Kaippada Magazine - Kaippada https://kaippada.in kaippada.com Tue, 23 Apr 2024 11:06:06 +0000 en-US hourly 1 https://wordpress.org/?v=6.5.5 https://i0.wp.com/kaippada.in/wp-content/uploads/2020/10/theme-logo.png?fit=32%2C32&ssl=1 Kaippada Magazine - Kaippada https://kaippada.in 32 32 230789735 ലിവിംഗ് ടുഗെതര്‍ / സുഭാഷ് പയ്യാവൂര്‍ https://kaippada.in/2024/04/19/living-story/?utm_source=rss&utm_medium=rss&utm_campaign=living-story https://kaippada.in/2024/04/19/living-story/#respond Fri, 19 Apr 2024 12:38:25 +0000 https://kaippada.in/?p=9201 ‘പ്രണയം തെറ്റാണോ’ ചോദ്യത്തിനൊപ്പം പെണ്‍കുട്ടിയുടെ നെറ്റിയിലെ കറുപ്പിച്ച പുരികക്കൊടി വില്ല് പോലെ വളഞ്ഞു. ചോദ്യമുന്നയിച്ച പെണ്‍കുട്ടിയുടെ മുഖത്തേക്ക് പോലീസുകാരന്‍ രൂക്ഷമായി നോക്കി. ‘പ്രണയം തെറ്റല്ല പക്ഷേ ഇതിന്…’ അയാള്‍ മുഴുമിക്കാതെ മാറി നില്‍ക്കുന്ന യുവാവിനെ നോക്കി. അപഹാസ്യനായ ധീരനെ പോലെ അയാളുടെ മുഖവും ശരീരവും വിറക്കൊള്ളുന്നുണ്ടായിരുന്നു. ‘അപ്പോള്‍ ഇയാളോ’ നിരാശനായി നില്‍ക്കുന്ന യുവാവിനെ നോക്കിയ ശേഷം എസ്.ഐ പെണ്‍കുട്ടിയോട് ചോദ്യമുയര്‍ത്തി. ‘ഒണ്‍ലി ഫ്രണ്ട്ഷിപ്പ്, അതിനെ അയാള്‍ തെറ്റായി കണ്ടതിനു, ഞാനെന്തു ചെയ്യാന്‍’ പെണ്‍കുട്ടി ചിറി കോട്ടി നിശബ്ദ്ധനായി […]

The post ലിവിംഗ് ടുഗെതര്‍ / സുഭാഷ് പയ്യാവൂര്‍ first appeared on Kaippada.

]]>
‘പ്രണയം തെറ്റാണോ’

ചോദ്യത്തിനൊപ്പം പെണ്‍കുട്ടിയുടെ നെറ്റിയിലെ കറുപ്പിച്ച പുരികക്കൊടി വില്ല് പോലെ വളഞ്ഞു. ചോദ്യമുന്നയിച്ച പെണ്‍കുട്ടിയുടെ മുഖത്തേക്ക് പോലീസുകാരന്‍ രൂക്ഷമായി നോക്കി.

‘പ്രണയം തെറ്റല്ല പക്ഷേ ഇതിന്…’

അയാള്‍ മുഴുമിക്കാതെ മാറി നില്‍ക്കുന്ന യുവാവിനെ നോക്കി. അപഹാസ്യനായ ധീരനെ പോലെ അയാളുടെ മുഖവും
ശരീരവും വിറക്കൊള്ളുന്നുണ്ടായിരുന്നു.
‘അപ്പോള്‍ ഇയാളോ’
നിരാശനായി നില്‍ക്കുന്ന യുവാവിനെ നോക്കിയ ശേഷം എസ്.ഐ പെണ്‍കുട്ടിയോട് ചോദ്യമുയര്‍ത്തി.

‘ഒണ്‍ലി ഫ്രണ്ട്ഷിപ്പ്, അതിനെ അയാള്‍ തെറ്റായി കണ്ടതിനു, ഞാനെന്തു ചെയ്യാന്‍’

പെണ്‍കുട്ടി ചിറി കോട്ടി നിശബ്ദ്ധനായി നില്‍ക്കുന്ന യുവാവിനെ നോക്കി, തല വെട്ടിച്ചു. അതിനു പിന്തുണ പോലെ പുതുകാമുകന്‍ ഹിപ്പിതലമുടിക്കെട്ട് കുലുക്കി സഗൗരവത്തോടെ, തന്റെ പ്രിയതമയ്ക്ക് പിന്തുണ നല്‍കി.

തന്നില്‍നിന്നുമപഹരിച്ച, സമയത്തെയും അധ്വാനത്തിന്റെ ശേഷിപ്പുകളെയും കലര്‍പ്പിലാതെ താന്‍ നല്‍കിയ പ്രണയത്തെയും അയാള്‍ അക്കമിട്ടു നിരത്തിയെങ്കിലും ശക്തമായ നിഷേധത്തിന്റ ഒരുനിമിഷത്തില്‍ എല്ലാം വെള്ളത്തിലെ വര പോലെ മാഞ്ഞു പോയിരുന്നു.

നിയമം, നിസ്സഹായനായി നില്‍ക്കുന്ന പഴയ കാമുകനെ നോക്കി കണ്ണീര്‍ പൊഴിക്കുന്നതായി പോലീസുകാരനു തോന്നി.

ക്ഷണികമായ കൊതിയുടെയും കെട്ടുറപ്പിലാത്ത ജീവിത ബന്ധങ്ങളുടെ കറുത്തിരുണ്ട പാതയിലൂടെ പൃഷ്ടമുയര്‍ന്ന ബൈക്കില്‍ അവളും പുതുകാമുകനും പഴയ കാമുകന്റെ കിതച്ചു നീങ്ങുന്ന ബൈക്കിനെ മറികടന്നു ആവേശത്തിന്റെ പുതുമയോടെ ശരവേഗത്തില്‍ കടന്നുപോയി.

 


 

The post ലിവിംഗ് ടുഗെതര്‍ / സുഭാഷ് പയ്യാവൂര്‍ first appeared on Kaippada.

]]>
https://kaippada.in/2024/04/19/living-story/feed/ 0 9201
ഉപദേശം https://kaippada.in/2024/02/02/upadesam-anish-poem/?utm_source=rss&utm_medium=rss&utm_campaign=upadesam-anish-poem https://kaippada.in/2024/02/02/upadesam-anish-poem/#respond Fri, 02 Feb 2024 09:11:11 +0000 https://kaippada.in/?p=9195 കവിത/ അനീഷ് ആശ്രാമം   കൊട്ടയില്‍ വില്‍ക്കാനിരിക്കുന്ന മധുര പലഹാരം പോലെ സുന്ദരമായി നിരത്തി വച്ചിരിക്കുന്നു എല്ലാവരുടെ കയ്യിലുമുണ്ട് കാര്‍ബന്‍ കോപ്പിയില്‍ പതിച്ച പറഞ്ഞ് തഴമ്പിച്ച പതിര് കേള്‍ക്കാന്‍ ലോകത്താരും ഇഷ്ടപ്പെടാത്ത, നാറിയ വാചകങ്ങള്‍ അവനവന്റെ നേര്‍ക്ക് ഉപയോഗിക്കാത്ത മറ്റുള്ളവന്റെ നെറുകയില്‍ പ്രയോഗിക്കാവുന്ന ചിലവില്ലാത്ത അണു…ആയുധം ഉയര്‍ച്ചയിലും, താഴ്ചയിലും ഒരുവനെ തേടിയെത്തുന്ന തുരുമ്പിച്ച കുറേ വാക്കുകള്‍ ഹോ! ഉപദേശം തുടങ്ങി വെട്ടാവളിയന് ഉപദേശം കൊടുക്കുന്നത് മരപ്പട്ടി എന്ന് ജനം പറയുന്നു അടുപ്പിലെടുക്കാന്‍ പോകുന്ന നേരത്തും നന്നാവാന്‍ ചെറിയ […]

The post ഉപദേശം first appeared on Kaippada.

