Poem - Kaippada https://kaippada.in kaippada.com Fri, 02 Feb 2024 09:11:57 +0000 en-US hourly 1 https://wordpress.org/?v=6.5.5 https://i0.wp.com/kaippada.in/wp-content/uploads/2020/10/theme-logo.png?fit=32%2C32&ssl=1 Poem - Kaippada https://kaippada.in 32 32 230789735 ഉപദേശം https://kaippada.in/2024/02/02/upadesam-anish-poem/?utm_source=rss&utm_medium=rss&utm_campaign=upadesam-anish-poem https://kaippada.in/2024/02/02/upadesam-anish-poem/#respond Fri, 02 Feb 2024 09:11:11 +0000 https://kaippada.in/?p=9195 കവിത/ അനീഷ് ആശ്രാമം   കൊട്ടയില്‍ വില്‍ക്കാനിരിക്കുന്ന മധുര പലഹാരം പോലെ സുന്ദരമായി നിരത്തി വച്ചിരിക്കുന്നു എല്ലാവരുടെ കയ്യിലുമുണ്ട് കാര്‍ബന്‍ കോപ്പിയില്‍ പതിച്ച പറഞ്ഞ് തഴമ്പിച്ച പതിര് കേള്‍ക്കാന്‍ ലോകത്താരും ഇഷ്ടപ്പെടാത്ത, നാറിയ വാചകങ്ങള്‍ അവനവന്റെ നേര്‍ക്ക് ഉപയോഗിക്കാത്ത മറ്റുള്ളവന്റെ നെറുകയില്‍ പ്രയോഗിക്കാവുന്ന ചിലവില്ലാത്ത അണു…ആയുധം ഉയര്‍ച്ചയിലും, താഴ്ചയിലും ഒരുവനെ തേടിയെത്തുന്ന തുരുമ്പിച്ച കുറേ വാക്കുകള്‍ ഹോ! ഉപദേശം തുടങ്ങി വെട്ടാവളിയന് ഉപദേശം കൊടുക്കുന്നത് മരപ്പട്ടി എന്ന് ജനം പറയുന്നു അടുപ്പിലെടുക്കാന്‍ പോകുന്ന നേരത്തും നന്നാവാന്‍ ചെറിയ […]

The post ഉപദേശം first appeared on Kaippada.

]]>
  • കവിത/ അനീഷ് ആശ്രാമം

  •  

    കൊട്ടയില്‍ വില്‍ക്കാനിരിക്കുന്ന
    മധുര പലഹാരം പോലെ
    സുന്ദരമായി നിരത്തി വച്ചിരിക്കുന്നു
    എല്ലാവരുടെ കയ്യിലുമുണ്ട്
    കാര്‍ബന്‍ കോപ്പിയില്‍ പതിച്ച
    പറഞ്ഞ് തഴമ്പിച്ച പതിര്
    കേള്‍ക്കാന്‍ ലോകത്താരും
    ഇഷ്ടപ്പെടാത്ത, നാറിയ വാചകങ്ങള്‍
    അവനവന്റെ നേര്‍ക്ക് ഉപയോഗിക്കാത്ത
    മറ്റുള്ളവന്റെ നെറുകയില്‍
    പ്രയോഗിക്കാവുന്ന ചിലവില്ലാത്ത
    അണു…ആയുധം
    ഉയര്‍ച്ചയിലും, താഴ്ചയിലും
    ഒരുവനെ തേടിയെത്തുന്ന
    തുരുമ്പിച്ച കുറേ വാക്കുകള്‍
    ഹോ! ഉപദേശം തുടങ്ങി
    വെട്ടാവളിയന് ഉപദേശം
    കൊടുക്കുന്നത് മരപ്പട്ടി
    എന്ന് ജനം പറയുന്നു
    അടുപ്പിലെടുക്കാന്‍ പോകുന്ന നേരത്തും
    നന്നാവാന്‍ ചെറിയ ഒരു ഉപദേശം സൗജന്യം
    നാറാണത്ത് ഭ്രാന്തനെയും ഉപദേശിക്കും
    ഈ നാറികള്‍ ഇഹലോക നാറികള്‍
    ഉപദേശത്തിന്റെ പഴക്കം മനുസ്മൃതിയോളം-
    എന്നാരോ ഉപദേശിക്കുന്നു
    മറ്റുള്ളവന്റെ വളര്‍ച്ചയെ ഇഷ്ടപ്പെടാത്ത
    തളര്‍ച്ചയെ കേള്‍ക്കാന്‍ താല്പര്യമുള്ളവരുടെ
    മുരടിച്ച മനസ്സിന്റെ ശാസ്ത്രം, ഉപദേശശാസ്ത്രം
    സംഭവിക്കുന്ന വഴിയേ മാത്രം സഞ്ചരിക്കുന്ന
    മനുഷ്യന് സംഭവിപ്പിക്കുന്ന വഴി അപരിചിതം
    ഉപദേശമല്ല വേണ്ടത്
    ഉള്‍ക്കൊള്ളലെന്ന് ജ്ഞാനികള്‍
    ദാ… വീണ്ടും ഉപദേശം!

     

     

    • റീഡേഴ്‌സ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

    https://chat.whatsapp.com/IjwD7ZubIOR5OJLXdHAjir

     

     


    കൈപ്പട മാഗസിനിലേക്ക് രചനകള്‍ അയക്കാന്‍ kaippadamagzine@gmail.com


    പുസ്തകം പുറത്തിറക്കാം വെറും 7 ദിവസത്തിനുള്ളില്‍
    കൈപ്പട ബുക്‌സ് 8606802486

     

    The post ഉപദേശം first appeared on Kaippada.

