വിപ്ലവത്തിന്റെ ചൂടുള്ള ആര്‍ത്തവസ്ഥന്‍
- പ്രഭില്‍ നാഥ്
പ്രസീദ എം.എന്‍ എഴുതിയ ആര്‍ത്തവസ്ഥന്‍ എന്ന കവിതാസമാഹാരം ഗംഭീരം എന്ന് തന്നെ പറയാം. തികച്ചും കവിതകള്‍ പല ജനുസ്സില്‍ പെട്ട രചനകളാണ്. ഒരുപക്ഷേ തീക്ഷണമായ ആശയങ്ങളെ തനിക്കു പരിചിതമായ ഭാഷയില്‍ എഴുതി വെച്ചിരിക്കുന്നു. ഒരു വിപ്ലവത്തിന്റെ ചൂടും. പെണ്‍പക്ഷത്തിന്റെ അവസ്ഥാചലനങ്ങളും, ചുറ്റും കാണുന്ന സ്ഥിതി വ്യവസ്ഥിതിയോടുള്ള ചോദ്യങ്ങളും കാണാം. 114 പേജില്‍ 35 കവിതകള്‍, വളരെ സങ്കീര്‍ണമായ വിഷയങ്ങള്‍, വളരെ നന്നായി അവതരിപ്പിച്ചു. ഒരേ സമയം ഗദ്യരൂപത്തില്‍ ആണെങ്കില്‍ പോലും ഒഴുക്ക് നഷ്ടപ്പെടുത്താതെ നമ്മുക്ക് ചിന്തകള്‍ സമ്മാനിക്കുന്നു. വായനക്കാരനെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കുവാന്‍ കഴിയുന്നതല്ല, അത്രയധികം സാമൂഹിക പ്രസക്തി നിറഞ്ഞ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു.
പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ കവിതയിലൂടെ വെട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. നമ്മുടെ ചുറ്റും നടക്കുന്നു മത വിഷ ഭ്രാന്തും, ഭക്തി ചൂഷണവും വിഷയമാക്കിയിട്ടുണ്ട്, സ്ത്രീ പക്ഷത്തിനു വേണ്ടി സംസാരിക്കുമ്പോളും പുരുഷന്റെ നിസ്സഹായതയും വരച്ചു കാട്ടുന്നുണ്ട്. പ്രണയത്തെ പൈങ്കിളി ഭാവത്തില്‍ അല്ലാതെ പക്വതയുടെ അടയാളങ്ങളായി എഴുതി ചേര്‍ത്തിരിക്കുന്നു. ഓരോ കവിതകളെയും പറ്റി പറഞ്ഞാല്‍, അത്രയധികം വിശദീകരണം വേണ്ടി വരും എന്നാലും എനിക്ക് പ്രിയപ്പെട്ടത് ‘ഹൃദയം’ ആണ്. പ്രണയമില്ലാത്ത ഹൃദയം അലസ്സിപോയ കുഞ്ഞു തന്നെ.
‘തളര്‍ന്നെഴുന്നേറ്റപ്പോള്‍’ എന്ന കവിത.. ഒരു അടുക്കളയില്‍ ഇത്രയധികം ആള്‍ക്കാര്‍ താമസിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി തന്നു.
‘പ്രണയം മാത്രമേ എഴുതു’ എന്ന കവിതയില്‍. ഒരു പക്ഷേ എഴുത്തിനപ്പുറത്തുള്ള എഴുത്തുകാരിയെ കാണാം.
‘ആര്‍ത്തവസ്ഥന്‍’ ശീര്‍ഷകം വരുന്ന കവിതയില്‍. ഒരുപാട് ചര്‍ച്ച ചെയ്യപെടുന്ന വിഷയം.. സ്ത്രീയുടെയും പുരുഷന്റെയും ഭാഗത്തും ഉള്ള വിക്ഷണ കോണിലൂടെ ഉന്നയിച്ചിരിക്കുന്നു. വളരെ സമര്‍ത്ഥമായി വിശാലമായ ചിന്തകളിലൂടെ. നിങ്ങളും ആ അവസ്ഥ അനുഭവിച്ചു നോക്കു എന്ന പറയുന്നതോടൊപ്പം.
പുരുഷനു, സ്ത്രീയെ അവരുടെ പ്രയാസങ്ങളെ ബഹുമാനിക്കാനും ശ്രദ്ധിക്കു എന്നും രേഖപെടുത്തുന്നുണ്ട്.
ഒരു പക്ഷെ ഒരു സാധാരണ കവിതാസമാഹാരമല്ല.. അതിനു പിന്നില്‍ കരയുന്ന, ചിരിക്കുന്ന, ദേഷ്യപ്പെടുന്ന, പോരാടുന്ന, വെല്ലുവിളിക്കുന്ന, ഹാസ്യം തുളുമ്പുന്ന, മനുഷ്യന്റെ വികാര ഭാവങ്ങളുടെ സമ്മേളനം എന്ന് തന്നെ പറയാം. ഒരു പക്ഷെ പുസ്തകമെന്ന സ്വപ്‌നം കൊണ്ട് നടക്കുമ്പോള്‍ എന്നോട് പറഞ്ഞ കടല മിഠായി കഥയല്ല. തികച്ചും ആര്‍ത്തലച്ചു വരുന്ന തിരമാല കണക്കെയാണ് ഓരോ കവിതകളും. ജീവിതത്തിന്റെ അനുഭവ കഥകള്‍.. വരികളിലേക്ക് സന്നിവേശിക്കുമ്പോള്‍. ഒരു സാധാരണ എഴുത്തുകാരിയില്‍ നിന്നും പിറവി കൊള്ളുന്നത്. അസാമാന്യ സൃഷ്ടികള്‍ ആണ്.
നിരവധി സാമൂഹിക കൂട്ടായ്മയില്‍ അംഗീകരിക്കപെടുമ്പോളും. പലപ്പോഴും ദേവു നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍. ഒരു കഴിവുള്ള വ്യക്തിയെ അംഗീകരിക്കാതിരിക്കാനുള്ള സ്വാര്‍ത്ഥത മാത്രമാണ്.. നിങ്ങളില്‍ കഴിവുണ്ടെങ്കില്‍ ആരാലും തകര്‍ക്കപ്പെടാതെ ഉയരത്തിലെത്തും.. കാത്തിരിപ്പിനു സുഖമുണ്ട്.. ദേവൂന്റെ കവിതകള്‍ പുറം ലോകം കാണാന്‍ ഒരുപാട് നാള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ പുറത്ത് വന്നപ്പോള്‍ അതി ഗംഭീര സൃഷ്ടിയാണ്.. അതെ ദേവൂന്റെ അക്ഷരങ്ങള്‍ ‘ദേവാക്ഷരങ്ങള്‍’
ഒരുപാട് സന്തോഷം ആര്‍ത്തവസ്ഥന്റെ പിറവി അടുത്ത് കാണാനും, ഒപ്പം നില്‍ക്കാനും കഴിഞ്ഞതിനും. ഈ പുസ്തകത്തിലെ ഒരു കവിത, പുസ്തക പ്രകാശന വേദിയില്‍ പരിചയപെടുത്താനും കഴിഞ്ഞത്.