]]>
  • കവിത/ അനീഷ് ആശ്രാമം

  •  

    കൊട്ടയില്‍ വില്‍ക്കാനിരിക്കുന്ന
    മധുര പലഹാരം പോലെ
    സുന്ദരമായി നിരത്തി വച്ചിരിക്കുന്നു
    എല്ലാവരുടെ കയ്യിലുമുണ്ട്
    കാര്‍ബന്‍ കോപ്പിയില്‍ പതിച്ച
    പറഞ്ഞ് തഴമ്പിച്ച പതിര്
    കേള്‍ക്കാന്‍ ലോകത്താരും
    ഇഷ്ടപ്പെടാത്ത, നാറിയ വാചകങ്ങള്‍
    അവനവന്റെ നേര്‍ക്ക് ഉപയോഗിക്കാത്ത
    മറ്റുള്ളവന്റെ നെറുകയില്‍
    പ്രയോഗിക്കാവുന്ന ചിലവില്ലാത്ത
    അണു…ആയുധം
    ഉയര്‍ച്ചയിലും, താഴ്ചയിലും
    ഒരുവനെ തേടിയെത്തുന്ന
    തുരുമ്പിച്ച കുറേ വാക്കുകള്‍
    ഹോ! ഉപദേശം തുടങ്ങി
    വെട്ടാവളിയന് ഉപദേശം
    കൊടുക്കുന്നത് മരപ്പട്ടി
    എന്ന് ജനം പറയുന്നു
    അടുപ്പിലെടുക്കാന്‍ പോകുന്ന നേരത്തും
    നന്നാവാന്‍ ചെറിയ ഒരു ഉപദേശം സൗജന്യം
    നാറാണത്ത് ഭ്രാന്തനെയും ഉപദേശിക്കും
    ഈ നാറികള്‍ ഇഹലോക നാറികള്‍
    ഉപദേശത്തിന്റെ പഴക്കം മനുസ്മൃതിയോളം-
    എന്നാരോ ഉപദേശിക്കുന്നു
    മറ്റുള്ളവന്റെ വളര്‍ച്ചയെ ഇഷ്ടപ്പെടാത്ത
    തളര്‍ച്ചയെ കേള്‍ക്കാന്‍ താല്പര്യമുള്ളവരുടെ
    മുരടിച്ച മനസ്സിന്റെ ശാസ്ത്രം, ഉപദേശശാസ്ത്രം
    സംഭവിക്കുന്ന വഴിയേ മാത്രം സഞ്ചരിക്കുന്ന
    മനുഷ്യന് സംഭവിപ്പിക്കുന്ന വഴി അപരിചിതം
    ഉപദേശമല്ല വേണ്ടത്
    ഉള്‍ക്കൊള്ളലെന്ന് ജ്ഞാനികള്‍
    ദാ… വീണ്ടും ഉപദേശം!

     

     

    • റീഡേഴ്‌സ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

    https://chat.whatsapp.com/IjwD7ZubIOR5OJLXdHAjir

     

     


    കൈപ്പട മാഗസിനിലേക്ക് രചനകള്‍ അയക്കാന്‍ kaippadamagzine@gmail.com


    പുസ്തകം പുറത്തിറക്കാം വെറും 7 ദിവസത്തിനുള്ളില്‍
    കൈപ്പട ബുക്‌സ് 8606802486

     

    The post ഉപദേശം first appeared on Kaippada.

    ]]>
    https://kaippada.in/2024/02/02/upadesam-anish-poem/feed/ 0 9195
    നോവും നിലാവും https://kaippada.in/2024/02/02/kavitha-beena-basil/?utm_source=rss&utm_medium=rss&utm_campaign=kavitha-beena-basil https://kaippada.in/2024/02/02/kavitha-beena-basil/#respond Fri, 02 Feb 2024 07:57:33 +0000 https://kaippada.in/?p=9184 കവിത / ലീന ബേസില്‍ ജന്മങ്ങള്‍ തന്‍ അനന്തമാം വഴിത്താരയില്‍ നിഴല്‍യുദ്ധം അടരാടുന്ന ജീവിതരണ വേദിയില്‍ തോല്‍വി തന്‍ കാഹളം മുഴക്കി നിശ്ശബ്ദജീവന്റെ മുറിവുണങ്ങാത്ത സ്മൃതി വീചികള്‍ തന്‍ അര്‍ത്ഥശൂന്യമാം സ്വപ്‌ന ശിഖരങ്ങളില്‍ ചപല മോഹങ്ങളും പേറി ശൂന്യയായ് നിസ്സംഗതയോടെ ജീവിതാരാമത്തില്‍ വിരാജിപ്പൂ ഞാന്‍… നോവിന്റെ ഇരുവായ്ത്തല വാളിനാല്‍ മനം മുറിവേറ്റു പിടയവേ… സ്‌നേഹത്തിന്‍ നറുമലരുകള്‍ സ്വപ്‌ന ശയ്യയൊരുക്കി മാടിവിളിക്കുന്നുവോ ഞെട്ടിയുണര്‍ന്നു പാതിമയക്കത്തിന്‍ ആലസ്യീ വിട്ടുണരവേ… ഭയവിഹ്വലമാം നോവുകള്‍ തന്‍ പിടച്ചിലുകള്‍ അലിയവേ… സാകൂതം പുല്‍കിയുണര്‍ത്തുന്ന ജീവന്റെ […]

    The post നോവും നിലാവും first appeared on Kaippada.