    ]]>
    https://kaippada.in/2024/02/02/upadesam-anish-poem/feed/ 0 9195
    നോവും നിലാവും https://kaippada.in/2024/02/02/kavitha-beena-basil/?utm_source=rss&utm_medium=rss&utm_campaign=kavitha-beena-basil https://kaippada.in/2024/02/02/kavitha-beena-basil/#respond Fri, 02 Feb 2024 07:57:33 +0000 https://kaippada.in/?p=9184 കവിത / ലീന ബേസില്‍ ജന്മങ്ങള്‍ തന്‍ അനന്തമാം വഴിത്താരയില്‍ നിഴല്‍യുദ്ധം അടരാടുന്ന ജീവിതരണ വേദിയില്‍ തോല്‍വി തന്‍ കാഹളം മുഴക്കി നിശ്ശബ്ദജീവന്റെ മുറിവുണങ്ങാത്ത സ്മൃതി വീചികള്‍ തന്‍ അര്‍ത്ഥശൂന്യമാം സ്വപ്‌ന ശിഖരങ്ങളില്‍ ചപല മോഹങ്ങളും പേറി ശൂന്യയായ് നിസ്സംഗതയോടെ ജീവിതാരാമത്തില്‍ വിരാജിപ്പൂ ഞാന്‍… നോവിന്റെ ഇരുവായ്ത്തല വാളിനാല്‍ മനം മുറിവേറ്റു പിടയവേ… സ്‌നേഹത്തിന്‍ നറുമലരുകള്‍ സ്വപ്‌ന ശയ്യയൊരുക്കി മാടിവിളിക്കുന്നുവോ ഞെട്ടിയുണര്‍ന്നു പാതിമയക്കത്തിന്‍ ആലസ്യീ വിട്ടുണരവേ… ഭയവിഹ്വലമാം നോവുകള്‍ തന്‍ പിടച്ചിലുകള്‍ അലിയവേ… സാകൂതം പുല്‍കിയുണര്‍ത്തുന്ന ജീവന്റെ […]

    The post നോവും നിലാവും first appeared on Kaippada.

    ]]>
  • കവിത / ലീന ബേസില്‍

  • ജന്മങ്ങള്‍ തന്‍ അനന്തമാം വഴിത്താരയില്‍
    നിഴല്‍യുദ്ധം അടരാടുന്ന
    ജീവിതരണ വേദിയില്‍

    തോല്‍വി തന്‍ കാഹളം മുഴക്കി നിശ്ശബ്ദജീവന്റെ
    മുറിവുണങ്ങാത്ത സ്മൃതി വീചികള്‍ തന്‍

    അര്‍ത്ഥശൂന്യമാം സ്വപ്‌ന ശിഖരങ്ങളില്‍
    ചപല മോഹങ്ങളും പേറി
    ശൂന്യയായ് നിസ്സംഗതയോടെ
    ജീവിതാരാമത്തില്‍
    വിരാജിപ്പൂ ഞാന്‍…

    നോവിന്റെ ഇരുവായ്ത്തല വാളിനാല്‍
    മനം മുറിവേറ്റു പിടയവേ…
    സ്‌നേഹത്തിന്‍ നറുമലരുകള്‍
    സ്വപ്‌ന ശയ്യയൊരുക്കി മാടിവിളിക്കുന്നുവോ

    ഞെട്ടിയുണര്‍ന്നു പാതിമയക്കത്തിന്‍
    ആലസ്യീ വിട്ടുണരവേ…
    ഭയവിഹ്വലമാം നോവുകള്‍
    തന്‍ പിടച്ചിലുകള്‍ അലിയവേ…

    സാകൂതം പുല്‍കിയുണര്‍ത്തുന്ന
    ജീവന്റെ നാളമായി
    പാല്‍നിലാവിന്‍ മൃദുകരങ്ങള്‍ എന്നെ
    ഗാഢാലിംഗനം ചെയ്യവേ…

    ഞാനും എന്റെ നോവുകളും
    മറ്റൊരു നറുനിലാവായ് നിശയുടെ കരതലങ്ങളില്‍
    പ്രകാശവീഥി തന്‍ നിറശോഭ ചൊരിയുന്നു…

     

     

    • റീഡേഴ്‌സ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

    https://chat.whatsapp.com/IjwD7ZubIOR5OJLXdHAjir

     

     


    കൈപ്പട മാഗസിനിലേക്ക് രചനകള്‍ അയക്കാന്‍ kaippadamagzine@gmail.com


    പുസ്തകം പുറത്തിറക്കാം വെറും 7 ദിവസത്തിനുള്ളില്‍
    കൈപ്പട ബുക്‌സ് 8606802486

     

    The post നോവും നിലാവും first appeared on Kaippada.

