍ എത്തുന്ന ഇടത്തെക്കുറിച്ചോ കണ്ടുമുട്ടുന്ന മനുഷ്യരെക്കുറിച്ചോ യാതൊരു മുന്‍ധാരണയുമില്ലായിരുന്നു. ഒറ്റയ്ക്ക് നടക്കാനാറിയാത്തൊരു കുട്ടിയുടെ ,എപ്പോഴും ഒരു തോള് ധൈര്യത്തെപ്രതി കൂട്ടുപിടിച്ചിരുന്ന ഒരുത്തിയുടെ ആദ്യത്തെ സ്വാത്രന്ത്ര പ്രഖ്യാപനമായിരുന്നു പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കഥയിടം ക്യാമ്പിലേക്കുള്ള യാത്ര.

    അതിരാവിലെത്തെ തണുത്ത കാറ്റും ഒലവക്കോട് റെയില്‍വേ സ്റ്റേഷനും ലോട്ടറിച്ചേട്ടനും പാലക്കാടന്‍ കട്ടനും അങ്ങനെ എല്ലാ പുതിയതും ഉടുപ്പിലെ കീശയിലേക്ക് എടുത്തു സൂക്ഷിക്കുന്ന കൊച്ചു കുഞ്ഞിനെപ്പോലെ ഞാന്‍ സ്വീകരിച്ചുകൊണ്ടേയിരുന്നു. താരേക്കാട് നിന്നും അഹല്യയുടെ ബസ്സിലേക്ക് കയറിപ്പോകുന്ന എല്ലാ മനുഷ്യരെയും ചിരിച്ചോണ്ട് ഞാനങ്ങനെ നോക്കി നിന്നു.എന്തൊരു പവറായിരുന്നു. ആരെയും മുന്‍പൊരിക്കലും കണ്ടിട്ടില്ലെന്ന് ഒരു തവണ കൂടി ഉറപ്പുവരുത്തി.

    കുട്ടി മുതല്‍ ക്യാമ്പിലെ പല മനുഷ്യരിലും കോഴിക്കോട്ടുകാരെ തിരഞ്ഞ ഞാന്‍ പലരേയും താണ്ടി തൃശൂരും പാലക്കാടും മലപ്പുറത്തും ഇടങ്ങളായ ഇടങ്ങളിലൊക്കെയും പുതിയ സൗഹൃദങ്ങളുണ്ടാക്കി. ആയിരത്തി അഞ്ഞൂറ് ഏക്കറങ്ങനെ നീണ്ടുപരന്നു കിടന്ന അഹല്യ ക്യാമ്പസിന്റെ ഒരു കോണില്‍ ദിക്കറിയാതെ ദിശയറിയാതെ ക്യാമ്പിലെ നാല്പത് പേരും വന്നു കൂടി.എന്റെ നാല്പത് ലോകങ്ങള്‍.!

    ഞാനങ്ങനെ ഇടങ്ങള്‍ തേടി നടന്നു.പലരിലും കുടുങ്ങി വീണ്ടും സ്വതന്ത്രമായൊഴുകി.കഥയിടം തീര്‍ത്തും തിരിച്ചറിവിന്റെ കൂടിയിടമായി. ഒരു സാഹിത്യക്യാമ്പും എഴുത്തുകാരെ സൃഷിക്കുന്നില്ലെന്ന പറച്ചില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടു.തിരിച്ചു ചെന്ന് മറിച്ചു നോക്കാന്‍ പാകത്തില്‍ കുറിപ്പുകളുണ്ടാക്കി. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകരുമായി സംവദിച്ചു. അവരെ കേട്ടിരുന്നു.മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ വൈശാഖന്‍ മാഷ് കഥയിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു,പ്രിയപ്പെട്ട എഴുത്തുകാരായ അശോകന്‍ ചരുവില്‍,അഷ്ടമൂര്‍ത്തി, സുഭാഷ് ചന്ദ്രന്‍,ഈ സന്തോഷ് കുമാര്‍ , സന്തോഷ് ഏച്ചിക്കാനം,ടി പി വേണുഗോപാല്‍, ഫ്രാന്‍സിസ് നെറോണ ,സി വി ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ടി ഡി രാമകൃഷ്ണന്‍, തുടങ്ങിയവരുടെ സാന്നിധ്യം മൂന്ന് ദിവസങ്ങളായി നീണ്ട് നിന്ന കഥാശില്പശാലയ്ക്ക് നിറം പകര്‍ന്നു.ഇവര്‍ക്ക് പുറമെ കെ ഈ എന്‍ ഷണ്മുഖ ദാസ് പിന്നെ പ്രിയപ്പെട്ട ബിന്ദു ടീച്ചറുമെല്ലാം കഥ അധികാരം വിമോചനം, കഥയും ചലച്ചിത്രവും കഥയും പ്രത്യയശാസ്ത്രവും എന്ന വിഷയങ്ങളില്‍ സംവദിച്ചു. വേറിട്ട കഥാവഴികളിലൂടെ നടക്കാന്‍ ഈ മൂന്ന് ദിനരാത്രങ്ങള്‍ കാരണമായി.