    ]]>
  • കവിത / ലീന ബേസില്‍

  • ജന്മങ്ങള്‍ തന്‍ അനന്തമാം വഴിത്താരയില്‍
    നിഴല്‍യുദ്ധം അടരാടുന്ന
    ജീവിതരണ വേദിയില്‍

    തോല്‍വി തന്‍ കാഹളം മുഴക്കി നിശ്ശബ്ദജീവന്റെ
    മുറിവുണങ്ങാത്ത സ്മൃതി വീചികള്‍ തന്‍

    അര്‍ത്ഥശൂന്യമാം സ്വപ്‌ന ശിഖരങ്ങളില്‍
    ചപല മോഹങ്ങളും പേറി
    ശൂന്യയായ് നിസ്സംഗതയോടെ
    ജീവിതാരാമത്തില്‍
    വിരാജിപ്പൂ ഞാന്‍…

    നോവിന്റെ ഇരുവായ്ത്തല വാളിനാല്‍
    മനം മുറിവേറ്റു പിടയവേ…
    സ്‌നേഹത്തിന്‍ നറുമലരുകള്‍
    സ്വപ്‌ന ശയ്യയൊരുക്കി മാടിവിളിക്കുന്നുവോ

    ഞെട്ടിയുണര്‍ന്നു പാതിമയക്കത്തിന്‍
    ആലസ്യീ വിട്ടുണരവേ…
    ഭയവിഹ്വലമാം നോവുകള്‍
    തന്‍ പിടച്ചിലുകള്‍ അലിയവേ…

    സാകൂതം പുല്‍കിയുണര്‍ത്തുന്ന
    ജീവന്റെ നാളമായി
    പാല്‍നിലാവിന്‍ മൃദുകരങ്ങള്‍ എന്നെ
    ഗാഢാലിംഗനം ചെയ്യവേ…

    ഞാനും എന്റെ നോവുകളും
    മറ്റൊരു നറുനിലാവായ് നിശയുടെ കരതലങ്ങളില്‍
    പ്രകാശവീഥി തന്‍ നിറശോഭ ചൊരിയുന്നു…

     

     

    • റീഡേഴ്‌സ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

    https://chat.whatsapp.com/IjwD7ZubIOR5OJLXdHAjir

     

     


    കൈപ്പട മാഗസിനിലേക്ക് രചനകള്‍ അയക്കാന്‍ kaippadamagzine@gmail.com


    പുസ്തകം പുറത്തിറക്കാം വെറും 7 ദിവസത്തിനുള്ളില്‍
    കൈപ്പട ബുക്‌സ് 8606802486

     

    The post നോവും നിലാവും first appeared on Kaippada.

    ]]>
    https://kaippada.in/2024/02/02/kavitha-beena-basil/feed/ 0 9184
    മഴവില്ല് https://kaippada.in/2023/09/11/mohanan-v-k-poem/?utm_source=rss&utm_medium=rss&utm_campaign=mohanan-v-k-poem https://kaippada.in/2023/09/11/mohanan-v-k-poem/#respond Mon, 11 Sep 2023 10:58:16 +0000 http://kaippada.in/?p=9146 വി.കെ. മോഹന്‍ മഴ പെയ്തു തോര്‍ന്നൊരാ വാനിലെ മഴവില്ലു പോലെയാകിലും മഴ മേഘമായി മാറുമെന്‍ നിറ മൗനത്തിന്‍ കഥയെന്ന പോല്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുമാ പ്രിയമേറും നിന്‍ കൊഞ്ചലില്‍ അലിയട്ടെ തോഴി ഞാനുമെന്‍ നനവാര്‍ന്ന ഉടയാടയാല്‍ മഴയില്‍ കുതിര്‍ന്ന മോഹമേ വരുമോ എന്‍ വഴിത്താരയില്‍ പ്രിയതരമാമൊരു വാക്കുകള്‍ മൊഴിയുമോ കളഹംസമേ മനസ്സില്‍ പെയ്തിറങ്ങും കരിമുകില്‍ കാറ്റു പോലെ നീ കടങ്കഥയായ് മാറി നില്‍ക്കുമോ കനവിന്റെ കളിവഞ്ചിയില്‍ തുഴയാം കാറ്റു വന്നെന്റെ കവിളില്‍ മെല്ലെ തഴുകുമ്പോള്‍ ഹൃദയം പൂത്തുലഞ്ഞല്ലോ […]

    The post മഴവില്ല് first appeared on Kaippada.

    ]]>
  • വി.കെ. മോഹന്‍
  • മഴ പെയ്തു തോര്‍ന്നൊരാ വാനിലെ മഴവില്ലു പോലെയാകിലും
    മഴ മേഘമായി മാറുമെന്‍ നിറ മൗനത്തിന്‍ കഥയെന്ന പോല്‍
    മഴയില്‍ കുതിര്‍ന്നു നില്‍ക്കുമാ പ്രിയമേറും
    നിന്‍ കൊഞ്ചലില്‍
    അലിയട്ടെ തോഴി ഞാനുമെന്‍ നനവാര്‍ന്ന
    ഉടയാടയാല്‍
    മഴയില്‍ കുതിര്‍ന്ന മോഹമേ വരുമോ എന്‍
    വഴിത്താരയില്‍
    പ്രിയതരമാമൊരു വാക്കുകള്‍ മൊഴിയുമോ
    കളഹംസമേ
    മനസ്സില്‍ പെയ്തിറങ്ങും കരിമുകില്‍ കാറ്റു
    പോലെ നീ
    കടങ്കഥയായ് മാറി നില്‍ക്കുമോ കനവിന്റെ
    കളിവഞ്ചിയില്‍
    തുഴയാം കാറ്റു വന്നെന്റെ കവിളില്‍ മെല്ലെ
    തഴുകുമ്പോള്‍
    ഹൃദയം പൂത്തുലഞ്ഞല്ലോ നിന്‍ മൊഴികള്‍ കാതില്‍ പതിഞ്ഞല്ലോ
    മഴ പെയ്തു തോര്‍ന്നൊരാ വാനിലെ മഴവില്ലു
    പോലെയായി നീ

     

    The post മഴവില്ല് first appeared on Kaippada.

    ]]>
    https://kaippada.in/2023/09/11/mohanan-v-k-poem/feed/ 0 9146
    മുഖംമൂടികള്‍ക്ക് പിന്നില്‍ https://kaippada.in/2023/09/04/surag-story/?utm_source=rss&utm_medium=rss&utm_campaign=surag-story https://kaippada.in/2023/09/04/surag-story/#respond Mon, 04 Sep 2023 08:49:51 +0000 http://kaippada.in/?p=9135 സുരാഗ് രാമചന്ദ്രന്‍ ‘നാളെ, ഉച്ചയ്ക്ക് ഊണിന് പായസമുണ്ടാകും. വീട്ടില്‍ നിന്ന് ഉണ്ടാല്‍ മതി.’ അരുന്ധതി ഈ കാര്യം വീട്ടിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആ വീട്ടിലെ ഗൃഹനാഥന്‍ സ്വന്തം കുടുംബത്തില്‍ പോലും ഇപ്പോള്‍ വരാറില്ല. മറ്റൊരു ബന്ധത്തില്‍പ്പെട്ട അരുദ്ധതിയുടെ ഭര്‍ത്താവ് അന്നേരം അവര്‍ക്ക് വിവാഹമോചനത്തിന്റെ നോട്ടീസ് അയക്കാന്‍ തന്റെ വക്കീലിനോട് സംവാദിക്കുകയായിരുന്നു. അരുദ്ധതിയുടെ മകനും മകളും അന്നേരം വീട്ടിലുണ്ടായിരുന്നു. മകന്‍ ധ്രുവ്, അമ്മ കൂടുതല്‍ കാര്യങ്ങള്‍ തന്നെ ഏല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി തിരക്ക് അഭിനയിച്ച് പുറത്തേക്കിറങ്ങി. അയാള്‍ അത് […]

    The post മുഖംമൂടികള്‍ക്ക് പിന്നില്‍ first appeared on Kaippada.