    ]]>
    https://kaippada.in/2024/02/02/kavitha-beena-basil/feed/ 0 9184
    മഴവില്ല് https://kaippada.in/2023/09/11/mohanan-v-k-poem/?utm_source=rss&utm_medium=rss&utm_campaign=mohanan-v-k-poem https://kaippada.in/2023/09/11/mohanan-v-k-poem/#respond Mon, 11 Sep 2023 10:58:16 +0000 http://kaippada.in/?p=9146 വി.കെ. മോഹന്‍ മഴ പെയ്തു തോര്‍ന്നൊരാ വാനിലെ മഴവില്ലു പോലെയാകിലും മഴ മേഘമായി മാറുമെന്‍ നിറ മൗനത്തിന്‍ കഥയെന്ന പോല്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുമാ പ്രിയമേറും നിന്‍ കൊഞ്ചലില്‍ അലിയട്ടെ തോഴി ഞാനുമെന്‍ നനവാര്‍ന്ന ഉടയാടയാല്‍ മഴയില്‍ കുതിര്‍ന്ന മോഹമേ വരുമോ എന്‍ വഴിത്താരയില്‍ പ്രിയതരമാമൊരു വാക്കുകള്‍ മൊഴിയുമോ കളഹംസമേ മനസ്സില്‍ പെയ്തിറങ്ങും കരിമുകില്‍ കാറ്റു പോലെ നീ കടങ്കഥയായ് മാറി നില്‍ക്കുമോ കനവിന്റെ കളിവഞ്ചിയില്‍ തുഴയാം കാറ്റു വന്നെന്റെ കവിളില്‍ മെല്ലെ തഴുകുമ്പോള്‍ ഹൃദയം പൂത്തുലഞ്ഞല്ലോ […]

    The post മഴവില്ല് first appeared on Kaippada.

    ]]>
  • വി.കെ. മോഹന്‍
  • മഴ പെയ്തു തോര്‍ന്നൊരാ വാനിലെ മഴവില്ലു പോലെയാകിലും
    മഴ മേഘമായി മാറുമെന്‍ നിറ മൗനത്തിന്‍ കഥയെന്ന പോല്‍
    മഴയില്‍ കുതിര്‍ന്നു നില്‍ക്കുമാ പ്രിയമേറും
    നിന്‍ കൊഞ്ചലില്‍
    അലിയട്ടെ തോഴി ഞാനുമെന്‍ നനവാര്‍ന്ന
    ഉടയാടയാല്‍
    മഴയില്‍ കുതിര്‍ന്ന മോഹമേ വരുമോ എന്‍
    വഴിത്താരയില്‍
    പ്രിയതരമാമൊരു വാക്കുകള്‍ മൊഴിയുമോ
    കളഹംസമേ
    മനസ്സില്‍ പെയ്തിറങ്ങും കരിമുകില്‍ കാറ്റു
    പോലെ നീ
    കടങ്കഥയായ് മാറി നില്‍ക്കുമോ കനവിന്റെ
    കളിവഞ്ചിയില്‍
    തുഴയാം കാറ്റു വന്നെന്റെ കവിളില്‍ മെല്ലെ
    തഴുകുമ്പോള്‍
    ഹൃദയം പൂത്തുലഞ്ഞല്ലോ നിന്‍ മൊഴികള്‍ കാതില്‍ പതിഞ്ഞല്ലോ
    മഴ പെയ്തു തോര്‍ന്നൊരാ വാനിലെ മഴവില്ലു
    പോലെയായി നീ

     

    The post മഴവില്ല് first appeared on Kaippada.

    ]]>
    https://kaippada.in/2023/09/11/mohanan-v-k-poem/feed/ 0 9146
    തോന്നല്‍ https://kaippada.in/2022/10/19/%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a4%25e0%25b5%258b%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b4%25b2%25e0%25b5%258d https://kaippada.in/2022/10/19/%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d/#respond Wed, 19 Oct 2022 06:11:44 +0000 https://kaippada.com/?p=8983 സുജ ശശികുമാര്‍ മഴ തോരാത്ത മരങ്ങള്‍ മാടി വിളിക്കുന്നു കാറ്റിനെ മടിയേതുമില്ലാതെ മയങ്ങാന്‍ ഇരുളില്‍ മറയുവാന്‍ ഓര്‍മ്മ തന്‍ ചില്ലയില്‍ താളം പിടിക്കുവാന്‍ എവിടെയോ മറന്ന ബാല്യത്തെ തിരികെ കൂട്ടാന്‍ മനസ്സിലേക്കൂളിയിടാന്‍ പടിയിറങ്ങിയ പകലിനെ മനച്ചെപ്പിലൊളിപ്പിച്ചു വെയ്ക്കാന്‍ കരിന്തിരി കത്തിയ വിഷാദത്തെ ചിതയിലൊടുക്കാന്‍ ചിന്തകളുടെ കരിയിലക്കൂട്ടങ്ങളെ ഉഷ്ണതയുടെ കാറ്റില്‍ പറത്തണം നഷ്ടസ്വപ്‌നങ്ങളെ അനന്തവിഹായസ്സിലേക്കു നക്ഷത്രങ്ങളായി പറത്തി വിടണം വിലക്കപ്പെട്ടവന്റെ നിയമങ്ങള്‍ക്കു വിലങ്ങു വെക്കണം ഒറ്റപ്പെട്ടവന്റെ ചുടുനിശ്വാസം അകത്തളത്തില്‍ ആളിപ്പടരണം. ഒരു മിന്നല്‍ കാഴ്ച്ചയായി എല്ലാം ഒടുങ്ങണം കാഴ്ച്ചയ്ക്കപ്പുറം […]

    The post തോന്നല്‍ first appeared on Kaippada.