    ആദ്യത്തെ ദിവസം രാത്രി മഴപെയ്തിരുന്നു. മഴയ്ക്ക് ശേഷമാണ് ക്യാമ്പങ്ങളുടെ കഥാവായനയുണ്ടായിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് എഴുതിയ ഒരു കുഞ്ഞു കഥ തിരുത്തലുകള്‍ക്ക് പോലും മിനക്കെടാതെ എടുത്തുവരേണ്ടിയിരുന്നില്ലെന്ന് തോന്നി. അവസരം കിട്ടിയാല്‍ മാത്രം പുറത്തെടുക്കാമെന്ന് കരുതി ഞാനത് ഒളിപ്പിച്ചു വച്ചു.. പക്ഷെ ആദ്യ വായനയ്ക്ക് എന്റെ കഥയൊരുങ്ങി. 2021ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച മോബിന്‍ മോഹനും ബിന്ദുടീച്ചറും കഥകേള്‍ക്കാന്‍ ഓപ്പമുണ്ടായിരുന്നത് ഒരു വലിയ അവസരമായും സന്തോഷമായും തോന്നി. ചുറ്റുമിരുന്നവരൊക്കെ കഥകളവതരിപ്പിച്ചു.അന്ന് രാത്രി കഥ പെയ്തു. കഥകളെഴുതണമെന്നും നിര്‍ത്തരുതെന്നും ഉള്ളിലുള്ളവളോട് കലഹം തുടങ്ങി. ചുറ്റുമുള്ള മനുഷ്യരൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് രാത്രികളില്‍ കഥ പറഞ്ഞു തീര്‍ത്തു. ഉള്ളങ്ങനെ നിറഞ്ഞു കൊണ്ട് മൂന്ന് പാലക്കാടന്‍ പകലിരവുകളില്‍ ജീവിച്ചു. ഒറ്റയ്ക്ക് നടക്കാന്‍ ഞാനിതിന് മുന്‍പൊന്നും ശ്രമിക്കാഞ്ഞതെന്തേയെന്ന് തോന്നി.

    കഥയുടെ ചരിത്രത്തെ 105 കഥകളുടെ പ്രദര്‍ശനതിലൂടെ ക്യാമ്പങ്ങലിലേക്ക് എത്തിക്കാന്‍ ഇവരുടെ കൂടി ചേരലും പരിശ്രമതിന്റെയും വിജയം കൊണ്ട് മാത്രമാണെന്ന് തോന്നി പോവും.

    സഹിത്യ-സാസ്‌കാരിക രംഗങ്ങളിലെ മുതിര്‍ന്ന മനുഷ്യരോടെല്ലാം സ്‌നേഹത്തോടെ അരികു ചേര്‍ന്നു നിന്നു മിണ്ടി. ക്യാമ്പ് രക്ഷാധികാരിയായിരുന്ന അജയന്‍ മാഷ് ക്യാമ്പ് ഡയറക്ടറും നിരൂപകനുമായ ഇ പി രാജഗോപാലന്‍ മാഷ് ,ക്യാമ്പ് കോര്‍ഡിനേറ്ററും കഥാകൃത്തുമായ രാജേഷ് മേനോന്‍ സാര്‍ എന്നിവരുടെ പ്രയത്‌നവും സംഘടനാമികവറും കഥാശില്പശാലയുടെ തലയെടുപ്പ് തന്നെയായിരുന്നു. കഥയുടെ ചരിത്രത്തെ 105 കഥകളുടെ പ്രദര്‍ശനതിലൂടെ ക്യാമ്പങ്ങലിലേക്ക് എത്തിക്കാന്‍ ഇവരുടെ കൂടി ചേരലും പരിശ്രമതിന്റെയും വിജയം കൊണ്ട് മാത്രമാണെന്ന് തോന്നി പോവും.