    ]]>
  • സുരാഗ് രാമചന്ദ്രന്‍
  • ‘നാളെ, ഉച്ചയ്ക്ക് ഊണിന് പായസമുണ്ടാകും. വീട്ടില്‍ നിന്ന് ഉണ്ടാല്‍ മതി.’
    അരുന്ധതി ഈ കാര്യം വീട്ടിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആ വീട്ടിലെ ഗൃഹനാഥന്‍ സ്വന്തം കുടുംബത്തില്‍ പോലും ഇപ്പോള്‍ വരാറില്ല. മറ്റൊരു ബന്ധത്തില്‍പ്പെട്ട അരുദ്ധതിയുടെ ഭര്‍ത്താവ് അന്നേരം അവര്‍ക്ക് വിവാഹമോചനത്തിന്റെ നോട്ടീസ് അയക്കാന്‍ തന്റെ വക്കീലിനോട് സംവാദിക്കുകയായിരുന്നു. അരുദ്ധതിയുടെ മകനും മകളും അന്നേരം വീട്ടിലുണ്ടായിരുന്നു. മകന്‍ ധ്രുവ്, അമ്മ കൂടുതല്‍ കാര്യങ്ങള്‍ തന്നെ ഏല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി തിരക്ക് അഭിനയിച്ച് പുറത്തേക്കിറങ്ങി. അയാള്‍ അത് മുമ്പും ചെയ്യാറുള്ള പ്രവര്‍ത്തിയായിരുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ അടുത്തുള്ള തീവണ്ടിയാപ്പീസില്‍ പോയി പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു സ്റ്റേഷനിലേക്ക് ഒരു ടിക്കറ്റെടുക്കും. അവിടെ ഇറങ്ങിയതിന് ശേഷം അടുത്ത തീവണ്ടിയില്‍ തിരിച്ചും യാത്രചെയ്യും. അന്നും അയാള്‍ അങ്ങനെ ചെയ്തു. സമയം, വൈകുന്നേരം ഏതാണ്ട് നാല്മണി ആയികാണും. തീവണ്ടി അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനോടടുക്കുന്നു.

    വാതിലിനടുത്ത് നിന്ന ധ്രുവ് ഒരു ചെറിയ കടയില്‍ കുറേ മുഖംമൂടികള്‍ വില്‍ക്കാന്‍ വെച്ചത് കണ്ടു. വെറും മുഖംമൂടികളായിരുന്നില്ല അവ. കെട്ടിടങ്ങള്‍ക്ക് ‘ദൃഷ്ടിദോഷം’ ഏല്‍ക്കാതിരിക്കാന്‍ ഉണ്ടാക്കുന്ന മുഖംമൂടികള്‍.
    കടയുടെ പേര് എഴുതിയ ബോര്‍ഡിന്റെ നടുക്ക് തന്നെ ഒരുമുഖംമൂടി ഉണ്ടായിരുന്നു. വലിയ രണ്ട് കണ്ണുകള്‍ മിഴിച്ചുനോക്കുന്നു. കണ്ണുകള്‍ക്ക്ചുറ്റുംചുവന്നനിറത്തില്‍ ഉള്ളതടം. നെറ്റിക്ക് നടുവിലും ഒരു ചുവന്ന വലിയപൊട്ട്. മഞ്ഞനിറത്തിലുള്ള മൂക്ക്. വലിയ കപ്പട മീശ. വലിയ പല്ലുകള്‍ക്കിടയില്‍ നിന്നും പുറത്തേക്ക് നീട്ടിവെച്ചിരിക്കുന്ന നാക്ക്! ഇങ്ങനെയുള്ള ഒരു രൂപവും, ‘കരിങ്കണ്ണാ നോക്ക് ‘ എന്നൊരു എഴുത്തും. തന്റെ കണ്ണിലേക്ക് ആ രൂപത്തില്‍ നിന്നും കറുത്ത നിറത്തിലുള്ള കിരണങ്ങള്‍ പ്രവഹിക്കുന്നതായി ധ്രുവിന് തോന്നി.

     


    തീവണ്ടിയില്‍ നിന്നും ഇറങ്ങിയ ഉടന്‍ അയാള്‍ ആ കടയിലേക്ക് നടന്നു. കടയിലുള്ള വില്‍പനക്കാരന് അയാളെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പുറമെനിന്നും കണ്ടപ്പോള്‍ ആ മുഖംമൂടികള്‍ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയതാണെന്നാണ് അയാള്‍ കരുതിയത്. കൈയ്യിലെടുത്തപ്പോള്‍ പ്ലാസ്റ്റിക് ആണെന്ന് മനസ്സിലായി.
    ‘സാറ് പുതിയവീട് എടുക്കുകയാണോ?’
    ‘അല്ല, ഇപ്പോള്‍ താമസിക്കുന്ന വീട്തന്നെയാണ്. കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങള്‍. ‘ദൃഷ്ടിദോഷം’ തട്ടാതിരിക്കാനാണ്.’
    ‘സാറ് ധൈര്യമായി വാങ്ങിയിട്ട വീട്ടില്‍ വെക്ക്. മൂന്ന്മാസംകൊണ്ട് കാര്യങ്ങള്‍ക്ക് നല്ല പുരോഗതിയുണ്ടാകും.’
    വില്‍പ്പനക്കാരന്‍ പറഞ്ഞപോലെ മുഖംമൂടിവാങ്ങി വീട്ടില്‍വെച്ച ധ്രുവ്, മൂന്ന്മാസം കഴിഞ്ഞപ്പോള്‍ കണ്ട പുരോഗതി, തന്റെ അമ്മയും അച്ഛനും വിവാഹ മോചനം നേടുകയും, അമ്മവേറെ ഒരു വീട്ടിലേക്ക് ഒറ്റയ്ക്ക് താമസം മാറ്റുകയും ചെയ്തതാണ്.
    മാതാപിതാക്കള്‍ തമ്മിലുള്ള മുറിവുകള്‍ ഉണങ്ങാന്‍ കഴിയാത്തത്ര ആഴത്തിലുള്ളതായതിനാല്‍, അനുരഞ്ജനത്തിനുള്ള ധ്രുവിന്റെ ശ്രമങ്ങള്‍ വ്യര്‍ഥമാണെന്ന് തെളിഞ്ഞു. നിരാശനായ അയാള്‍ ഉത്തരങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയിലേക്ക് തിരിഞ്ഞു.
    ഒരു സായാഹ്നത്തില്‍, ധ്രുവ്തന്റെ ഫേസ്ബുക്ക് ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍, അവന്റെ ഹൃദയം തകരുന്ന ഒരു ഫോട്ടോ കണ്ടു! പുഞ്ചിരിക്കുന്ന മുഖങ്ങളുടെ കടലിനുനടുവില്‍, അവന്‍ തന്റെ അമ്മയുടെ ഒരു ചിത്രത്തില്‍ ഇടറിവീണു. അരുന്ധതിയുടെ കൈകള്‍ അപരിചിതനായ ഒരാളുടെ തോളില്‍ ചുറ്റിപ്പിടിച്ചിരുന്നു. അയാളെ അവന്‍ ഇതുവരെ കണ്ടിട്ടില്ല. ആ ചിത്രം അവനെ ഉലച്ചു. ഒരു കൊടുങ്കാറ്റ് പോലെ ചോദ്യങ്ങള്‍ അവന്റെ മനസ്സില്‍ അലയടിച്ചു.