    ]]>
  • സുജ ശശികുമാര്‍

  • മഴ തോരാത്ത മരങ്ങള്‍
    മാടി വിളിക്കുന്നു കാറ്റിനെ
    മടിയേതുമില്ലാതെ മയങ്ങാന്‍
    ഇരുളില്‍ മറയുവാന്‍
    ഓര്‍മ്മ തന്‍ ചില്ലയില്‍
    താളം പിടിക്കുവാന്‍

    എവിടെയോ മറന്ന ബാല്യത്തെ
    തിരികെ കൂട്ടാന്‍
    മനസ്സിലേക്കൂളിയിടാന്‍
    പടിയിറങ്ങിയ പകലിനെ
    മനച്ചെപ്പിലൊളിപ്പിച്ചു വെയ്ക്കാന്‍

    കരിന്തിരി കത്തിയ
    വിഷാദത്തെ ചിതയിലൊടുക്കാന്‍
    ചിന്തകളുടെ കരിയിലക്കൂട്ടങ്ങളെ
    ഉഷ്ണതയുടെ
    കാറ്റില്‍ പറത്തണം

    നഷ്ടസ്വപ്‌നങ്ങളെ
    അനന്തവിഹായസ്സിലേക്കു
    നക്ഷത്രങ്ങളായി പറത്തി വിടണം
    വിലക്കപ്പെട്ടവന്റെ നിയമങ്ങള്‍ക്കു
    വിലങ്ങു വെക്കണം

    ഒറ്റപ്പെട്ടവന്റെ ചുടുനിശ്വാസം
    അകത്തളത്തില്‍ ആളിപ്പടരണം.
    ഒരു മിന്നല്‍ കാഴ്ച്ചയായി
    എല്ലാം ഒടുങ്ങണം

    കാഴ്ച്ചയ്ക്കപ്പുറം ഉള്ള
    ഒരു തുറന്നിട്ട ജാലകം
    മെല്ലെ അടയ്ക്കണം
    അതെന്റെ മിഴികളാവണം….

    The post തോന്നല്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/10/19/%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d/feed/ 0 8983
    വ്യതിചലനം https://kaippada.in/2022/08/02/vyathichalanam-pooja-geetha/?utm_source=rss&utm_medium=rss&utm_campaign=vyathichalanam-pooja-geetha https://kaippada.in/2022/08/02/vyathichalanam-pooja-geetha/#respond Tue, 02 Aug 2022 16:49:23 +0000 https://kaippada.com/?p=8931 പൂജ ഗീത നിഴലുപോലും മാഞ്ഞപ്പോഴാണ് സ്വപ്‌നങ്ങള്‍ തെറിച്ചു പോയത്. ചിന്തകള്‍ ചിതറി മാറാതെ കുതറി മാറാന്‍ ശ്രമിച്ചപ്പോഴാണ് ഇളം കാറ്റ് പതുക്കെ തലോടിയത്. ആര്‍ത്തിരമ്പുന്ന പകലുകള്‍ പിളര്‍ന്നു പോയതും വേദനകള്‍ അലതല്ലിയതുമപ്പോഴാണ്. ഉഴിഞ്ഞുവച്ച ജീവിതം എപ്പഴോ മിന്നിമാഞ്ഞതും അധികം വൈകാതെയായിരുന്നു. എന്തിനോ തോന്നിയ മോഹങ്ങളൊക്കെയും വീണ്ടുകീറി കരിഞ്ഞു വീണത് പിന്നീടായിരുന്നു.  

    The post വ്യതിചലനം first appeared on Kaippada.

    ]]>
  • പൂജ ഗീത

  • നിഴലുപോലും മാഞ്ഞപ്പോഴാണ്
    സ്വപ്‌നങ്ങള്‍
    തെറിച്ചു പോയത്.
    ചിന്തകള്‍
    ചിതറി മാറാതെ
    കുതറി മാറാന്‍
    ശ്രമിച്ചപ്പോഴാണ്
    ഇളം കാറ്റ്
    പതുക്കെ തലോടിയത്.
    ആര്‍ത്തിരമ്പുന്ന
    പകലുകള്‍
    പിളര്‍ന്നു പോയതും
    വേദനകള്‍
    അലതല്ലിയതുമപ്പോഴാണ്.
    ഉഴിഞ്ഞുവച്ച ജീവിതം
    എപ്പഴോ മിന്നിമാഞ്ഞതും
    അധികം
    വൈകാതെയായിരുന്നു.
    എന്തിനോ തോന്നിയ
    മോഹങ്ങളൊക്കെയും
    വീണ്ടുകീറി
    കരിഞ്ഞു വീണത്
    പിന്നീടായിരുന്നു.

     

    The post വ്യതിചലനം first appeared on Kaippada.