    ‘കഥയിട’ത്തില്‍ നിന്ന്

     

    വായനയില്‍ പ്രിയപ്പെട്ടതായി കടന്നു വന്ന യുവ എഴുത്തുകാരും സഹ ക്യാമ്പങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നത് ഒരുപാട് സന്തോഷം നല്‍കി. സംസാരിച്ചു തുടങ്ങാനുള്ള ബുദ്ധിമുട്ട് കൊണ്ട് മാത്രം പരിചയപ്പെടലുകളില്ലാതെ ,ഒരു ചിരിയില്‍ തീര്‍ന്നവരെ ഞാനിപ്പോഴും ഒരു നഷ്ടബോധത്തോടെ ഓര്‍ക്കുന്നു.തിരിച്ചുള്ള ട്രെയിന്‍ രാത്രി 11 മണിക്കായിരുന്നതിനാല്‍ പെട്ടെന്ന് കിട്ടിയ മനുഷ്യരെയൊക്കെ ചേര്‍ത്തുകൊണ്ട് തസ്രാക്കിലേക്ക് വണ്ടി കയറി.അവിടിരുന്ന് ഒരു ഭൂതകാലത്തെ തുന്നി.കൂടെ വന്ന അഞ്ച്മനുഷ്യര്‍ അഞ്ചു ജില്ലകളും ചേര്‍ത്ത് ഒരു കൂടുണ്ടാക്കി.അങ്ങനെ കഥയിടം എന്നെ സ്വതന്ത്രയാക്കി.

    അവരെ കേട്ടിരിക്കെ ആരുമില്ലാത്തവര്‍ വച്ചു നീട്ടുന്ന നാരങ്ങാ മിട്ടായി നുണഞ്ഞു. അതില്‍ ജീവിതത്തിന്റെ മാധുര്യം ഞാനറിഞ്ഞു.

     

    നിങ്ങളുടെ അനുഭവക്കുറിപ്പുകള്‍ കൈപ്പടയില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ kaippadamagazine@gmail.com എന്ന മെയിലില്‍ അയക്കൂ.

     

     

     

    The post കരിമ്പനകളില്‍ കഥക്കാറ്റേറ്റ മൂന്നുനാള്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/21/article-by-nakshathra-manoj/feed/ 0 8784
    മന്ദഹാസം പോലെ https://kaippada.in/2022/05/02/editors-pik/?utm_source=rss&utm_medium=rss&utm_campaign=editors-pik https://kaippada.in/2022/05/02/editors-pik/#respond Sun, 01 May 2022 20:13:07 +0000 https://kaippada.com/?p=8467 ഉണ്ണി ശുകപുരം ആലങ്കോട് ലീലാകൃഷ്ണന്‍, എഴുത്തുവഴിയില്‍ 50 വര്‍ഷം മലയാളത്തനിമയുടെ ലാളിത്യമത്രയും ചാലിച്ചെഴുതിയ ഒരു കവിത തന്നെയാണ് ആലങ്കോടെന്ന സ്ഥലനാമത്താല്‍ നാടറിയുന്ന ആലങ്കോട് ലീലാകൃഷ്ണന്‍. വാക്കുകളുടെ അനര്‍ഗളമായ ഒഴുക്കും ലാസ്യഭംഗിയും അദ്ദേഹത്തിന്റെ മന്ദഹാസം പോലെ മനോഹരമാണ്. കഥാപ്രസംഗത്തിലൂടെ ഗ്രാമീണ വേദികളിലും ഉത്സവപ്രറമ്പുകളിലും നാലു പതിറ്റാണ്ടു മുന്‍പ് മുഴങ്ങിക്കേട്ട ആ സ്വരമാധുരി ഇന്ന് മലയാളത്തിന്റെയാകെ അഭിമാനമാണ്. കേരളത്തില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ വരെ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ മാതാവായ മാതൃഭാഷയുടെ സൗന്ദര്യത്തെയും സമ്പന്നതയെയും പ്രൗഢിയേയുമാണ്. സംസ്‌കാരത്തിനും മതസൗഹാര്‍ദ്ദത്തിനും […]

    The post മന്ദഹാസം പോലെ first appeared on Kaippada.