     

    തന്റെ ജിജ്ഞാസ അടക്കാനാകാതെ, അമ്മയെ നേരിടാന്‍ ധ്രുവ് ധൈര്യം സംഭരിച്ചു. തന്റെ അമ്മ താമസിക്കുന്നയിടത്ത് എത്തിയ ധ്രുവ് ഭയവും സങ്കടവും ഇടകലര്‍ന്ന വിറയ്ക്കുന്ന സ്വരത്തോടെചോദിച്ചു,

    ‘അമ്മേ, നിങ്ങളുടെ പുതിയ കൂട്ടുകാരനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ അറിയുന്നത് ശരിയാണോ?’

    മകന്റെ കണ്ടുപിടിത്തത്തില്‍ ആദ്യം അമ്പരന്ന അരുന്ധതി, പെട്ടെന്ന് സമചിത്തത വീണ്ടെടുക്കുകയും ആ ഫോട്ടോ പോസ്റ്റ് ചെയ്ത വ്യക്തിയുടെമേല്‍ കുറ്റംചുമത്തുകയും ചെയ്തു.

    ‘മോനേ, ആളുകള്‍ ഇങ്ങനെ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് ശരിയല്ല. അവര്‍ നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടരുത്.’
    അമ്മയുടെ നിരാശയെ അംഗീകരിച്ചുകൊണ്ട് ധ്രുവ് തലയാട്ടി, പക്ഷേ അയാള്‍ക്ക് അറിയേണ്ട കാര്യം അതായിരുന്നില്ല. ഒരിക്കല്‍ക്കൂടി ധൈര്യം സംഭരിച്ചുകൊണ്ട് അയാള്‍ ആരാഞ്ഞു,
    ‘എത്രനാളായി അമ്മേ ഇയാളുമായുള്ള സഹവാസം തുടങ്ങിയിട്ട്?’

    അരുന്ധതിയുടെ മുഖഭാവം അമ്പരപ്പില്‍ നിന്ന് ദേഷ്യത്തിലേക്ക് മാറി. നീരസം കലര്‍ന്ന അവരുടെ ശബ്ദംമുറിയില്‍ നിറഞ്ഞു.

    ‘ധ്രുവ്, നിനക്കെങ്ങനെ ധൈര്യംവന്നു ഇത്തരം കാര്യങ്ങള്‍ പറയാന്‍! ഞാന്‍ നിന്റെ അച്ഛന്റെ കൂടെയായിരിക്കുമ്പോള്‍ ഈ മനുഷ്യനെ കാണുകയായിരുന്നുവെന്നാണോ നീ സൂചിപ്പിക്കുന്നത്? നീ ഇത്രയും തരംതാഴുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല!’
    തന്റെ ചോദ്യം അമ്മയ്ക്ക് ഉളവാക്കിയ വേദന മനസ്സിലാക്കിയ ധ്രുവിന്റെ ഹൃദയം കൂടുതല്‍ തളര്‍ന്നു.
    ‘അല്ല, അമ്മേ! നിങ്ങളുടെ വേര്‍പിരിയലിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്.’

    ദേഷ്യം അല്പം ശമിച്ച അരുന്ധതി, അവരുടെ സ്വരം മയപ്പെടുത്തി.
    ‘മോനേ, ഞാന്‍ ഈ മനുഷ്യനെ കാണുന്നതിന് വളരെമുമ്പുതന്നെ എന്റെ ദാമ്പത്യബന്ധം വഷളായിരുന്നു. ഞാനും നിന്റെ അച്ഛനും ഒത്തിരി അകന്നുപോയി, ഒരിക്കല്‍ ഞങ്ങളെ ബന്ധിപ്പിച്ചിരുന്ന സ്‌നേഹം മങ്ങി. അത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. അങ്ങനെയുള്ള അവസരത്തില്‍ ചിലപ്പോള്‍ സന്തോഷം മറ്റെവിടെയെങ്കിലും തേടേണ്ടിവരും.’

    അന്ന് അരുന്ധതിയുടെ അടുത്ത്‌നിന്നും മടങ്ങിയ, ധ്രുവിന്റെ മനസ്സ് പരസ്പര വിരുദ്ധമായ വികാരങ്ങളാല്‍ അലയടിച്ചുകൊണ്ടിരുന്നു. തന്റെ കണ്ടെത്തലുകളുടെ ഭാരവും അമ്മയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധവും പങ്കുവെച്ചുകൊണ്ട് അയാള്‍ തന്റെ ഭാര്യ സുചേതയില്‍ ആശ്വാസംതേടി. അത്സുചേതയെ, ഒരു പ്രയാസകരമായ ധര്‍മ്മസങ്കടത്തിലായി. കാരണം, അവള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത അവളില്‍ സന്തോഷം നിറച്ചിരുന്നു. പക്ഷെ, ഭര്‍തൃകുടുംബം ശിഥിലമായിതീര്‍ന്ന അവസരത്തില്‍ അത് പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു. ധ്രുവിന്റെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയില്‍, മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചുകൊണ്ടവള്‍ ധ്രുവിനോട് പറഞ്ഞു,

    ‘ധ്രുവ് എപ്പോഴെങ്കിലും അച്ഛനും അമ്മയുമായി വീണ്ടും ബന്ധപ്പെടാന്‍ തയ്യാറാണെന്ന് തോന്നിയാല്‍ മുന്‍കൈയെടുക്കാന്‍ എന്നെ അനുവദിക്കണം.’
    ‘എന്തിനാണ് അച്ഛനും അമ്മയുമായി വീണ്ടും ബന്ധപ്പെടുന്നത്? അവരായി, അവരുടെ പാടായി. നമ്മളായി, നമ്മളുടെ പാടായി. ഇനി നമ്മുടെ കുഞ്ഞിനുവേണ്ടി ജീവിച്ചാല്‍ മതി.’
    ‘പക്ഷേ, ആ കുഞ്ഞിന് മുത്തച്ഛനേയും മുത്തശ്ശിയേയും അറിയാനുള്ള അവസരം നിഷേധിക്കാന്‍ പാടില്ലല്ലോ?’

    The post മുഖംമൂടികള്‍ക്ക് പിന്നില്‍ first appeared on Kaippada.

