വ്യതിചലനം
- പൂജ ഗീത
നിഴലുപോലും മാഞ്ഞപ്പോഴാണ്
സ്വപ്‌നങ്ങള്‍
തെറിച്ചു പോയത്.
ചിന്തകള്‍
ചിതറി മാറാതെ
കുതറി മാറാന്‍
ശ്രമിച്ചപ്പോഴാണ്
ഇളം കാറ്റ്
പതുക്കെ തലോടിയത്.
ആര്‍ത്തിരമ്പുന്ന
പകലുകള്‍
പിളര്‍ന്നു പോയതും
വേദനകള്‍
അലതല്ലിയതുമപ്പോഴാണ്.
ഉഴിഞ്ഞുവച്ച ജീവിതം
എപ്പഴോ മിന്നിമാഞ്ഞതും
അധികം
വൈകാതെയായിരുന്നു.
എന്തിനോ തോന്നിയ
മോഹങ്ങളൊക്കെയും
വീണ്ടുകീറി
കരിഞ്ഞു വീണത്
പിന്നീടായിരുന്നു.