    ]]>
  • ഉണ്ണി ശുകപുരം

  • ആലങ്കോട് ലീലാകൃഷ്ണന്‍,
    എഴുത്തുവഴിയില്‍ 50 വര്‍ഷം

    മലയാളത്തനിമയുടെ ലാളിത്യമത്രയും ചാലിച്ചെഴുതിയ ഒരു കവിത തന്നെയാണ് ആലങ്കോടെന്ന സ്ഥലനാമത്താല്‍ നാടറിയുന്ന ആലങ്കോട് ലീലാകൃഷ്ണന്‍. വാക്കുകളുടെ അനര്‍ഗളമായ ഒഴുക്കും ലാസ്യഭംഗിയും അദ്ദേഹത്തിന്റെ മന്ദഹാസം പോലെ മനോഹരമാണ്. കഥാപ്രസംഗത്തിലൂടെ ഗ്രാമീണ വേദികളിലും ഉത്സവപ്രറമ്പുകളിലും നാലു പതിറ്റാണ്ടു മുന്‍പ് മുഴങ്ങിക്കേട്ട ആ സ്വരമാധുരി ഇന്ന് മലയാളത്തിന്റെയാകെ അഭിമാനമാണ്. കേരളത്തില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ വരെ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ മാതാവായ മാതൃഭാഷയുടെ സൗന്ദര്യത്തെയും സമ്പന്നതയെയും പ്രൗഢിയേയുമാണ്.

    സംസ്‌കാരത്തിനും മതസൗഹാര്‍ദ്ദത്തിനും പേരുകേട്ട പൊന്നാനിയുടെ തീരഗ്രാമമായ ആലങ്കോട് 1960 ഫെബ്രുവരി ഒന്നിന് വെങ്ങേത്ത് ബാലകൃഷണന്‍ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി പിറന്ന ലീലാകൃഷ്ണന്‍ കഷ്ടപ്പാടുകളുടെയും കദനത്തിന്റെയും കൈവഴികളിലൂടെയാണ് ബാല്യം പിന്നിട്ടത്. പ്രസിലെ അച്ചു നിരത്തുകാരനായിരുന്ന പിതാവിന്റെ വരുമാനം കൊണ്ടുള്ള ജീവിതത്തിനിടയിലും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു ലീലാകൃഷ്ണന്റെ വാസം. വായനയും യാത്രകളും അദ്ദേഹത്തിന്റെ സന്തത സഹചാരിയായി.

    പ്രാഥമിക പഠനം കഴിഞ്ഞതോടെ തന്നെ കഥാപ്രസംഗമെന്ന കലയിലായിരുന്നു ലീലാകൃഷ്ണന്റെ രംഗപ്രവേശം. വി.സാംബശിവനെപ്പോലുള്ള പ്രസിദ്ധര്‍ നിറഞ്ഞാടിയിരുന്ന കഥാപ്രസംഗ വേദികളിലേക്ക് ഒറ്റയാള്‍ പോരാളിയായി ലീലാകൃഷ്ണനും പുരാണവും ചരിത്രവുമടങ്ങുന്ന കഥകളുടെ ഭാണ്ഡവുമായി ഇറങ്ങി.

    അസാധാരണമായ സ്വരശുദ്ധിയും കാവ്യാലാപാന സിദ്ധിയും അന്നേ ഇദ്ദേഹത്തിന് കൈമുതലായിരുന്നു. വേദികള്‍ക്കു മുന്നില്‍ കാണികളെ പിടിച്ചിരുത്താന്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന കൈമുതലും ഇതൊക്കെ തന്നെയായിരുന്നു. മതിലേരിക്കന്നിപോലുള്ള അദ്ദേഹത്തിന്റെ കഥകള്‍ അന്നു കേട്ടവര്‍ പോലും ഇപ്പോഴും അത് മറക്കാതിരിക്കണമെങ്കില്‍ ആ കഥാവിഷ്‌കാര ശൈലിയുടെ മാഹാത്മ്യമെന്നല്ലാതെ അതിനെ എന്തുവിശേഷിപ്പിക്കും.

    മനുഷ്യന്റെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കണ്ണീരിന്റെയും കനവിന്റെയും കാവ്യങ്ങളായി പ്രസരിപ്പിച്ച എം.ടി.യുടെ കഥകള്‍ ആലങ്കോടിന്റെ മനസിലെ സ്വപ്നങ്ങളായിരുന്നു. എം.ടി.യെപ്പോലെയാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ വലിയ സ്വപ്‌നം. ഗുരുവായും ജ്യേഷ്ഠനായുമെല്ലാം മനസില്‍ അന്നേ അദ്ദേഹത്തെ കുടിയിരുത്താനും അദ്ദേഹം മറന്നില്ല.