    ]]>
    https://kaippada.in/2023/09/04/surag-story/feed/ 0 9135
    അനുഭവങ്ങള്‍ പകര്‍ത്തുമ്പോഴാണ് എഴുത്ത് ശക്തമാകുന്നത്: എന്‍.എം. പിയേഴ്സണ്‍ https://kaippada.in/2023/02/08/nm-pearson/?utm_source=rss&utm_medium=rss&utm_campaign=nm-pearson https://kaippada.in/2023/02/08/nm-pearson/#respond Wed, 08 Feb 2023 07:03:51 +0000 http://kaippada.com/?p=9059 തൃപ്പൂണിത്തുറ: ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചനകള്‍ നടത്താനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കേണ്ടതെന്ന് ചിന്തകനും അദ്ധ്യാപകനുമായ എന്‍.എം. പിയേഴ്സണ്‍. അത്തരത്തില്‍ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സൃഷ്ടികളാണ് പിന്നീട് ക്ലാസിക്ക് പുസ്തകങ്ങളായി മാറിയത്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ കൊച്ചി റീജണല്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അത് വായനയിലും എഴുത്തിലും സംഭവിച്ചിട്ടുണ്ട്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. വായനയുടെ തലങ്ങളും മാധ്യമവും മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്, പക്ഷേ വായന […]

    The post അനുഭവങ്ങള്‍ പകര്‍ത്തുമ്പോഴാണ് എഴുത്ത് ശക്തമാകുന്നത്: എന്‍.എം. പിയേഴ്സണ്‍ first appeared on Kaippada.

    ]]>
    തൃപ്പൂണിത്തുറ: ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചനകള്‍ നടത്താനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കേണ്ടതെന്ന് ചിന്തകനും അദ്ധ്യാപകനുമായ എന്‍.എം. പിയേഴ്സണ്‍. അത്തരത്തില്‍ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സൃഷ്ടികളാണ് പിന്നീട് ക്ലാസിക്ക് പുസ്തകങ്ങളായി മാറിയത്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ കൊച്ചി റീജണല്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അത് വായനയിലും എഴുത്തിലും സംഭവിച്ചിട്ടുണ്ട്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. വായനയുടെ തലങ്ങളും മാധ്യമവും മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്, പക്ഷേ വായന മരിക്കുകയാണെന്ന പ്രചാരണം അസത്യവുമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    എന്‍എം ഫുഡ് കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമാ തോമസ് എംഎല്‍എ, സിസ്റ്റര്‍ ലൂസി കളപ്പുര എന്നിവര്‍ സംസാരിച്ചു. സര്‍ഗോത്സവം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച 13 പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. തൃപ്പൂണിത്തുറ ചൂരക്കാട് ആരംഭിച്ച കൈപ്പട ഓഫീസിന്റെ ഉദ്ഘാടനം കെ. ബാബു എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നു.

     

    The post അനുഭവങ്ങള്‍ പകര്‍ത്തുമ്പോഴാണ് എഴുത്ത് ശക്തമാകുന്നത്: എന്‍.എം. പിയേഴ്സണ്‍ first appeared on Kaippada.

    ]]>
    https://kaippada.in/2023/02/08/nm-pearson/feed/ 0 9059
    കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ https://kaippada.in/2023/01/14/kaippada-kochi-office-inaguration/?utm_source=rss&utm_medium=rss&utm_campaign=kaippada-kochi-office-inaguration https://kaippada.in/2023/01/14/kaippada-kochi-office-inaguration/#respond Sat, 14 Jan 2023 09:45:51 +0000 http://kaippada.com/?p=9049 കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ റീജണല്‍ ഓഫീസ്  രാജനഗരിയായ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നവാഗതരായ എഴുത്തുകാരുടെ 16 പുസ്തകങ്ങളും വായനാലോകത്തിന് സമര്‍പ്പിച്ചു.  എന്‍.എം ഫുഡ് വേള്‍ഡ് ഓഡിറ്റോറിയത്തില്‍ സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണനടക്കം നിരവിധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    The post കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ first appeared on Kaippada.

    ]]>
    കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ റീജണല്‍ ഓഫീസ്  രാജനഗരിയായ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
    ഉദ്ഘാടനത്തോടനുബന്ധിച്ച് നവാഗതരായ എഴുത്തുകാരുടെ 16 പുസ്തകങ്ങളും വായനാലോകത്തിന് സമര്‍പ്പിച്ചു.  എന്‍.എം ഫുഡ് വേള്‍ഡ് ഓഡിറ്റോറിയത്തില്‍ സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണനടക്കം നിരവിധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    The post കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ first appeared on Kaippada.

    ]]>
    https://kaippada.in/2023/01/14/kaippada-kochi-office-inaguration/feed/ 0 9049
    എഴുതി നടത്തിയ കവി https://kaippada.in/2022/10/27/vayalar-27/?utm_source=rss&utm_medium=rss&utm_campaign=vayalar-27 https://kaippada.in/2022/10/27/vayalar-27/#respond Thu, 27 Oct 2022 06:15:51 +0000 https://kaippada.com/?p=9016 ‘കുറിക്ക് കൊള്ളുന്ന വാക്കുകള്‍’, മനുഷ്യനെ ചിന്തിപ്പിക്കുന്ന രീതിയില്‍ ആരെങ്കിലും സംസാരിച്ചാല്‍ അതിനെ വിശേഷിപ്പിക്കാന്‍ കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നൊരു പ്രയോഗം. മലയാളിയുടെ മനസ്സിലേക്ക് കുറിക്ക് കൊള്ളുന്ന വാക്കുകള്‍ തൊടുത്ത് വിട്ട് അവന്റെ ചിന്തകളെ ഉദ്ബോധിപ്പിച്ച മഹാകവിയുടെ ഓര്‍മ്മ ദിവസമാണ് ഇന്ന്. പ്രണയം, വിരഹം, വിപ്ലവം, ഭക്തി തുടങ്ങിയ എല്ലാ മേഖലകളിലും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മലയാളിയെ ശീലിപ്പിച്ച വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 47 വയസ്സ്. കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്. […]

    The post എഴുതി നടത്തിയ കവി first appeared on Kaippada.

    ]]>
    ‘കുറിക്ക് കൊള്ളുന്ന വാക്കുകള്‍’, മനുഷ്യനെ ചിന്തിപ്പിക്കുന്ന രീതിയില്‍ ആരെങ്കിലും സംസാരിച്ചാല്‍ അതിനെ വിശേഷിപ്പിക്കാന്‍ കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നൊരു പ്രയോഗം. മലയാളിയുടെ മനസ്സിലേക്ക് കുറിക്ക് കൊള്ളുന്ന വാക്കുകള്‍ തൊടുത്ത് വിട്ട് അവന്റെ ചിന്തകളെ ഉദ്ബോധിപ്പിച്ച മഹാകവിയുടെ ഓര്‍മ്മ ദിവസമാണ് ഇന്ന്. പ്രണയം, വിരഹം, വിപ്ലവം, ഭക്തി തുടങ്ങിയ എല്ലാ മേഖലകളിലും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മലയാളിയെ ശീലിപ്പിച്ച വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 47 വയസ്സ്.

    കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്. സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകള്‍ വയലാര്‍ തന്റെ തൂലികയിലൂടെ പകര്‍ത്തിയപ്പോള്‍ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി. കാലമെത്ര കഴിഞ്ഞാലും വയലാര്‍ കുറിച്ചിട്ട വരികളില്‍ ആസ്വാദകന്‍ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും ഒരുപോലെ ഒഴുകി. മലയാള ചലച്ചിത്ര ഗാനശാഖക്ക് വയലാര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകള്‍ വയലാര്‍ തന്റെ തൂലികയിലൂടെ പകര്‍ത്തിയപ്പോള്‍ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി.

