കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ റീജണല്‍ ഓഫീസ്  രാജനഗരിയായ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നവാഗതരായ എഴുത്തുകാരുടെ 16 പുസ്തകങ്ങളും വായനാലോകത്തിന് സമര്‍പ്പിച്ചു.  എന്‍.എം ഫുഡ് വേള്‍ഡ് ഓഡിറ്റോറിയത്തില്‍ സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണനടക്കം നിരവിധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.