    ]]>
    https://kaippada.in/2022/08/02/vyathichalanam-pooja-geetha/feed/ 0 8931
    കാലാള്‍ https://kaippada.in/2022/07/07/kaalal-poem/?utm_source=rss&utm_medium=rss&utm_campaign=kaalal-poem https://kaippada.in/2022/07/07/kaalal-poem/#respond Thu, 07 Jul 2022 05:46:09 +0000 https://kaippada.com/?p=8933   സജീവ് സി വാര്യര്‍ ശോഷിച്ചും കുറുകിയും കാലുറച്ചാണ് നില്പ്. കുതികാലില്‍ പേശി മുറുക്കി നില്‍പ്പാണ്. പാഞ്ചജന്യമൊക്കെ പഴങ്കഥ. ഇന്നൊരു കൂക്കിവിളി, ഒരൊറ്റച്ചൂളം വിളി – ഏതാകിലും കുതിക്കാനൊരുങ്ങിത്തന്നെ. മുന്നറ്റത്താണ്, കറുപ്പിലോ വെളുപ്പിലോ എന്നില്ല, നിറമൊട്ടും കൂസാറില്ല. ചൂണ്ടിത്തന്ന ശത്രുവാണ് കാര്യം. തലയിലാള്‍ത്താമസമുണ്ടാവില്ല, ഉണ്ടാകാനും പാടില്ല കാലുമാത്രമാണാള്‍, വെറും കാലാള്‍! ആയ്‌ക്കോട്ടെ, ആകത്തുകയൊരു വട്ടപൂജ്യവുമായ്‌ക്കോട്ടെ, ആഗ്രഹമൊന്നേയുള്ളൂ – ആടാതെ അടരാടണം! ഒരേ നടപ്പാണ്, ഇടം കാലും വലം കാലും മുന്നോട്ട്. ചായാണ്ടും ചെരിയാണ്ടും മുന്നോട്ട്, മുന്നോട്ടു മാത്രം. […]

    The post കാലാള്‍ first appeared on Kaippada.

    ]]>
     

    • സജീവ് സി വാര്യര്‍

    ശോഷിച്ചും കുറുകിയും
    കാലുറച്ചാണ് നില്പ്.
    കുതികാലില്‍ പേശി മുറുക്കി
    നില്‍പ്പാണ്.
    പാഞ്ചജന്യമൊക്കെ പഴങ്കഥ.
    ഇന്നൊരു കൂക്കിവിളി,
    ഒരൊറ്റച്ചൂളം വിളി –
    ഏതാകിലും
    കുതിക്കാനൊരുങ്ങിത്തന്നെ.

    മുന്നറ്റത്താണ്,
    കറുപ്പിലോ വെളുപ്പിലോ എന്നില്ല,
    നിറമൊട്ടും കൂസാറില്ല.
    ചൂണ്ടിത്തന്ന ശത്രുവാണ് കാര്യം.

    തലയിലാള്‍ത്താമസമുണ്ടാവില്ല,
    ഉണ്ടാകാനും പാടില്ല
    കാലുമാത്രമാണാള്‍,
    വെറും കാലാള്‍!

    ആയ്‌ക്കോട്ടെ,
    ആകത്തുകയൊരു
    വട്ടപൂജ്യവുമായ്‌ക്കോട്ടെ,
    ആഗ്രഹമൊന്നേയുള്ളൂ –
    ആടാതെ അടരാടണം!

    ഒരേ നടപ്പാണ്,
    ഇടം കാലും വലം കാലും മുന്നോട്ട്.
    ചായാണ്ടും ചെരിയാണ്ടും മുന്നോട്ട്,
    മുന്നോട്ടു മാത്രം.
    ചൊവ്വില്ലാത്തവനെന്ന
    പുച്ഛത്തോടും നേരെ ചൊവ്വേ.

    അറിയാപ്പോരില്‍ അടിതടകളെവിടെ?
    അടിമയ്‌ക്കെന്തതിജീവനം?
    പതിതര്‍ക്കുണ്ടോ പതിനെട്ടടവ്?
    ഇടതടവില്ലാ പോരാട്ടമൊന്നേ
    ചോദ്യോത്തരം!

    ഒപ്പമുണ്ടൊപ്പമുണ്ടെന്ന്
    പിന്‍കാതില്‍ മന്ത്രിക്കും
    മന്ത്രി.
    ‘മുന്നില്‍ മുമ്പനായ് നിന്നോണം’
    എല്ലുകല്ലായ നെഞ്ചും കൂടുമായ്

    പിന്നിലെങ്കില്‍,
    പിടിവിടാതെ കാക്കും കാലാള്‍
    ‘നീ കാലാളല്ലെടാ, കാവലാള്‍ –
    കാവലാള്‍, കാവല്‍ മാലാഖ !’

    പിന്നോട്ടൊതുങ്ങിയും
    അരികിലൊട്ടിയും
    കോണോടുകോണ്‍ ഓടിയും
    ഇടം വലം മറിഞ്ഞും
    പിടികൊടുക്കാ മെയ് വഴക്കപ്പോര്
    ആന കുതിര തേരെല്ലാം.
    തന്നെത്താന്‍ കാക്കും
    പന്നപ്പോര്‍വഴക്കം.

    ‘നിന്നെ നീ കാത്തോളണം
    പിന്നിലുണ്ടാവില്ലാരും
    നിന്നെക്കോര്‍ക്കാനായ്
    ഒരു വെള്ളിവാള്‍
    തിളങ്ങുമ്പോള്‍…
    കൂട്ടത്തിലൊറ്റാനുണ്ടിന്നേറെപ്പേര്‍
    സൂക്ഷിക്കു നീ! ‘
    കാതോരമെത്തും കാറ്റിന്‍
    കാതരമൊഴി കേട്ടൂ.
    ‘കളത്തില്‍ക്കള്ളമോ?
    കളി പറയാതെ ! ‘ യെന്ന്
    വാണോരുടെ വീണ്‍വാക്കില്‍
    മയങ്ങിപ്പോയീ മുട്ടാള്‍*!