    ഇതിഹാസങ്ങളും പുരാണങ്ങളും വയലാറിന്റെ രചനകളിലൂടെ പുനര്‍ജനിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് അഴകും മിഴിവും ഏറി. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകളില്‍ ഏറെയും വയലാറിന്റെ തൂലികയില്‍ പിറന്നതാണ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകള്‍. അക്ഷരങ്ങളിലൂടെ മനസ്സുകളെ നടത്തിയ കവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കൈപ്പടയുടെ പ്രണാമം.

    The post എഴുതി നടത്തിയ കവി first appeared on Kaippada.

    ]]>
    https://kaippada.in/2022/10/27/vayalar-27/feed/ 0 9016
    തോന്നല്‍ https://kaippada.in/2022/10/19/%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a4%25e0%25b5%258b%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b4%25b2%25e0%25b5%258d https://kaippada.in/2022/10/19/%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d/#respond Wed, 19 Oct 2022 06:11:44 +0000 https://kaippada.com/?p=8983 സുജ ശശികുമാര്‍ മഴ തോരാത്ത മരങ്ങള്‍ മാടി വിളിക്കുന്നു കാറ്റിനെ മടിയേതുമില്ലാതെ മയങ്ങാന്‍ ഇരുളില്‍ മറയുവാന്‍ ഓര്‍മ്മ തന്‍ ചില്ലയില്‍ താളം പിടിക്കുവാന്‍ എവിടെയോ മറന്ന ബാല്യത്തെ തിരികെ കൂട്ടാന്‍ മനസ്സിലേക്കൂളിയിടാന്‍ പടിയിറങ്ങിയ പകലിനെ മനച്ചെപ്പിലൊളിപ്പിച്ചു വെയ്ക്കാന്‍ കരിന്തിരി കത്തിയ വിഷാദത്തെ ചിതയിലൊടുക്കാന്‍ ചിന്തകളുടെ കരിയിലക്കൂട്ടങ്ങളെ ഉഷ്ണതയുടെ കാറ്റില്‍ പറത്തണം നഷ്ടസ്വപ്‌നങ്ങളെ അനന്തവിഹായസ്സിലേക്കു നക്ഷത്രങ്ങളായി പറത്തി വിടണം വിലക്കപ്പെട്ടവന്റെ നിയമങ്ങള്‍ക്കു വിലങ്ങു വെക്കണം ഒറ്റപ്പെട്ടവന്റെ ചുടുനിശ്വാസം അകത്തളത്തില്‍ ആളിപ്പടരണം. ഒരു മിന്നല്‍ കാഴ്ച്ചയായി എല്ലാം ഒടുങ്ങണം കാഴ്ച്ചയ്ക്കപ്പുറം […]

    The post തോന്നല്‍ first appeared on Kaippada.

    ]]>
  • സുജ ശശികുമാര്‍

  • മഴ തോരാത്ത മരങ്ങള്‍
    മാടി വിളിക്കുന്നു കാറ്റിനെ
    മടിയേതുമില്ലാതെ മയങ്ങാന്‍
    ഇരുളില്‍ മറയുവാന്‍
    ഓര്‍മ്മ തന്‍ ചില്ലയില്‍
    താളം പിടിക്കുവാന്‍

    എവിടെയോ മറന്ന ബാല്യത്തെ
    തിരികെ കൂട്ടാന്‍
    മനസ്സിലേക്കൂളിയിടാന്‍
    പടിയിറങ്ങിയ പകലിനെ
    മനച്ചെപ്പിലൊളിപ്പിച്ചു വെയ്ക്കാന്‍

    കരിന്തിരി കത്തിയ
    വിഷാദത്തെ ചിതയിലൊടുക്കാന്‍
    ചിന്തകളുടെ കരിയിലക്കൂട്ടങ്ങളെ
    ഉഷ്ണതയുടെ
    കാറ്റില്‍ പറത്തണം

    നഷ്ടസ്വപ്‌നങ്ങളെ
    അനന്തവിഹായസ്സിലേക്കു
    നക്ഷത്രങ്ങളായി പറത്തി വിടണം
    വിലക്കപ്പെട്ടവന്റെ നിയമങ്ങള്‍ക്കു
    വിലങ്ങു വെക്കണം

    ഒറ്റപ്പെട്ടവന്റെ ചുടുനിശ്വാസം
    അകത്തളത്തില്‍ ആളിപ്പടരണം.
    ഒരു മിന്നല്‍ കാഴ്ച്ചയായി
    എല്ലാം ഒടുങ്ങണം

    കാഴ്ച്ചയ്ക്കപ്പുറം ഉള്ള
    ഒരു തുറന്നിട്ട ജാലകം
    മെല്ലെ അടയ്ക്കണം
    അതെന്റെ മിഴികളാവണം….

    The post തോന്നല്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/10/19/%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d/feed/ 0 8983
    തുടരുന്ന ചിന്തകള്‍ https://kaippada.in/2022/08/02/thudarunn-achinthakal-aneesh-aashaamam/?utm_source=rss&utm_medium=rss&utm_campaign=thudarunn-achinthakal-aneesh-aashaamam https://kaippada.in/2022/08/02/thudarunn-achinthakal-aneesh-aashaamam/#respond Tue, 02 Aug 2022 17:25:06 +0000 https://kaippada.com/?p=8927 ശാസ്ത്രീയമായ വേര്‍തിരിവ് ചിന്തകളില്‍ രേഖപ്പെടുത്താന്‍, നിയന്ത്രണവിധേയമാക്കാന്‍ മനസ്സിന് എങ്ങനെ സാധിക്കുമെന്നത് വലിയൊരു ചോദ്യമാണ്. കടന്നല്‍ കൂട് പോലെ കൂടുകൂട്ടി പാളികളായി രൂപപ്പെട്ട് വേദനിപ്പിക്കാന്‍ പാകത്തിന് രൂപപ്പെടുന്ന ചിന്തകള്‍. ശാരീരികമായ എല്ലാ തുലനതയേയും അസാധാരണമായ രീതിയില്‍ വ്യത്യാസപ്പെടുത്താന്‍ പാകപ്പെട്ട ചിന്തകള്‍. ഇവയെ എങ്ങനാണ് മനസ്സിന് ആട്ടിപ്പായിക്കാന്‍ സാധിക്കുക? അനീഷ് ആശ്രാമം മനുഷ്യന്റെ മാതൃകാപരമായ ചിന്തകളെ നല്ലതെന്നോ, ചീത്തയെന്നോ വേര്‍തിരിക്കാനാകുമോ?. ഓരോ നിമിഷവും എത്രയോ ചിന്തകളാണ് ഓരോ വ്യക്തിയുടെയും ഉള്ളില്‍ രൂപപ്പെടുന്നത്. നിയന്ത്രണമില്ലാതെ കുന്നുകൂടി കടന്നുവരുന്നവ. ജീര്‍ണ്ണിക്കുന്നവയും, സുഗന്ധമുള്ളവയും എന്ന് […]

    The post തുടരുന്ന ചിന്തകള്‍ first appeared on Kaippada.

