മഴവില്ല്
- വി.കെ. മോഹന്‍
മഴ പെയ്തു തോര്‍ന്നൊരാ വാനിലെ മഴവില്ലു പോലെയാകിലും
മഴ മേഘമായി മാറുമെന് നിറ മൗനത്തിന് കഥയെന്ന പോല്‍
മഴയില്‍ കുതിര്‍ന്നു നില്ക്കുമാ പ്രിയമേറും
നിന് കൊഞ്ചലില്‍
അലിയട്ടെ തോഴി ഞാനുമെന്‍ നനവാര്‍ന്ന
ഉടയാടയാല്‍
മഴയില്‍ കുതിര്‍ന്ന മോഹമേ വരുമോ എന്‍
വഴിത്താരയില്‍
പ്രിയതരമാമൊരു വാക്കുകള്‍ മൊഴിയുമോ
കളഹംസമേ
മനസ്സില്‍ പെയ്തിറങ്ങും കരിമുകില്‍ കാറ്റു
പോലെ നീ
കടങ്കഥയായ് മാറി നില്‍ക്കുമോ കനവിന്റെ
കളിവഞ്ചിയില്‍
തുഴയാം കാറ്റു വന്നെന്റെ കവിളില്‍ മെല്ലെ
തഴുകുമ്പോള്‍
ഹൃദയം പൂത്തുലഞ്ഞല്ലോ നിന് മൊഴികള്‍ കാതില്‍ പതിഞ്ഞല്ലോ
മഴ പെയ്തു തോര്‍ന്നൊരാ വാനിലെ മഴവില്ലു
പോലെയായി നീ