    ഒരു കളമൊരുകളം
    കണങ്കാല്‍ക്കുതിപ്പിന്‍
    ഒടുവില്‍ ഒരതിശയമവിടെയുണ്ട് ;
    അറുപത്തിനാലാം കളത്തില്‍…
    പോരിനിടെ പൊലിഞ്ഞൊരു മന്ത്രിക്കസേര**!
    അടിച്ചും അടിവെച്ചും അടരാടൂ
    അകലെയകലെയല്ലാ സൗഭാഗ്യം!

    ‘അടിയന് വേണ്ടമ്പ്രാ!
    വെച്ചരശപ്പുറം വെട്ടരശിലെന്‍***
    കത്തിമുനയില്‍ ചങ്കറ്റു വീഴും
    ശത്രുരാജന്റെ കബന്ധമെന്‍ സ്വപ്‌നം!

    അല്ലെങ്കിലീ പെരും കളിക്കളത്തിന്‍ കള്ളിയില്‍,
    തലയ്ക്കു മേല്‍
    ഏതോ കാണാക്കളിക്കാര്‍
    കരുവുന്തും കേളീരംഗത്തില്‍,
    കനിവില്ലാക്കാണാക്കരത്തിന്‍
    കെട്ട വിരുതാല്‍ കളമൊഴിഞ്ഞേക്കാം,
    ആരും വേണ്ട,
    ഞാന്‍ തന്നെ കൊണ്ടാടുമെന്‍
    വീര ചരമം!
    …………………………………………..
    കാലാള്‍ – ഫുട് നോട്‌സ്

    * മുട്ടാള്‍ – തമിഴില്‍ വിഡ്ഢിയെന്ന് അര്‍ത്ഥം.

    ** വെട്ടിപ്പോകാതെ കളത്തിന്റെ മറുകരയെത്തിയാല്‍ കാലാള്‍ കരുവിന് മുന്‍പ് പുറത്തായ ഏതെങ്കിലുമൊരു ശക്തമായ കരുവിലേക്ക് പ്രമോഷന്‍ കൊടുക്കാമെന്ന ചെസ്സിലെ നിയമം.

    *** ചെക്ക്, ചെക്ക്‌മേറ്റ്

     

     

     

    The post കാലാള്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/07/07/kaalal-poem/feed/ 0 8933
    ഒടുക്കം തുടക്കം https://kaippada.in/2022/06/28/thudakkam-odukkam-poem-bu-a-k-anilkumar/?utm_source=rss&utm_medium=rss&utm_campaign=thudakkam-odukkam-poem-bu-a-k-anilkumar https://kaippada.in/2022/06/28/thudakkam-odukkam-poem-bu-a-k-anilkumar/#respond Tue, 28 Jun 2022 16:19:06 +0000 https://kaippada.com/?p=8938   എ.കെ. അനില്‍കുമാര്‍   മേല്‍ക്കൂരയില്ലാത്ത കിനാവിനുള്ളില്‍ മഴ നനഞ്ഞ് പനിച്ചു വിറച്ചു ചുരുണ്ടു കിടക്കുന്നുണ്ട് ഒരുകൂട്ടം ഓര്‍മ്മക്കനലുകള്‍. ഉള്ളിലെ തീകെട്ടു പുകമൂടിയ ശരിതെറ്റുകള്‍ ചിന്തകള്‍ ചായം പൂശിയ തുരുമ്പിച്ചയഴിക്കുള്ളില്‍ മുഖംകോര്‍ത്തേതോ ആകാശം പരതുന്നു. നനഞ്ഞയാകാശം നിറഞ്ഞു പാറുന്നു ഏകയാം കിളിയൊച്ചകള്‍ വിജനതയിലുപേക്ഷിച്ച കറുത്ത രാവിന്റെ നനഞ്ഞ തൂവല്‍ച്ചിറകുകള്‍. ജീവന്റെ ചിറകുകള്‍ കോര്‍ത്തകലയായ് തുഴഞ്ഞു വരുന്നുണ്ട് നിഴല്‍ വിത്തു പാകിയ ചെറു മിന്നാമിന്നിത്തെളിച്ചം. ഓര്‍മ്മകള്‍ക്കൊടുക്കമൊരു പുതു തുടക്കത്തിനാരംഭം.

    The post ഒടുക്കം തുടക്കം first appeared on Kaippada.

    ]]>
     

    എ.കെ. അനില്‍കുമാര്‍


     

    മേല്‍ക്കൂരയില്ലാത്ത
    കിനാവിനുള്ളില്‍
    മഴ നനഞ്ഞ്
    പനിച്ചു വിറച്ചു
    ചുരുണ്ടു കിടക്കുന്നുണ്ട്
    ഒരുകൂട്ടം ഓര്‍മ്മക്കനലുകള്‍.

    ഉള്ളിലെ തീകെട്ടു
    പുകമൂടിയ ശരിതെറ്റുകള്‍
    ചിന്തകള്‍ ചായം പൂശിയ
    തുരുമ്പിച്ചയഴിക്കുള്ളില്‍
    മുഖംകോര്‍ത്തേതോ
    ആകാശം പരതുന്നു.

    നനഞ്ഞയാകാശം
    നിറഞ്ഞു പാറുന്നു
    ഏകയാം കിളിയൊച്ചകള്‍
    വിജനതയിലുപേക്ഷിച്ച
    കറുത്ത രാവിന്റെ
    നനഞ്ഞ തൂവല്‍ച്ചിറകുകള്‍.