    ഒരിക്കലും അതാവുമെന്നോ അദ്ദേഹത്തിനൊപ്പം കാവ്യലോകത്ത് സഞ്ചരിക്കാനുവുമെന്നോ ഒന്നും അദ്ദേഹം അക്കാലത്ത് ചിന്തിച്ചിരിക്കില്ല. മനസിലെ സ്വപ്നക്കൂട്ടുകളില്‍ ചാലിച്ചു ചേര്‍ന്ന ചില ഭാവനകളായി അവയും കിടന്നു. എന്നാല്‍ ഈശ്വരാനുഗ്രഹമെന്നോ നിയോഗമെന്നോ ഒക്കെ വിശേഷിപ്പിക്കാവും വിധമായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ വളര്‍ച്ച. കഥാപ്രസംഗം മലയാളക്കരയുടെ വേദികളില്‍ നിന്നകന്നതും എഴുത്തിന്റെ ലോകത്തേക്കുള്ള പാത ഇദ്ദേഹത്തിനു മുന്നില്‍ അനായാസം തുറന്നതുമെല്ലാം കണ്‍ചിമ്മിത്തുറക്കുന്ന വേഗത്തിലായിരുന്നു.

    നിളയുടെ തീരങ്ങളിലൂടെ സഞ്ചരിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ നീരുറവകളെയെല്ലാം ഹൃദയധമനികളിലാവാഹിച്ച് ഇദ്ദേഹമെഴുതിയ നിളയുടെ തീരങ്ങളിലൂടെ എന്ന പുസ്തകം നിളയെക്കുറിച്ചുള്ള ഒരു പാഠപുസ്തകം തന്നെയായി. സൗന്ദര്യത്തിനും പ്രണയത്തിനും പിറകെ നിളയുടെ തീരങ്ങളിലൂടെ അലഞ്ഞു നടന്ന പി.കുഞ്ഞിരാമന്‍നായരെക്കുറിച്ചുള്ള പിയുടെ പ്രണയപാപങ്ങള്‍, മനുഷ്യനെ തൊടുന്ന വാക്ക് തുടങ്ങി അദ്ദേഹമെഴുതിയ പുസ്തകങ്ങളെല്ലാം മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടായി. ഇതിനിടയില്‍ എം.ടി.വാസുദേവന്‍നായരെ മനസിലാരാധിച്ച് നടന്ന ആലങ്കോടിന് അദ്ദേഹത്തിന്റെ സന്തത സഹചാരിയെപ്പോലെയാകാനുള്ള ഭാഗ്യവും ലഭിച്ചു.

    തിരൂര്‍ തുഞ്ചന്‍ പറമ്പിനെ മലയാള സാഹിത്യത്തിന്റെ തറവാടാക്കി മാറ്റാന്‍ എം.ടി.ചുക്കാന്‍ പിടിക്കുമ്പോള്‍ ആ ഓളത്തിനൊപ്പം നിന്നവരില്‍ പ്രമുഖ സ്ഥാനം ആലങ്കോടിനുള്ളതാണ്. മലയാളത്തോടും മണ്ണിനോടും നമ്മുടെ നാടിന്റെ സംസ്‌കാരത്തോടുമെല്ലാമുള്ള ഇദ്ദേഹത്തിന്റെ സ്നേഹം കേവലം കെട്ടുകാഴ്ചകളായിരുന്നില്ല. മനസില്‍ നിന്ന് പൊട്ടിമുളച്ച് പൂവും കായുമായ വസന്തമായിരുന്നു അവയത്രയും.

    മാതൃഭൂമി ആഴ്ചപ്പതിപ്പ്, വാരാന്തപ്പതിപ്പ്, കലാകൗമുദി, മലയാളം തുടങ്ങി മലയാളത്തിന്റെ സാഹിത്യത്തിന്റെ അവസാനവാക്കുകളായിരുന്ന പ്രസിദ്ധീകരണങ്ങളെല്ലാം ആലങ്കോടിന്റെ കവിതകളാലും ലേഖനങ്ങളാലും സമ്പന്നമായി. എഴുത്തിനൊപ്പം പ്രഭാഷണവും യാത്രകളുമെല്ലാം ലീലാകൃഷ്ണന്റെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത വഴിവിളക്കുകളാണ്.

    ഇടശ്ശേരിയും ഉറൂബും കടവനാട് കുട്ടികൃഷ്ണനും അക്കിത്തവുമടക്കമുള്ള മഹാരഥന്‍മാന്‍ തേര്‍തെളിച്ച പൊന്നാനിക്കളരിയുടെ പുതിയ കാലത്തെ തേരാളിയായി ലീലാകൃഷ്ണന്‍ മാറുമ്പോള്‍ തികച്ചും അര്‍ഹത തെളിയിച്ചാണ് അദ്ദേഹം മലയാള സാഹിത്യത്തറവാട്ടിന്റെ പൂമുഖമലങ്കരിക്കുന്നത്.

    The post മന്ദഹാസം പോലെ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/02/editors-pik/feed/ 0 8467