    ]]>

    ശാസ്ത്രീയമായ വേര്‍തിരിവ് ചിന്തകളില്‍ രേഖപ്പെടുത്താന്‍, നിയന്ത്രണവിധേയമാക്കാന്‍ മനസ്സിന് എങ്ങനെ സാധിക്കുമെന്നത് വലിയൊരു ചോദ്യമാണ്. കടന്നല്‍ കൂട് പോലെ കൂടുകൂട്ടി പാളികളായി രൂപപ്പെട്ട് വേദനിപ്പിക്കാന്‍ പാകത്തിന് രൂപപ്പെടുന്ന ചിന്തകള്‍. ശാരീരികമായ എല്ലാ തുലനതയേയും അസാധാരണമായ രീതിയില്‍ വ്യത്യാസപ്പെടുത്താന്‍ പാകപ്പെട്ട ചിന്തകള്‍. ഇവയെ എങ്ങനാണ് മനസ്സിന് ആട്ടിപ്പായിക്കാന്‍ സാധിക്കുക?

    • അനീഷ് ആശ്രാമം

    മനുഷ്യന്റെ മാതൃകാപരമായ ചിന്തകളെ നല്ലതെന്നോ, ചീത്തയെന്നോ വേര്‍തിരിക്കാനാകുമോ?. ഓരോ നിമിഷവും എത്രയോ ചിന്തകളാണ് ഓരോ വ്യക്തിയുടെയും ഉള്ളില്‍ രൂപപ്പെടുന്നത്. നിയന്ത്രണമില്ലാതെ കുന്നുകൂടി കടന്നുവരുന്നവ. ജീര്‍ണ്ണിക്കുന്നവയും, സുഗന്ധമുള്ളവയും എന്ന് അവനവന് വേര്‍തിരിക്കാന്‍ പാകത്തിന് നിരവധിയായ ചിന്തകള്‍. മനുഷ്യന് അവന്റെ ചിന്തകളെ എങ്ങനെയാണ് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുക?, അല്ലെങ്കില്‍ അവയെ എങ്ങനെയാണ് ലോകത്തിന് നന്മ പകരുന്ന രീതിയില്‍ പാകപ്പെടുത്താന്‍ സാധിക്കുക?.

    നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തേണ്ട വലിയൊരു വിഷയം തന്നെയാണ് ഇത്. മാനസികതലങ്ങളെയും പഠനങ്ങളെയും പഠനവിഷയമാക്കേണ്ട കാലം അതിക്രമിച്ചുയെന്നതില്‍ തര്‍ക്കമില്ല. മാനസിക പിരിമുറക്കത്തിലൂടെ വലിയ വെല്ലുവിളികളിലൂടെ കുട്ടികള്‍ കടന്നുപോകുന്ന സാഹചര്യം പരിഗണിച്ച് കുറഞ്ഞത് ഹൈസ്‌ക്കൂള്‍തലത്തിലെങ്കിലും ഇത്തരം പഠനം ആരംഭിക്കേണ്ടതുണ്ട്.

    സൂക്ഷ്മമായ ചിന്തകള്‍ നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലേക്ക് നാം ശ്രദ്ധയെ കേന്ദ്രീകരിക്കുകയും അതുവഴി ചിന്തകളെ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതുല്യമായ വ്യക്തിത്വങ്ങള്‍ അവതരിക്കുന്നത് കാണാം. അങ്ങനെ നിരവധിയായ നമ്മുടെ വൈഭവങ്ങളെ നാം തന്നെ നമ്മില്‍ ഉണര്‍ത്തുന്നു.

    പിരിമുറുക്കങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നീ വികാരവിസ്ഫോടനങ്ങളില്‍ മുറുക്കെ പിടിച്ച് കടന്നുപോകുന്ന ചിന്തകള്‍. കാമം, ക്രോധം, ഭയം, വിദ്വേഷം എന്നീ മാനസിക വ്യാപാരങ്ങളില്‍ വിരാജിക്കുന്ന അവ ആത്മസംഘര്‍ഷങ്ങളുണ്ടാക്കുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിത്തുപാകി ആത്മാവില്‍ ഒരു തണുത്ത സ്പര്‍ശനം നല്‍കി കടന്നുപോകുന്ന ചിന്തകളാണ് ഏറെയും. മാനസികമായ നമ്മുടെ ചിന്തകളുടെ ആന്തരികമായ അടിത്തട്ടിലെ സ്ഥായീഭാവം സ്ഥിരവും ശാന്തവുമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം നമ്മുടെ ചിന്തകള്‍ വ്യതിചലിക്കാറുണ്ട്. അതിന് കാരണം പലപ്പോഴും ബാഹ്യമായ ഇടപെടലുകളാണ്.

    ശാസ്ത്രീയമായ വേര്‍തിരിവ് ചിന്തകളില്‍ രേഖപ്പെടുത്താന്‍, നിയന്ത്രണവിധേയമാക്കാന്‍ മനസ്സിന് എങ്ങനെ സാധിക്കുമെന്നത് വലിയൊരു ചോദ്യമാണ്. കടന്നല്‍ കൂട് പോലെ കൂടുകൂട്ടി പാളികളായി രൂപപ്പെട്ട് വേദനിപ്പിക്കാന്‍ പാകത്തിന് രൂപപ്പെടുന്ന ചിന്തകള്‍. ശാരീരികമായ എല്ലാ തുലനതയേയും അസാധാരണമായ രീതിയില്‍ വ്യത്യാസപ്പെടുത്താന്‍ പാകപ്പെട്ട ചിന്തകള്‍. ഇവയെ എങ്ങനാണ് മനസ്സിന് ആട്ടിപ്പായിക്കാന്‍ സാധിക്കുക? ഏതെങ്കിലും തരത്തില്‍ ഭക്ഷണവും, ദിനചര്യയും, ആരോഗ്യവും ചിന്താശക്തിയെ സ്വാധീനിക്കുന്നുണ്ടോ? നല്ലത് മാത്രം സംഭവിക്കുന്ന ഒരു ജീവിതം ചംക്രമണം എപ്പോഴാണ് സംഭവിക്കുക?

    അത്തരം അവസ്ഥയാണോ ഇത്തരം ബലഹീനമായ കാട്‌കേറുന്ന ചിന്തകളെ ആട്ടിപ്പായിക്കുക? അതോ മനസ്സികമായ ആരോഗ്യത്തിന്റെ അല്ലെങ്കില്‍ ഉള്‍ശക്തിയുടെ ബാലമനുസരിച്ച് എല്ലാ അസന്തുലിതമായ മാനസ്സിക വ്യാപാരങ്ങളിലും ചിന്തകളെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമോ?. അങ്ങനെ അങ്ങനെ പലപല ചിന്തകള്‍…നീളുന്നു…തുടരുന്നു.

    The post തുടരുന്ന ചിന്തകള്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/08/02/thudarunn-achinthakal-aneesh-aashaamam/feed/ 0 8927