    ജീവന്റെ ചിറകുകള്‍
    കോര്‍ത്തകലയായ്
    തുഴഞ്ഞു വരുന്നുണ്ട്
    നിഴല്‍ വിത്തു പാകിയ
    ചെറു മിന്നാമിന്നിത്തെളിച്ചം.

    ഓര്‍മ്മകള്‍ക്കൊടുക്കമൊരു
    പുതു തുടക്കത്തിനാരംഭം.

    The post ഒടുക്കം തുടക്കം first appeared on Kaippada.

    ]]>
    https://kaippada.in/2022/06/28/thudakkam-odukkam-poem-bu-a-k-anilkumar/feed/ 0 8938
    പകര്‍ന്നാട്ടങ്ങള്‍ https://kaippada.in/2022/05/02/poem-by-bindu/?utm_source=rss&utm_medium=rss&utm_campaign=poem-by-bindu https://kaippada.in/2022/05/02/poem-by-bindu/#respond Sun, 01 May 2022 19:51:25 +0000 https://kaippada.com/?p=8454 ബിന്ദു ഷിജുലാല്‍ പകര്‍ത്തി എഴുതാന്‍ കഴിയാത്ത ഭാവനയുടെ ഇരിപ്പിടങ്ങളാണ് അടുക്കളകള്‍ അക്ഷരങ്ങള്‍ വരികളായി രൂപപ്പെടാന്‍ എടുക്കുന്ന സമയത്തിനുള്ളില്‍ കരിഞ്ഞു പോയ കറിയും തിളച്ചു തൂവിയ പാലും പിന്‍വിളി നടത്തും. തിരികെയെത്തുമ്പോള്‍ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ വാക്കുകള്‍ പലവഴി ചിതറിയോടിയിട്ടുണ്ടാവും. രുചികെട്ട കറിയും കനല്‍ കെട്ട അടുപ്പും എന്നെ നോക്കി ഇളിക്കും. ബഹളം വയ്ക്കാനാവാത്തതിനാല്‍ എച്ചില്‍ പത്രങ്ങള്‍ എന്നെ തുറിച്ചു നോക്കും. നിര്‍ത്താതെ പോകുന്ന ബസിനെയും, നഷ്ടമാകുന്ന സമയത്തെയും ഓര്‍മിപ്പിച്ചു കൊണ്ട് ചുമരില്‍ മണി മുഴങ്ങും. അടുക്കളയും മുറികളും തമ്മില്‍ […]

    The post പകര്‍ന്നാട്ടങ്ങള്‍ first appeared on Kaippada.

    ]]>
  • ബിന്ദു ഷിജുലാല്‍

  • പകര്‍ത്തി എഴുതാന്‍
    കഴിയാത്ത ഭാവനയുടെ
    ഇരിപ്പിടങ്ങളാണ് അടുക്കളകള്‍

    അക്ഷരങ്ങള്‍ വരികളായി
    രൂപപ്പെടാന്‍ എടുക്കുന്ന
    സമയത്തിനുള്ളില്‍
    കരിഞ്ഞു പോയ കറിയും
    തിളച്ചു തൂവിയ പാലും
    പിന്‍വിളി നടത്തും.

    തിരികെയെത്തുമ്പോള്‍
    അനുസരണയില്ലാത്ത
    കുട്ടിയെപ്പോലെ വാക്കുകള്‍
    പലവഴി ചിതറിയോടിയിട്ടുണ്ടാവും.

    രുചികെട്ട കറിയും
    കനല്‍ കെട്ട അടുപ്പും
    എന്നെ നോക്കി ഇളിക്കും.

    ബഹളം വയ്ക്കാനാവാത്തതിനാല്‍
    എച്ചില്‍ പത്രങ്ങള്‍ എന്നെ
    തുറിച്ചു നോക്കും.

    നിര്‍ത്താതെ പോകുന്ന ബസിനെയും,
    നഷ്ടമാകുന്ന സമയത്തെയും
    ഓര്‍മിപ്പിച്ചു കൊണ്ട് ചുമരില്‍
    മണി മുഴങ്ങും.

    അടുക്കളയും മുറികളും
    തമ്മില്‍ ഓടിയെത്താവുന്നതിലും
    ദൂരക്കൂടുതല്‍ തോന്നിക്കും..

    ഓട്ടത്തിനിടയില്‍ ചില്ലലമാരയില്‍
    അടുക്കിവച്ച പുസ്തകങ്ങള്‍
    എന്നെ പാളി നോക്കും…
    നിര്‍ത്താതെ പോകുന്ന ബസിലെ
    ഡ്രൈവറുടെ ഭാവമാകും എനിക്കപ്പോള്‍.

    ഓടി ഓടി എത്താനാവാത്ത ദൂരം
    പിന്നെയും ഓടി ദിവസങ്ങളെ ഞാന്‍
    പകുത്തെടുക്കും.
    അപ്പോഴും ചിതറിപ്പോയ
    വാക്കുകള്‍ ഒരുമിക്കാനാവാതെ
    ബാക്കിയാകും.

     

    The post പകര്‍ന്നാട്ടങ്ങള്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/02/poem-by-bindu/feed/ 0 8454
    തീവണ്ടിയിലെ പാട്ടുകാര്‍ https://kaippada.in/2022/05/02/poem-by-nibin/?utm_source=rss&utm_medium=rss&utm_campaign=poem-by-nibin https://kaippada.in/2022/05/02/poem-by-nibin/#respond Sun, 01 May 2022 19:17:43 +0000 https://kaippada.com/?p=8420  നിബിന്‍ കള്ളിക്കാട് തീവണ്ടിയിലെ പാട്ടുകാരെല്ലാം ജീവിതവും കൊണ്ട് യാത്രയാകുന്നവരാണ്, വിഷമങ്ങളുടെ ദൂരങ്ങള്‍ ഇനിയും വ്യക്തമല്ലാത്ത ഓരോ സ്റ്റേഷനുകളിലും കാണുന്ന മുഖങ്ങളെ മറവിയാല്‍ അകറ്റി അവരും മാറി മാറി അകന്നു പോകുന്നു ….! അന്നത്തിനായ് നീളുന്ന അവരുടെ കൈകളില്‍ തിരുകുന്ന നാണയതുട്ടുകള്‍ അന്നത്തെ അവരുടെ റേഷന്‍ വിഹിതമായി വിശപ്പകറ്റുബോള്‍, കുതിച്ചു പായുന്നൊരാ- രാത്രിയും പകലുകളും അറിയാത്തൊരാ പാട്ടുകള്‍ക്ക് വീഴുന്ന ചില്ലറ കാശുകള്‍ കിലു കിലും താളമിടുന്നു …! അവരുടെ പ്രാര്‍ത്ഥനകളില്‍ ഉള്ളിലെ സങ്കട കടലില്‍ ഉപ്പ് പോരെന്ന് ചൊല്ലി […]

    The post തീവണ്ടിയിലെ പാട്ടുകാര്‍ first appeared on Kaippada.

    ]]>
  •  നിബിന്‍ കള്ളിക്കാട്
  • തീവണ്ടിയിലെ പാട്ടുകാരെല്ലാം
    ജീവിതവും കൊണ്ട്
    യാത്രയാകുന്നവരാണ്,
    വിഷമങ്ങളുടെ ദൂരങ്ങള്‍
    ഇനിയും വ്യക്തമല്ലാത്ത
    ഓരോ സ്റ്റേഷനുകളിലും
    കാണുന്ന മുഖങ്ങളെ
    മറവിയാല്‍ അകറ്റി
    അവരും മാറി മാറി
    അകന്നു പോകുന്നു ….!

    അന്നത്തിനായ് നീളുന്ന
    അവരുടെ കൈകളില്‍
    തിരുകുന്ന നാണയതുട്ടുകള്‍
    അന്നത്തെ അവരുടെ
    റേഷന്‍ വിഹിതമായി
    വിശപ്പകറ്റുബോള്‍,
    കുതിച്ചു പായുന്നൊരാ-
    രാത്രിയും പകലുകളും
    അറിയാത്തൊരാ
    പാട്ടുകള്‍ക്ക് വീഴുന്ന
    ചില്ലറ കാശുകള്‍
    കിലു കിലും താളമിടുന്നു …!

    അവരുടെ പ്രാര്‍ത്ഥനകളില്‍
    ഉള്ളിലെ സങ്കട കടലില്‍
    ഉപ്പ് പോരെന്ന് ചൊല്ലി
    കരഞ്ഞു പാടാന്‍
    കണ്ണീരുപ്പിന്റെ കടലുകള്‍
    നിറയ്ക്കാന്‍ നിയോഗിച്ച
    ദൈവത്തെ പോലുമവര്‍
    സ്തുതിച്ചു പാടവേ…

    നിങ്ങളില്‍ ചിലര്‍ വെളുത്ത
    കയ്യുടെ നീളന്‍ വിരലുകളാല്‍
    ദൂരേക്ക് ദൂരേക്കെന്ന് ചൂണ്ടിയലറുമ്പോള്‍
    അവരുടെ താളവും ഗാനവും നിലയ്ക്കുന്നു
    ഒമര്‍ ഖയാമില്‍ നിന്നും കട്ടെടുത്ത
    മധുവൂറുന്ന പോലെ
    നെഞ്ചോടടുക്കുന്ന അവന്റെ
    പാത്രത്തില്‍ ചിരിച്ചു വീണ
    നിന്റെ നാണയങ്ങളിലെല്ലാം
    നിന്‍ മനസ്സുപോലെ
    കല്‍ക്കരി ഖനികളിലെ
    അയിരുറഞ്ഞ് കറുത്തുറഞ്ഞ്,
    നിറം കെട്ടു പോയതവര്‍
    അറിഞ്ഞതിനാലാണോ …!

    നിസ്സഹായാവസ്ഥയ്ക്ക്
    ചരിത്രം കുറിക്കുവാന്‍
    മറന്നു പോയവരാണവര്‍,
    എഴുതി വച്ചൊരാ ശാസ്ത്രങ്ങള്‍
    അറിയാതെ വിധിയുടെ
    എഴുത്താണി തപ്പി അവരുടെ
    ജീവിതം മാറ്റിയെഴുതാനായി
    വീണ്ടും വീണ്ടും പാടി പാടി

    സ്വപ്‌നങ്ങളുടെ പ്രതീക്ഷയില്‍
    ദു:ഖത്തിന്‍ തീവണ്ടികളില്‍
    യാതയായി ദൂരേക്ക് മറയുന്നവര്‍

    The post തീവണ്ടിയിലെ പാട്ടുകാര്‍ first appeared on Kaippada.

    ]]>
    https://kaippada.in/2022/05/02/poem-by-nibin/feed/ 0 8420